Get Updates
Get notified of breaking news, exclusive insights, and must-see stories!

തായ്‌വാന്‍ തിരഞ്ഞെടുപ്പില്‍ ഭരണം നിലനിര്‍ത്തി ഡിപിപി; പ്രസിഡന്റാകുന്നത് ചൈനാ വിരുദ്ധനായ നേതാവ്

തായ്‌പേയ്: തായ്വാനിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി (ഡിപിപി) നേതാവ് ലായ് ചിംഗ്-ടെ വിജയിച്ചു. ശനിയാഴ്ചയായിരുന്നു തിരഞ്ഞെടുപ്പ്. ചൈനീസ് വിരുദ്ധനായ ലായ് ചിംഗ്-ടെയെ ബീജിംഗ് അപകടകരമായ വിഘടനവാദിയാണെന്നാണ് വിശേഷിപ്പിക്കുന്നത്. നിലവിലെ വൈസ് പ്രസിഡന്റായ ലായ് രണ്ട് എതിരാളികളെ പരാജയപ്പെടുത്തിയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്.

തായ്വാനിലെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയായ കുമിന്‍താങ്ങിന്റെ (കെഎംടി) ഹൗ യു-ഇയും 2019 ല്‍ സ്ഥാപിതമായ തായ്വാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ മുന്‍ തായ്പേയ് മേയര്‍ കോ വെന്‍-ജെയും തോല്‍വി സമ്മതിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പ് യുദ്ധവും സമാധാനവും തമ്മിലുള്ള തിരഞ്ഞെടുപ്പായി ചൈന രൂപപ്പെടുത്തിയിരുന്നു.

TAIWAN

ലായ് ചിംഗ്-ടെയെ തിരഞ്ഞെടുക്കുന്നത് അസ്വസ്ഥതയ്ക്ക് കാരണമാകുമെന്ന് തിരഞ്ഞെടുപ്പിന് മുന്‍പ് പ്രതിപക്ഷ പാര്‍ട്ടിയായ കുമിന്റാങ് വോട്ടര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ തായ്വാന്‍ കടലിടുക്കിലുടനീളം സമാധാനവും നിലവിലെ സ്ഥിതിയും സംരക്ഷിക്കാനും ദ്വീപിന്റെ പ്രതിരോധം വര്‍ധിപ്പിക്കാനും താന്‍ പ്രതിജ്ഞാബദ്ധനാണെന്ന് ലായ് പറഞ്ഞു. ചൈനയുമായി ഇടപഴകാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പ്രതിജ്ഞയെടുത്തു.

തുടര്‍ച്ചയായ മൂന്നാം തവണയാണ് തായ്വാനില്‍ ഡിപിപി അധികാരത്തിലെത്തുന്നത്. ചൈനീസ് നയങ്ങളോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്ന കക്ഷിയുടെ വിജയം ഷി ജിന്‍ പിംഗ് ഭരണകൂടത്തിന് വെല്ലുവിളിയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം ഡിപിപിയുടെ ലായ് ചിംഗ് ടെയ്ക്ക് 40 ശതമാനത്തിലധികം വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. 2016 മുതല്‍ തായ്വാന്‍ പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നത് ഡി പി പിയുടെ വനിതാ നേതാവായ സായ് വിംഗ് വേനയാണ്.

അതിനിടെ ദ്വീപിനെതിരായ പുതിയ വ്യാപാര നടപടികളെ ബീജിംഗ് ഭീഷണിപ്പെടുത്തിയതിന് ശേഷം ചൈന അഭൂതപൂര്‍വമായ തിരഞ്ഞെടുപ്പ് ഇടപെടല്‍ നടത്തിയെന്ന് തായ്വാന്‍ ആരോപിച്ചു. ജനാധിപത്യത്തോടുള്ള ജനങ്ങളുടെ പ്രതിബദ്ധതയുടെ തെളിവായി തിരഞ്ഞെടുപ്പ് പ്രവര്‍ത്തിക്കുമെന്ന് ലായ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ഈ തിരഞ്ഞെടുപ്പിലെ ചൈനയുടെ ഇടപെടലാണ് ഇതുവരെയുള്ള ഏറ്റവും ഗുരുതരമായതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

തായ്‌വാന്‍ തങ്ങളുടെ ഭാഗമാണെന്നാണ് ചൈന അവകാശപ്പെടുന്നത്. തായ്‌വാനില്‍ തന്നെ ഇതില്‍ രണ്ട് പക്ഷമുണ്ട്. നിലവിലെ ഭരണകക്ഷിയായ ഡി പി പി തായ്‌വാന്‍ സ്വതന്ത്രരാജ്യമാണ് എന്ന നയമാണ് ഉയര്‍ത്തി പിടിക്കുന്നത്. അമേരിക്കന്‍ പിന്തുണയും ഇവര്‍ക്കുണ്ട്. അതിനാല്‍ തന്നെ ഡി പി പിയുടെ ഏറ്റവും വലിയ ചൈനീസ് വിരുദ്ധ നേതാവ് തന്നെ പ്രസിഡന്റ് സ്ഥാനത്തേക്കെത്തുന്നത് കാര്യങ്ങള്‍ വീണ്ടും സങ്കീര്‍ണ്ണമാക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+