കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുമായി ചര്‍ച്ച നടത്തിയ താലിബാന്‍ നേതാവ് 3 വര്‍ഷം ഇന്ത്യയില്‍ പരിശീലനം നേടിയ വ്യക്തി

Google Oneindia Malayalam News

ദില്ലി: താലിബാന്‍ പ്രതിനിധിയുമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം കൂടിക്കാഴ്ച നടത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. താലിബാന്റെ രാഷ്ട്രീയകാര്യ തലവൻ ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റാനേക്‌സായുമായി ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ വെച്ചായിരുന്നു ആദ്യ നയതന്ത്ര കൂടിക്കാഴ്ച. അഫ്‌ഗാന്റെ മണ്ണ് ഒരുതരത്തിലും ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾക്കും ഭീകരതയ്ക്കും ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ട ഇന്ത്യയ്ക്ക് ഈ വിഷയങ്ങളില്‍ അനുകൂലമായ സമീപനം ഉണ്ടാവുമെന്ന് താലിബാന്‍ പ്രതിനിധി മറുപടി നല്‍കിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. താലിബാന്‍റെ ആവശ്യപ്രകാരം ദോഹയിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിൽ ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി ദീപക് മിത്തലായിരുന്നു ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റാനേക്‌സായിയുമാണ് കൂടിക്കാഴ്ച നടത്തിയത്.

തൃക്കാക്കര നഗരസഭയിൽ നാടകീയ രംഗങ്ങൾ: സീൽ ചെയ്ത ഓഫീസ് തുറന്ന് അകത്ത് കയറി,നടപടി വേണമെന്ന് പ്രതിപക്ഷംതൃക്കാക്കര നഗരസഭയിൽ നാടകീയ രംഗങ്ങൾ: സീൽ ചെയ്ത ഓഫീസ് തുറന്ന് അകത്ത് കയറി,നടപടി വേണമെന്ന് പ്രതിപക്ഷം

അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷയും മടക്കയാത്രയ്ക്കുള്ള നടപടിക്രമങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചായായി. അഫ്ഗാനിസ്ഥാനില്‍ സിഖ്, ഹിന്ദു തുടങ്ങിയ ന്യൂനപക്ഷങ്ങള്‍ ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് പരിഗണന നല്‍കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. സാധുവായുള്ള രേഖകള്‍ ഉള്ള അഫ്ഗാന്‍ പൗരന്‍മാരായ സിഖ്, ഹിന്ദു വംശജര്‍ക്ക് ഇന്ത്യയിലേക്ക് പോവാമെന്ന് താലിബാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. താലിബാന്‍ പ്രതിനിധികളുമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം നേരത്തേയും ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ഇത് ആദ്യമായാണ് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്.

തണുത്തുവെറക്കുന്ന കൈകളും ചുണ്ടും; ഹിമാചലിലെ പുതിയ വിശേഷങ്ങളുമായി സാനിയ, ചിത്രങ്ങൾ കാണാം

 asher-mohammad-

അതേസമയം , ഇന്ത്യയുമായി ആദ്യമായി നടന്ന ചര്‍ച്ചയ്ക്ക് താലിബാന്‍ നിയോഗിച്ചത് മുൻപ് ഇന്ത്യന്‍ സൈന്യം പരിശീലനം നല്‍കിയിട്ടുള്ള വ്യക്തിയെ ആണെന്നുള്ളതും ശ്രദ്ധേയമാണ്. 1979 നും 1982 നും ഇടയിലെ മൂന്ന് വര്‍ഷമായിരുന്നു ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റാനേക്‌സായി ഇന്ത്യയില്‍ എത്തി പരിശീലനം നടത്തിയത്. മധ്യപ്രദേശിലെ നൗഗോണിലുള്ള ആര്‍മി കെഡറ്റ് കോളജില്‍ ജവാനായും തുടര്‍ന്ന് ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമയില്‍ ഓഫീസറുമായിട്ടായിരുന്നു പരിശീലനം. ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയിട്ടുള്ള അപൂര്‍വ്വം താലിബാന്‍ നേതാക്കളില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. നേരത്തെ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തില്‍ വന്നപ്പോള്‍ വിദേശകാര്യ ഉപമന്ത്രിയുമായിരുന്നു.

താലിബാന്‍ സര്‍ക്കാറിന് അംഗികാരം നല്‍കുന്നിതന് വേണ്ടി 1996 ല്‍ യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റണുമായി ചര്‍ച്ച നടത്താന്‍ വാഷിങ്ടണില്‍ എത്തിയ സംഘത്തെ നയിച്ചതും ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റാനേക്‌സായി ആയിരുന്നു. ചൈനയിലേക്കും 1996 ല്‍ സ്റ്റെന്‍ക്‌സായി പ്രതിനിധി സംഘത്തെ നയിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനിൽ അധികാരം ഏറ്റെടുത്ത ഏഴംഗ താലിബാന്‍ സംഘത്തിനെ പ്രധാനിയായ ഷെർ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്സായ് ഗ്രൂപ്പിന്റെ വിദേശകാര്യ നയതന്ത്രജ്ഞന്‍ കൂടിയാണ്.

Recommended Video

cmsvideo
Afghan youtuber najma sadequi's last video before her demise in kabul attack

മുൻ അഫ്ഗാനിസ്ഥാൻ സർക്കാരിലെ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകളിൽ അബ്ദുൽ ഹക്കിം ഹഖാനിയുടെ ഉപ ഉപദേഷ്ടാവ് കൂടിയായിരുന്നു സ്റ്റാനിക്സായ്. അതേസമയം മുന്‍ അഫ്ഗാനിസ്ഥാന്‍ പ്രസിഡന്‍റ് അഷ്റഫ് ഗനിയും അമേരിക്കന്‍ പ്രസിഡന്റ് ജോബൈഡനും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. അഫ്ഗാനിലേക്കുള്ള കടന്നുകയറ്റത്തില്‍ താലിബാന് പാകിസ്താന്റെ സര്‍വവിധത്തിലുള്ള പിന്തുണയും ഉണ്ടായിരുന്നു എന്ന കാര്യം അഷ്റഫ് ഗനി ജോബൈഡനെ അറിയിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ജൂലായ് മാസത്തിലാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നതെന്നാണ് അന്തര്‍ ദേശീയ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. താലിബാന്‍റെ കടന്നു കയറ്റത്തിന്‍റെ ഭാഗമായി പാകിസ്താനില്‍ നിന്നുള്ള 10,000 മുതല്‍ 15,000 വരെ പാകിസ്താന്‍ തീവ്രവാദികള്‍ അഫ്ഗാനില്‍ എത്തിയിട്ടുള്ളതായി കഴിഞ്ഞ ജൂലായ് 23-ന് ഇരു രാഷ്ട്രത്തലവന്‍മാരും തമ്മില്‍ നടത്തിയ ഫോണ്‍സംഭാഷത്തിലൂടെ വ്യക്തമാക്കിയിരുന്നത്. പൂര്‍ണ്ണമായും പാകിസ്താന്‍ തീവ്രവാദികളുടെ ആസൂത്രണത്തിലും ആയുധ ബലത്തിലുമാണ് താലിബാന്‍റെ കടന്നു കയറ്റമെന്നും അഷ്റഫ് ഗനി, ജോബൈഡനെ അറിയിച്ചു.

English summary
Taliban leader Sher Mohammad Abbas, who held talks with India, had trained in India for 3 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X