കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎസ് കൈയടക്കിയ പുരാതന നഗരം പല്‍മിറ വീണ്ടും സിറിയന്‍ കൈകളിലേക്ക്

ഐഎസ് കൈയടക്കിയ പുരാതന നഗരമായ പല്‍മിറ സിറിയന്‍ സൈന്യത്തിന് തിരികെ കിട്ടി. ഐസ് ഏറെ നഷ്ടങ്ങള്‍ വരുത്തി വെച്ച പല്‍മിറയയെ റഷ്യന്‍ സൈന്യത്തിന്റെ സഹായത്തോടെയാണ് സിറിയ പിടിച്ചെടുത്തത്.

  • By Akhila
Google Oneindia Malayalam News

റാഖ; ഐഎസ് കൈയടക്കിയ പുരാതന നഗരമായ പല്‍മിറ സിറിയന്‍ സൈന്യത്തിന് തിരികെ കിട്ടി. ഐസ് ഏറെ നഷ്ടങ്ങള്‍ വരുത്തി വെച്ച പല്‍മിറയയെ റഷ്യന്‍ സൈന്യത്തിന്റെ സഹായത്തോടെയാണ് സിറിയ പിടിച്ചെടുത്തത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഐഎസ് പല്‍മിറയെ പിടിച്ചെടുത്തത്.

നഗരത്തിന്റെ പല ഭാഗങ്ങളിലും സ്ഥാപിച്ച കുഴി ബോംബുകള്‍ നിര്‍വീര്യമാക്കിയതിന് ശേഷമാണ് സിറിയന്‍ സൈന്യത്തിന് പല്‍മിറിലേക്ക് പ്രവേശിക്കാന്‍ കഴിയു. വ്യാഴാഴ്ചയാണ് ഐഎസ് പോരാളികള്‍ നഗരത്തിന്റെ കിഴക്കന്‍ മേഖലയിലേക്ക് പിന്മാറിയതെന്ന് ഒബ്‌സര്‍വേറ്ററി അറിയിച്ചു.

കിഴക്കന്‍ മേഖലകളില്‍

കിഴക്കന്‍ മേഖലകളില്‍

കിഴക്കന്‍ മേഖലയില്‍ ഇപ്പോഴും ഐഎസിന്റെ ചാവേറുകള്‍ നിലയുറപ്പിച്ചിട്ടുണ്ടെന്ന് ഒബ്‌സര്‍വേറ്ററി റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ രണ്ട് പ്രാവശ്യം പല്‍മിറയെ ഐഎസ് കൈയടക്കിയിരുന്നു.

ശക്തമായ പോരാട്ടം

ശക്തമായ പോരാട്ടം

ഇക്കഴിഞ്ഞ ബുധനാഴ്ച ഐഎസും സേനയും കടുത്ത പോരാട്ടം നടന്നിരുന്നു. ആക്രമണം അഴിച്ച് വിട്ടതോടെ പല്‍മീറയുടെ ഉള്‍പ്രദേശങ്ങളില്‍ നിന്ന് ഭീകരര്‍ പിന്‍വാങ്ങിയതാണ് ഔദ്യോഗിക വിശദീകരണം.

 ഏറെ നഷ്ടങ്ങള്‍

ഏറെ നഷ്ടങ്ങള്‍

റോമന്‍ കാലഘട്ടം മുതലുള്ള പുരാതന സ്മാരകങ്ങള്‍ പലതും ഐഎസ് നശിപ്പിച്ചിരുന്നു. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലുള്ള പല്‍മിറയില്‍ 2000 വര്‍ഷവത്തിലേറെ പഴക്കമുള്ള എടുപ്പുകളും ശില്പങ്ങളുമുണ്ട്.

 ഖാലിദ് അസദിനെ തലവെട്ടിക്കൊന്ന സംഭവം

ഖാലിദ് അസദിനെ തലവെട്ടിക്കൊന്ന സംഭവം

പല്‍മിറയില്‍ അരനൂറ്റാണ്ടോളം പുരാവസ്തു ശേഖരങ്ങളുടെ സംരക്ഷകനായിരുന്ന പണ്ഡിതന്‍ ഖാലിദ് അസദിനെ ഐഎസ് തലവെട്ടിക്കൊന്ന സംഭവം അന്താരാഷ്ട്ര തലത്തില്‍ ഏറെ ചര്‍ച്ച ചെയ്തിരുന്നു.

English summary
Syrian regime recaptures ancient city of Palmyra from ISIS.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X