Get Updates
Get notified of breaking news, exclusive insights, and must-see stories!

നൂറ് കണക്കിന് പോരാളികള്‍ പഞ്ച്ഷീറിലേക്ക്, യുദ്ധം പ്രഖ്യാപിച്ച് താലിബാന്‍, പ്രതിരോധം പൊളിയുമോ?

ദുബായ്: അഫ്ഗാനിസ്ഥാനിലെ അവസാന താലിബാന്‍ വിരുദ്ധ കോട്ടയായ പഞ്ച്ഷീര്‍ പിടിക്കാന്‍ നൂറ് കണക്കിന് പോരാളികളെ അയച്ചതായി താലിബാന്‍. പ്രതിരോധക്കോട്ട പൊളിക്കാനുള്ള നീക്കം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് താലിബാന്‍. ഇവര്‍ ഹിന്ദു കുഷ് മലനിരകള്‍ നാല് ഭാഗത്ത് നിന്നും വളഞ്ഞിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. ഇതിനെ നേരിടാന്‍ അഫ്ഗാന്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ മൂവര്‍ സംഘം ഇവിടെയുണ്ട്. അഫ്ഗാന്‍ സമ്പൂര്‍ണ ആക്രമണം നടത്തിയാല്‍ അതോടെ എതിരാളികളുടെ കോട്ട പൊളിയുമെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ കാര്യങ്ങള്‍ എത്ര എളുപ്പല്ല. ഇവരുടെ യുദ്ധതന്ത്രങ്ങള്‍ ലോക നിലവാരമുള്ളവയാണ്.

സോഷ്യല്‍ മീഡിയയെ ഞെട്ടിച്ച് പേളിയുടെ പൂക്കളം ഫോട്ടോഷൂട്ട്; വൈറലായ ചിത്രങ്ങള്‍ കാണാം

1

താലിബാന്‍ അഫ്ഗാനിസ്ഥാനിലെ ബഹുഭൂരിപക്ഷം മേഖലയും പിടിച്ചെങ്കിലും ഇതുവരെ പിടികൊടുക്കാത്ത മേഖലയാണ് പഞ്ച്ഷീര്‍. വന്‍ സന്നാഹത്തെയാണ് ഇത്തവണ താലിബാന്‍ ഈ മലനിരകളിലേക്ക് അയച്ചിരിക്കുന്നത്. താലിബാന്‍ വിരുദ്ധ സേനയോട് കീഴടങ്ങാന്‍ നേരത്തെ താലിബാന്‍ ആവശ്യപ്പെട്ടതാണ്. എന്നാല്‍ സമാധാനപരമായി ഇവരോട് അധികാരം കൈമാറാന്‍ പറഞ്ഞിട്ടും അതിന് തയ്യാറായില്ല. ഇതോടെയാണ് യുദ്ധ സമാനമായ സാഹചര്യം പഞ്ച്ഷീറില്‍ ഉണ്ടായിരിക്കുന്നത്. പഞ്ച്ഷീര്‍ ഇതുവരെ ആര്‍ക്ക് മുന്നിലും വീണിട്ടില്ല എന്നതാണ് ചരിത്രം. വൈസ് പ്രസിഡന്റ് ആംറുള്ള സലേയുടെ നേതൃത്വത്തില്‍ വലിയൊരു സംഘം തന്നെ പഞ്ച്ഷീറിലെ കോട്ട കാക്കാനുണ്ട്.

നൂറുകണക്കിന് പോരാളികളെയാണ് താലിബാന്‍ ഹിന്ദു കുഷ് മേഖലയിലേക്ക് അയച്ചിരിക്കുന്നത്. ഇക്കാര്യം ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ താലിബാന്‍ സ്ഥിരീകരിച്ചു. താലിബാന്‍ കാബൂള്‍ പിടിച്ചതോടെ നേരത്തെ ആയിരക്കണക്കിന് പേരാണ് പഞ്ച്ഷീറില്‍ അഭയം തേടിയത്. അഹമ്മദ് മസൂദാണ് ഇവിടെ പടനയിക്കുന്ന ത്രിമൂര്‍ത്തികളില്‍ ഒരാള്‍. അഹമ്മദ് മസൂദിന്റെ പിതാവ് അഹമ്മദ് ഷാ മസൂദിനെ അല്‍ഖ്വായിദ 2001ല്‍ വധിക്കുകയായിരുന്നു. താലിബാന്‍ തീവ്രവാദികളെയും മറ്റ് തീവ്രവാദികളെയും പ്രതിരോധിക്കുന്നതിനായി ഒമ്പതിനായിരത്തോളം വരുന്ന സൈന്യത്തെ ഒരുക്കിയത് ഷാ മസൂദായിരുന്നു. സെപ്റ്റംബര്‍ പതിനൊന്ന് ഭീകരാക്രമണത്തിന് രണ്ട് ദിവസത്തിന് മുമ്പായിരുന്നു അഹമ്മദ് ഷാ മസൂദിനെ അല്‍ഖ്വായിദ വധിക്കുന്നത്.

അതേസമയം നിരവധി താലിബാന്‍ പോരാളികള്‍ ആയുധ പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. വലിയ വാഹനങ്ങള്‍ കുന്നിറങ്ങി പോകുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സര്‍ക്കാര്‍ പുതിയ നയങ്ങളുമായി മുന്നോട്ട് പോവുകയാണെന്നും, എന്നാല്‍ ആവശ്യം വന്നാല്‍ പോരാടുമെന്നാണ് താലിബാന്‍ തീരുമാനം. അഫ്ഗാനിലെ നിരവധി പ്രവിശ്യകളില്‍ നി്ന്നാണ് താലിബാന്‍ സേന പഞ്ച്ഷീറിലേക്ക് എത്തിയിരിക്കുന്നത്. ഹിന്ദു കുഷ് മലനിരകളില്‍ അധിക നേരം താലിബാന്‍ പിടിച്ച് നില്‍ക്കില്ലെന്നും മസൂദ് പഞ്ഞു. അഫ്ഗാനിസ്ഥാന് വേണ്ടി പോരാടാന്‍ തയ്യാറാണ്. രക്തച്ചൊരിച്ചില്‍ ഉണ്ടാവുമെന്നും മസൂദ് മുന്നറിയിപ്പ് നല്‍കി.

ഓണക്കോടിയിൽ ഗ്ലാമറസ് ലുക്കായി അനാർക്കലി മരയ്ക്കാർ, വൈറൽ ഫോട്ടോഷൂട്ട് കാണാം

സമ്പൂര്‍ണ ആക്രമണം താലിബാന്‍ നടത്തുമോ എന്നാണ് ഇനി അറിയാനുള്ളത്. അങ്ങനെ സംഭവിച്ചാല്‍ താലിബാന്‍ വിരുദ്ധ സേന ബുദ്ധിമുട്ടുമെന്നാണ് വിദഗ്ധര്‍ പറയുന്നു. താലിബാന്‍ എല്ലാ ഭാഗത്ത് നിന്നും പഞ്ച്ഷീര്‍ വളഞ്ഞുവെന്നും, പ്രതിരോധ സേനയ്ക്ക് അധികകാലം പിടിച്ച് നില്‍ക്കാന്‍ സാധിക്കില്ലെന്നും സ്വതന്ത്ര ഗവേഷകനായ അബ്ദുള്‍ സെയ്ദ് പറഞ്ഞു. കാബൂള്‍ താലിബാന്‍ കീഴടക്കിയതിന് ശേഷവും പഞ്ച്ഷീര്‍ പ്രതിരോധം പ്രഖ്യാപിക്കുകയും വടക്കന്‍ സഖ്യത്തിന്റെ പതാക താഴ്‌വരയില്‍ ഉയര്‍ത്തുകയും ചെയ്തിരുന്നു. മൂന്ന് ജില്ലകളുടെ നിയന്ത്രണം തിരിച്ചുപിടിച്ചുവെന്നും ഈ സൈന്യം അവകാശപ്പെട്ടിരുന്നു. എന്നാല്‍ താലിബാന്‍ ഇത് തള്ളാനോ അംഗീകരിക്കാനോ തയ്യാറായിരുന്നില്ല.

അഫ്ഗാന്‍ സൈന്യത്തിന്റെയും പ്രതിരോധ മന്ത്രിയുടെയും അടക്കം സേവനം താലിബാന്‍ വിരുദ്ധ സേനയ്ക്കുണ്ട്. അതിനൊപ്പം ആംറുള്ള ചാരക്കണ്ണുകളും ഇവര്‍ക്കൊപ്പമുണ്ട്. സലേയെ വധിക്കാന്‍ പലതവണ പദ്ധതിയിട്ടതാണ് താലിബാന്‍. മുമ്പ് സലേയുടെ സഹോദരിയെ താലിബാന്‍ തട്ടിക്കൊണ്ട് പോയി ക്രൂരമായി മര്‍ദിച്ചും പീഡിപ്പിച്ചും കൊല്ലപ്പെടുത്തിയിരുന്നു. അന്ന് മുതല്‍ താലിബാനോട് കടുത്ത വിദ്വേഷം സലേയ്ക്കുണ്ട്. നാടുവിട്ട അഷ്‌റഫ് ഗനിയെ പോലെയല്ല താനെന്നും, രാജ്യത്ത് നിന്ന് പോരാട്ടം തുടരുമെന്നും സലേ പ്രഖ്യാപിച്ചതാണ്. അമേരിക്കയുടെയും ബ്രിട്ടന്റെയും ആയുധങ്ങള്‍ ഇവര്‍ക്ക് ലഭിച്ചാല്‍ താലിബാന് പഞ്ച്ഷീര്‍ പിടിക്കുക ബുദ്ധിമുട്ടാവും.

Recommended Video

cmsvideo
    താലിബാന് യുഎസ് ആയുധങ്ങളും വാഹനങ്ങളും | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+