Get Updates
Get notified of breaking news, exclusive insights, and must-see stories!

പാഞ്ച്ഷീറിലേക്ക് താലിബാന്റെ ആക്രണം, 8 പേര്‍ കൊല്ലപ്പെട്ടു, തീര്‍ന്നിട്ടില്ലെന്ന് സലേ

കാബൂള്‍: അമേരിക്ക അഫ്ഗാനിസ്ഥാന്‍ വിട്ടതിന് പിന്നാലെ പാഞ്ച്ഷീറില്‍ വന്‍ പോരാട്ടം. താലിബാന് മലനിരകളിലെ പോരാളികള്‍ക്കെതിരെ പട നയിച്ചിരിക്കുകയാണ്. യുദ്ധ സമാന സാഹചര്യമാണ് പാഞ്ച്ഷീറില്‍ ഉടലെടുത്തിരിക്കുന്നത്. നേരത്തെ നാലുപാട് നിന്നും താഴ്‌വരയെ വളഞ്ഞിരുന്നു താലിബാന്‍. എന്നാല്‍ ഇതിനുള്ളിലേക്ക് പ്രവേശിക്കാന്‍ താലിബാന് സാധിച്ചിട്ടില്ലെന്നായിരുന്നു റിപ്പോര്‍ട്ട്.

അതേസമയം പോരാട്ടമൊന്നും അവസാനിച്ചിട്ടില്ലെന്നും, ബാക്കിയുള്ള കാലത്തോളം താലിബാനെതിരെ യുദ്ധം നയിക്കുമെന്നും ആംറുള്ള സലേ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ രുപീകരിക്കാനുള്ള നീക്കങ്ങളുമായി ഒരുവശത്ത് താലിബാന്‍ നടക്കുമ്പോഴാണ് ഈ പോരാട്ടം ശക്തമായിരിക്കുന്നത്.

കിടിലം ഗ്ലാമറസ് ലുക്കില്‍ നടി ശ്രിന്ദ; വൈറല്‍ ഫോട്ടോ ഷൂട്ട് കാണാം

1

യുഎസ് രാജ്യം വിട്ടതിന് പിന്നാലെയാണ് പാഞ്ച്ഷീറിലേക്ക് താലിബാന്‍ കടന്നുകയറി ആക്രമണം നടത്തിയത്. വന്‍ പോരാട്ടമാണ് നടന്നിരിക്കുന്നത്. എട്ടോളം താലിബാന്‍ പോരാളികള്‍ കൊല്ലപ്പെട്ടുവെന്ന് പ്രതിരോധ സേന നേതാവ് ഫഹീം ദസ്തി പറഞ്ഞു. അഹമ്മദ് മസൂദിന്റെ വക്താവ് ദസ്തി. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ആക്രമണം നടന്നതെന്നാണ് സൂചന. താലിബാനെതിരെ പോരാട്ടം നടത്തുന്ന അവസാന പ്രതിരോധ കോട്ടയാണ് പാഞ്ച്ഷീര്‍. അതേസമയം രണ്ട് പക്ഷത്തെ പലര്‍ക്കും ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന. എന്നാല്‍ ആയുധങ്ങളുടെ അടക്കം ദൗര്‍ലഭ്യം പാഞ്ച്ഷീര്‍ പോരാളികള്‍ നേരിടുന്നുണ്ട്. ഇപ്പോഴത്തെ പോരാട്ടം എത്ര ദിവസം തുടരുമെന്ന് പ്രവചിക്കാനാവില്ല.

2

ഞായറാഴ്ച്ച പാഞ്ച്ഷീറിലേക്കുള്ള ഇന്റര്‍നെറ്റ് സര്‍വീസുകള്‍ കട്ട് ചെയ്തിരുന്നു താലിബാന്‍. ആംറുള്ള സലേയുടെ ട്വീറ്റുകള്‍ അവസാനിപ്പിക്കാനായിരുന്നു ഇത്. പാഞ്ച്ഷീറില്‍ നിന്നുള്ള വിവരങ്ങള്‍ പുറത്തുപോവുന്നത് താലിബാന് വലിയ വെല്ലുവിളിയാണ്. സലേ കൃത്യമായ വിവരങ്ങള്‍ ഇടയ്ക്കിടെ അറിയിക്കുന്നുണ്ട്. ഇന്റര്‍നെറ്റ് കട്ടാക്കാതെ മറ്റ് മാര്‍ഗമില്ലെന്ന അവസ്ഥയിലാണ് താലിബാന്‍. പാഞ്ച്ഷീറിലേക്ക് വരുന്ന ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങളും താലിബാന്‍ തടയുകയാണ്. ഒപ്പം വൈദ്യുതിയും തടസ്സപ്പെട്ടു. ഇതിലൂടെ ആശുപത്രി സേവനങ്ങള്‍ അടക്കം താളം തെറ്റിയിരുന്നു. മനുഷ്യത്വരഹിതമായ കാര്യമെന്നായിരുന്നു ഇതിനെ കുറിച്ചുള്ള വിമര്‍ശനം.

3

അതേസമയം ഈ പോരാട്ടം അഫ്ഗാനിസ്ഥാന് വേണ്ടിയാണെന്ന് പാഞ്ച്ഷീര്‍ പോരാളികള്‍ പറയുന്നു. അമേരിക്ക രാജ്യം വിട്ടുപോയെങ്കിലും, ഈ രാജ്യത്തെ ജനത മൊത്തം അവരുടെ കൂടെ പോയിട്ടില്ലെന്ന് ആംറുള്ള സലേ പറഞ്ഞു. രാജ്യത്തെ അവസാന യുഎസ് സൈനികനും പോയി കഴിഞ്ഞു. പക്ഷേ രാജ്യം ഇവിടെയുണ്ട്. നദികള്‍ ഒഴുകുന്നു. മലനിരകള്‍ അങ്ങനെ തന്നെ നില്‍ക്കുന്നു. താലിബാന്‍ ജനപ്രിയരല്ലാത്ത പ്രോക്‌സി സേനയാണ്. അവരെ എല്ലാവരും വെറുക്കുന്നു. അതുകൊണ്ടാണ് രാജ്യത്തെ ജനങ്ങള്‍ മുഴുവന്‍ ഇവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്. ഒരു സൂപ്പര്‍ പവര്‍ ചെറും മിനി പവര്‍ ആകാന്‍ ശ്രമിച്ച് രാജ്യത്ത് നിന്ന് ഓടിപ്പോയെന്നും യുഎസ്സിനെ കുറ്റപ്പെടുത്തി സലേ പറഞ്ഞു.

4

അതേസമയം സലേയുടെയും മസൂദിന്റെയും നേതൃത്വത്തിലുള്ള സേന താലിബാനുമായി പര്‍വാന്‍ പ്രവിശ്യയിലെ ജാബുള്‍ സിറാജിലാണ് ഏറ്റുമുട്ടിയത്. പാഞ്ച്ഷീറിലെ ഒരു ഔട്ട്‌പോസ്റ്റിന് നേരെയാണ് താലിബാന്‍ ആക്രമണം നടത്തിയത്. എന്നാല്‍ ശക്തമായ പ്രത്യാക്രമണമാണ് തിരികെ ലഭിച്ചത്. മേഖലയിലെ ടെലിഫോണ്‍ കണക്ഷന്‍ താലിബാന്‍ കട്ട്‌ചെയ്‌തെന്ന് ആളുകല്‍ പറയുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ആരെയും ബന്ധപ്പെടാന്‍ സാധിക്കുന്നില്ല. ബന്ധുക്കളുമായി പോലും സംസാരിക്കാനാവാത്ത അവസ്ഥയാണ് പാഞ്ച്ഷീറില്‍ അഭയം തേടിയ ജനങ്ങള്‍ക്കുള്ളത്. ഹിന്ദുകുഷ് മലനിരകളില്‍ പടര്‍ന്നു കിടക്കുന്ന മണ്ണാണ് പാഞ്ച്ഷീര്‍ താഴ്‌വര.

5

പാഞ്ച്ഷീറിലെ പോരാളികള്‍ യുഎസ് അഫ്ഗാന്‍ വിട്ടതില്‍ നിരാശരാണ്. യുഎസ് രാജ്യം വിട്ടുപോകാന്‍ തീരുമാനിച്ചാല്‍, അതില്‍ സ്വാധീനം ചെലുത്താന്‍ തങ്ങള്‍ക്കാവില്ലെന്ന് ആംറുള്ള സലേ നേരത്തെ പറഞ്ഞിരുന്നു. ഞങ്ങളുടെ കഥ അവരോട് പറയുക മാത്രമാണ് ആകെ ചെയ്യാനുള്ളത്. ഒരേലക്ഷ്യമാണ് അവര്‍ക്കും ഞങ്ങള്‍ക്കും ഉള്ളതെന്ന് ഓര്‍മിപ്പിക്കേണ്ടതുണ്ട്. പൊതുശത്രു ആരാണെന്ന് അവര്‍ക്കും അറിയാം. പക്ഷേ ഇതൊക്കെ അറിഞ്ഞിട്ടും അമേരിക്ക രാജ്യം വിടുകയാണെങ്കില്‍, ആ തീരുമാനം അവരുടേതാണ്. അത് മാറ്റാന്‍ ഞങ്ങള്‍ക്കാവില്ലെന്നും സലേ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം പ്രതിരോധ സേന എല്ലാം കൊണ്ടും സജ്ജമാണെന്ന് നേരത്തെ തന്നെ സലേ വ്യക്തമാക്കിയിരുന്നു.

6

താലിബാന്റെ സഹായത്തോടെ പാകിസ്താന്‍ ചാരസംഘടന ഐഎസ്‌ഐയും പല കാര്യങ്ങളും അഫ്ഗാനില്‍ ചെയ്ത് തുടങ്ങിയിരിക്കുകയാണ്. ഇന്ത്യയില്‍ നിന്നുള്ള ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും വിതരണ ശൃംഖല അറിയാനുള്ള ശ്രമത്തിലാണ് ഐഎസ്‌ഐ. ഇത് ഇന്ത്യക്ക് വന്‍ ഭീഷണിയാണ്. താലിബാന്റെയും പാകിസ്താന്റെയും നിരീക്ഷണത്തിലാണ് ദേശീയ സുരക്ഷാ ഡയറക്ടറേറ്റിലെ അഫ്ഗാന്‍ സൈനികരുമെന്ന് റിപ്പോര്‍ട്ടുണ്ട്. അതേസമയം സമാധാനം കാത്തുസൂക്ഷിക്കുമെന്ന താലിബാന്റെ വാദം വെറും കണ്ണില്‍പ്പൊടിയിടലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മുതിര്‍ന്ന പല ഉദ്യോഗസ്ഥരെയും താലിബാന്‍ വധിച്ചിരിക്കുകയാണ്.

7

പാകിസ്താന്‍ ചാരസംഘടന പല ഉദ്യോഗസ്ഥരെയും രഹസ്യമായി നിരീക്ഷിക്കുന്നുണ്ട്. ഇന്ത്യയുമായി ഏത് തരത്തിലാണ് ഇവര്‍ ബന്ധപ്പെട്ടിരുന്നതെന്ന കാര്യമാണ് പരിശോധിക്കുക. ഇന്ത്യക്കും ദേശീയ സുരക്ഷാ ഡയറക്ടറേറ്റിനും മാത്രമല്ല പ്രശ്‌നങ്ങളുള്ളത്. ഇന്ത്യ പരിശീലിപ്പിച്ച എല്ലാ ഉദ്യോഗസ്ഥരെയും ഇവര്‍ സംശയത്തോടെയാണ് കാണുന്നത്. താലിബാനിലെ ജനാധിപത്യത്തെയാണ് ഇന്ത്യ പിന്തുണയ്ക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍ എന്‍ഡിഎസ്സിലെ എല്ലാവരും പാകിസ്താനില്‍ നിന്ന് ഭീഷണി നേരിടുന്നുണ്ട്. അതേസമയം ഇന്ത്യയിലേക്ക് രക്ഷപ്പെട്ട് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിസ നല്‍കാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

Recommended Video

cmsvideo
    ICG Vigraha: All you need to know about Indian Coast Guard 7th Offshore Patrol Vessel
    8

    താലിബാന്‍ അഫ്ഗാന്‍ തെരുവുകള്‍ എന്‍ഡിഎസ് അംഗങ്ങളെ തേടി നടക്കുകയായിരുന്നു. ഇവരെ പിടികൂടി വധിക്കുകയോ തടവിലാക്കുകയോ ചെയ്യാനായിരുന്നു പ്ലാന്‍. ആയുധങ്ങള്‍ നിറച്ച വാഹനത്തിലും മറ്റുമായി അഫ്ഗാന്‍ സൈനികര്‍ നേരത്തെ തന്നെ നാടുവിട്ടിരുന്നു. ഇറാനിലേക്കാണ് ഇവര്‍ പോയത്. ആയുധങ്ങള്‍ ഉപേക്ഷിച്ച് സാധാരണക്കാരുടെ വസ്ത്രം ധരിച്ചാണ് ഇവര്‍ കാബൂളില്‍ നിന്ന് രക്ഷപ്പെട്ടത്. അതുകൊണ്ട് പലരെയും തിരിച്ചറിയാനായിട്ടില്ല. യുഎസ്സിനും നാറ്റോയ്ക്കും വേണ്ടി പ്രവര്‍ത്തിച്ചവരെയാണ് ഇത്തരത്തില്‍ തേടി പിടിച്ച് വധിക്കുന്നത്. ഇവരെ കിട്ടിയില്ലെങ്കില്‍ കുടുംബത്തിനെ അറസ്റ്റ് ചെയ്യുകയോ വധിക്കുകയോ ചെയ്യാനാണ് പ്ലാന്‍. യുഎസിന് വേണ്ടിയും യുഎന്നിന് വേണ്ടിയും പ്രവര്‍ത്തിച്ചവര്‍ സഹായിക്കണമെന്ന് രഹസ്യമായി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. താലിബാനില്‍ നിന്ന് രക്ഷപ്പെടാന്‍ ഇവരെ യുഎസ് സഹായിച്ചേക്കും.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+