Get Updates
Get notified of breaking news, exclusive insights, and must-see stories!

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരിക്കേണ്ട, സകല തിന്മകൾക്കും കാരണം, താലിബാന്റെ ആദ്യ ഫത്വ

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചതിന് പിന്നാലെ ആദ്യത്തെ ഫത്വ പുറത്തിറക്കി താലിബാന്‍. സര്‍വ്വകലാശാലകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരിക്കരുത് എന്നാണ് താലിബാന്റെ ഫത്വ. ഹെറാത്ത് പ്രവിശ്യയിലുളള സ്വകാര്യ- സര്‍ക്കാര്‍ സര്‍വ്വകലാശാലകളില്‍ ആണ് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരിക്കുന്നത് താലിബാന്‍ ഔദ്യോഗികമായി വിലക്കിയിരിക്കുന്നത്.

1

അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കും എന്നതടക്കമുളള താലിബാന്റെ വാഗ്ദാനങ്ങളെ കുറിച്ച് സംശയമുണ്ടാക്കുന്നതാണ് ഇവര്‍ രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്. സമൂഹത്തിലെ എല്ലാ തിന്മകള്‍ക്കും കാരണം ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇത്തരത്തില്‍ ഒരുമിച്ച് ഇരിക്കുന്നതാണ് എന്നാണ് താലിബാന്‍ വ്യക്തമാക്കുന്നത്.

2

സര്‍വ്വകലാശാലകളിലെ അധ്യാപകര്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമകള്‍, താലിബാന്‍ നേതാക്കള്‍ എന്നിവര്‍ നടത്തിയ യോഗത്തിന് ശേഷമാണ് പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുമിച്ച് ഇരുന്ന് പഠിക്കേണ്ടതില്ല എന്നുളള തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നതെന്ന് ഖാമ പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്ന് മണിക്കൂറോളമാണ് യോഗം നീണ്ടത്.

3

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരുന്ന് പഠിക്കുന്നതിന് ഒരു ന്യായീകരണവും ഇല്ലെന്നും അതുകൊണ്ട് തന്നെ അത് അവസാനിപ്പിക്കണം എന്നുമാണ് യോഗത്തില്‍ തീരുമാനമെടുത്തത്. സന്മാര്‍ഗിയായ ഒരു വനിതാ ലക്ചര്‍ക്ക് പെണ്‍കുട്ടികള്‍ക്ക് ക്ലാസെടുക്കാമെന്നും എന്നാല്‍ ആണ്‍കുട്ടികളെ പഠിപ്പിക്കാന്‍ അനുവദിക്കില്ലെന്നും താലിബാന്‍ വ്യക്തമാക്കി.

'നിനക്കായ് ഞാൻ ഇവിടെയുണ്ട്', പറയുകയും തെളിയിക്കുകയും ചെയ്തു, സണ്ണി വെയ്നിനെ കുറിച്ച് മഞ്ജു വാര്യർ

4

കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി അഫ്ഗാനിസ്ഥാനിലെ സര്‍വ്വകലാശാലകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് പഠിക്കുന്ന സംവിധാനമാണ് നിലനില്‍ക്കുന്നത്. താലിബാന്‍ ഇറക്കിയ ഫത്മ സര്‍ക്കാര്‍ സര്‍വ്വകലാശാലകളെ കാര്യമായി ബാധിക്കില്ലെന്നാണ് വിദ്യാഭ്യാസ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ വിദ്യാര്‍ത്ഥിനികള്‍ ഇപ്പോള്‍ തന്നെ കുറവുളള സ്വകാര്യ സ്ഥാപനങ്ങളെ ഈ ഫത്വ ബാധിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

5

ഔദ്യോഗിക കണക്കുകള്‍ പ്രകാരം അഫ്ഗാനിസ്ഥാനിലെ സര്‍ക്കാര്‍-സ്വകാര്യ സര്‍വ്വകലാശാലകളിലും കോളേജുകളിലും നാല്‍പ്പതിനായിരം വിദ്യാര്‍ത്ഥികളും രണ്ടായിരം അധ്യാപകരുമാണ് ഉളളത്. ചൊവ്വാഴ്ച താലിബാന്റെ വക്താവായ സബീഹുളള മുജാഹിദ് മാധ്യമങ്ങളെ ആദ്യമായി കണ്ടപ്പോള്‍, ശരിയത്ത് നിയമ പ്രകാരമുളള സ്ത്രീകളുടെ അവകാശങ്ങളെ ബഹുമാനിക്കുമെന്ന് പറഞ്ഞിരുന്നു. കടുത്ത നിയമങ്ങളില്‍ നിന്നും മാറി താലിബാന്‍ കുറച്ച് കൂടി ഉദാരത കാണിക്കുമെന്നുളള പ്രതീക്ഷകളെ പക്ഷേ തകിടം മറിക്കുന്നതാണ് താലിബാന്റെ നടപടികള്‍.

ഓണം ലുക്കില്‍ തിളങ്ങി അനുപമ പരമേശ്വരന്‍; വൈറൽ ഫോട്ടോഷൂട്ട് കാണാം

6

അതിനിടെ താലിബാന്റെ കയ്യില്‍ നിന്നും വടക്കന്‍ അഫ്ഗാനിസ്ഥാനിലെ മൂന്ന് ജില്ലകള്‍ അഫ്ഗാന്‍ പ്രതിരോധ സേന തിരിച്ച് പിടിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ബഗ്ലാന്‍ പ്രവിശ്യയിലെ ദേഹ് സാലിഹ്, പുല്‍ ഹെസര്‍, ബാനോ എന്നീ ജില്ലകള്‍ തിരിച്ച് പിടിച്ചതായി അഫ്ഗാന്‍ പ്രതിരോധ മന്ത്രി ജനറല്‍ ബിസ്മില്ല മുഹമ്മദി ട്വറ്ററിലൂടെ വ്യക്തമാക്കി. എന്നാല്‍ ഈ അവകാശവാദത്തോട് താലിബാന്‍ ഇരുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസമാണ് കാബൂളില്‍ കടന്ന് താലിബാന്‍ തീവ്രവാദികള്‍ അഫ്ഗാന്‍ ഭരണം പിടിച്ചത്. ഇരുപത് വര്‍ഷത്തിന് ശേഷമാണ് താലിബാന്‍ അഫ്ഗാന്‍ ഭരണത്തില്‍ തിരിച്ച് എത്തിയിരിക്കുന്നത്.

7

അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ മുഴുവന്‍ മലയാളികളേയും രക്ഷപ്പെടുത്തി തിരിച്ച് രാജ്യത്ത് എത്തിച്ചിരിക്കുകയാണ്. വ്യോമസേനയുടെ സി 17 വിമാനത്തിലാണ് കാബൂളില്‍ നിന്ന് മലയാളികള്‍ അടക്കമുളളവരെ തിരിച്ച് എത്തിച്ചത്. ഇന്ന് മാത്രം 390 പേരെ തിരിച്ച് എത്തിക്കാനായിട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ച് എത്തിക്കാനുളള രക്ഷാ ദൗത്യം തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മലയാളികളെ തിരിച്ച് എത്തിച്ചതിന് വിദേശകാര്യ മന്ത്രാലയത്തിനും പ്രധാനമന്ത്രിയുടെ ഓഫീസിനും മുഖ്യമന്ത്രി പിണറായി വിജയന്‍ നന്ദി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+