Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൈനീസ് വിമാനം വെടിവെച്ച് വീഴ്ത്തിയിട്ടില്ല: റിപ്പോർട്ട് തള്ളി തായ് വാൻ പ്രതിരോധ മന്ത്രാലയം

തായ്പെ: ചൈനീസ് പ്രകോപനം തുടരുന്നതിനിടെ ചൈനയുടെ സുഖോയ് എസ്- യു 35 യുദ്ധവിമാനം രാജ്യത്തെ വ്യോമപ്രതിരോധ സംവിധാനം വെടിവെടിവെച്ച് വീഴ്ത്തിയെന്ന റിപ്പോർട്ടുകൾ വ്യാജമാണെന്ന് സ്ഥിരീകരണം. തായ് വാൻ വ്യോമസേനാ കമാൻഡാണ് ഇത് സംബന്ധിച്ച് പ്രചരിച്ച വാർത്തകൾ തള്ളിക്കളഞ്ഞ് രംഗത്തെത്തിയിട്ടുള്ളത്. വ്യോമ പ്രതിരോധ സംവിധാനം ചൈനീസ് വിമാനം വെടിവെച്ചിട്ടെന്ന വാർത്ത തള്ളിക്കളഞ്ഞ് രംഗത്തെത്തിയിട്ടുള്ളത്. തായ് വാൻ പ്രതിരോധ മന്ത്രാലയവും ഇത് വ്യാജവാർത്തയാണെന്ന് ചൂണ്ടിക്കാണിച്ച് രംഗത്തെത്തിയിരുന്നു. പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് ഡെയ് ലി ടെലഗ്രാഫാണ് വാർത്ത റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Recommended Video

cmsvideo
    Social media abuzz with claims of Taiwan shooting down Chinese Su-35 jet

    തായ് വാൻ വ്യോമാർതിർത്തി ലംഘിച്ചതിനെ തുടർന്നാണ് ചൈനീസ് വിമാനം വെടിവെച്ചിട്ടുള്ളതെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. ചൈനീസ് സുഖോയ് വിമാനം തായ് വാൻ വെടിവെച്ച് വീഴ്ത്തിയെന്ന അവകാശവാദവുമായി തായ് വാൻ ട്വിറ്റർ ഉപയോക്താക്കളാണ് രംഗത്തെത്തിയിട്ടുള്ളത്. പൈലറ്റിന് ഗുരുതരമായി പരിക്കേറ്റതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഇതിന് പിന്നാലെ വ്യാപകമായി ഇതിന്റേതെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതെല്ലാം തള്ളിക്കളഞ്ഞുകൊണ്ടാണ് തായ് വാൻ എയർഫോഴ്സ് കമാൻഡ് രംഗത്തെത്തിയിട്ടുള്ളത്.

     photo-2020-0

    സംഭവത്തിൽ ശക്തമായി അപലപിച്ച എയർ കമാൻഡ് പ്രേക്ഷകരെ ആശയക്കുഴപ്പത്തിലാക്കാനും ഇന്റർനെറ്റിൽ മനപ്പൂർവ്വം തെറ്റായ വിവരങ്ങൾ സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യാനുലുള്ള ഇത്തരക്കാരുടെ ശ്രമത്തിൽ ശക്തമായി അപലപിക്കുന്നതായും വ്യോമസേന പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാണിച്ചു. തായ് വാൻ കടലിടുക്കിന് ചുറ്റുമുറ്റ പ്രദേശത്ത് സമുദ്രത്തിലും ആകാശത്തും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും തായ് വാൻ വ്യോമസേന ഇതോടെ വ്യക്തമാക്കിയിട്ടുണ്ട്.

    ജ്യൂവിഷ് പ്രസ് റിപ്പോർട്ട് പ്രകാരം ചൈനീസ് സ്വയംഭരണ പ്രദേശമായ ഗ്വാങ്സിയിലാണ് വിമാനം തകർന്ന് വീണിട്ടുള്ളത്. വിയറ്റ്നാം അതിർത്തിയോട് ചേർന്നാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ദക്ഷിണ ചൈനാ കടലിടുക്കിലേക്ക് കടന്നുകയറാൻ ശ്രമിച്ച ചൈന, തായ് വാനിലേക്കും വിയറ്റ്നാമിലേക്കും കടന്നുകയറാൻ ശ്രമിക്കുന്നതിനെയാണ് ഈ സംഭവങ്ങൾ. സംഭവവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ നിരവധി വീഡിയോകളാണ് പ്രചരിക്കുന്നത്.

    ചൈന ഇന്ത്യൻ അതിർത്തിയ്ക്ക് പുറമേ മറ്റ് അയൽ രാജ്യങ്ങളുമായും തുടർച്ചയായി പ്രകോപനമായ സമീപനമാണ് സ്വീകരിച്ചുവരുന്നത്. ഇതിനിടെയാണ് തായ് വാൻ വ്യോമാതിർത്തി ലംഘിച്ചെത്തിയ വിമാനം തായ് വാനിൽ വെടി വെച്ച് വീഴ്ത്തിയെന്ന വാർത്ത പുറത്തുവരുന്നത്. ടിബറ്റിലെ ഹോട്ടാൻ വ്യോമസേനാ താവളത്തിന് സമീപത്ത് ചൈന ജെ- 20 പോർ വിമാനങ്ങൾ വിന്യസിച്ചതായുള്ള മാധ്യമ റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. റഷ്യൻ നിർമിത സുഖോയ് വിമാനങ്ങൾ ടിബറ്റ് അതിർത്തിയിൽ വിന്യസിക്കുന്നതായുള്ള റിപ്പോർട്ടുകളും ഇതോടൊപ്പം പുറത്തുവന്നിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+