തായ് വാനിൽ ശക്തമായ ഭൂചലനം: ഹോട്ടല്‍‍ തകർന്നു, റിക്ടർ‍ സ്കെയിലിൽ 6.4 തീവ്രത

  • Posted By:
Subscribe to Oneindia Malayalam

തായ്പേയ്: തായ് വാനില്‍ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഹോട്ടല്‍ തകർന്നുവീണു. തായ് വാനില്‍ നിന്നുള്ള മാധ്യമ റിപ്പോർട്ടുകളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ദ്വീപിന്റെ കിഴക്കന്‍ തീരത്തുനിന്ന് 20 കിലോമീറ്റർ അകലെയാണ് പ്രകമ്പനം അനുഭവപ്പെട്ടത്. കൂടുതല്‍ പ്രകമ്പനം അനുഭവപ്പെട്ടതായി സെന്‍ട്രൽ വെതര്‍ ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹോട്ടൽ‍ തകർന്നതിന് പുറമേ റോഡുകള്‍ തകർന്നതിന്റെയും ചിത്രങ്ങൾ‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിൽ‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഹോട്ടലിനുള്ളിൽ താമസിക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. തായ് വാൻ‍ ദ്വീപിന് സമീപത്തുള്ള രണ്ട് ടെക്ടോണിക് പ്ലേറ്റുകളിൽ ഭൂചലനങ്ങൾ ഉണ്ടാകുന്നത് പതിവാണ്.

earthquake-
English summary
A powerful earthquake of 6.4 magnitude has hit Taiwan, say media reports. A hotel has reportedly collapsed in the aftermath of the quake.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്