കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താലിബാന്‍ നേതാവ് സിറാജുദ്ദീന്‍ ഹഖാനി ആദ്യമായി പൊതുവേദിയില്‍; ഫോട്ടോ പുറത്ത്

Google Oneindia Malayalam News

കാബൂള്‍: അമേരിക്ക പിടികിട്ടാ പുള്ളിയായി പ്രഖ്യാപിക്കുകയും പിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക് കോടികള്‍ വാഗ്ദാനം ചെയ്തതുമായ വ്യക്തിയാണ് സിറാജുദ്ദീന്‍ ഹഖാനി. താലിബാന്റെ രണ്ടാമത്തെ മുതിര്‍ന്ന നേതാവും അഫ്ഗാന്‍ ആഭ്യന്തര മന്ത്രിയുമായ ഇദ്ദേഹം ആദ്യമായി ഇന്ന് പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ടു. ഇതുവരെ സിറാജുദ്ദീന്‍ ഹഖാനിയുടെ പൂര്‍ണ രൂപം പുറത്തുവന്നിരുന്നില്ല. അമേരിക്കയുടെ കൈവശമുള്ള ചിത്രത്തില്‍ പാതി മറച്ച മുഖത്തോടെയുള്ള വ്യക്തിയാണ്. ഇന്ന് കാബൂളില്‍ അഫ്ഗാന്‍ പോലീസിന്റെ പാസിങ് ഔട്ട് പരേഡ് നടന്നിരുന്നു. സല്യൂട്ട് സ്വീകരിക്കാനെത്തിയത് ആഭ്യന്തരമന്ത്രിയായ സിറാജുദ്ദീന്‍ ഹഖാനിയാണ്. ഇതിന്റെ ചിത്രങ്ങള്‍ താലിബാന്‍ പുറത്തുവിട്ടതോടെ ആഗോള മാധ്യമങ്ങളില്‍ നിറഞ്ഞു.

കറുത്ത തലപ്പാവ് ധരിച്ച്, അതിന് മുകളില്‍ ഷാള്‍ പുതച്ചാണ് സിറാജുദ്ദീന്‍ ഹഖാനി എത്തിയത്. അദ്ദേഹം സല്യൂട്ട് സ്വീകരിക്കുന്ന ചിത്രങ്ങളും പോലീസ് ഓഫീസര്‍ക്കൊപ്പം നടന്നുനീങ്ങുന്ന ചിത്രങ്ങളും താലിബാന്‍ പുറത്തുവിട്ടു. സിറാജുദ്ദീന്‍ ഹഖാനിയുടെ ഫോട്ടോ പകര്‍ത്തുന്നവരെയും ചിത്രങ്ങളില്‍ കാണാം. താലിബാന്റെ ഒട്ടേറെ നേതാക്കള്‍ അമേരിക്കയുടെ പിടികിട്ടാ പുള്ളികളുടെ പട്ടികയിലുണ്ട്. ഇതില്‍ പ്രധാനിയാണ് സിറാജുദ്ദീന്‍ ഹഖാനി.

t

നിങ്ങളുടെ സംതൃപ്തിക്കും വിശ്വാസത്തിനും വേണ്ടി ഞാന്‍ മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തുന്നുവെന്ന് പ്രസംഗത്തില്‍ സിറാജുദ്ദീന്‍ ഹഖാനി പറഞ്ഞു. ആദ്യമായിട്ടാണ് ഞാന്‍ മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തുന്നത്. നിങ്ങളുടെ വിശ്വാസ്യതയ്ക്ക് വേണ്ടിയാണിത്. ചുമതലകള്‍ കൃത്യമായി നിര്‍വഹിക്കണം. ജനങ്ങളോട് ദയയോടെ പെരുമാറണമെന്നും സിറാജുദ്ദീന്‍ പുതിയ ഓഫീസര്‍മാരെ ഉപദേശിച്ചുവെന്ന് എഎഫ്പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

പോലീസ് ഓഫീസര്‍മാരുടെ പാസിങ്ഔട്ട് പരേഡ് അഫ്ഗാന്‍ ദേശീയ ടെലിവിഷനില്‍ തല്‍സമയം സംപ്രേഷണം ചെയ്തിരുന്നു. വിദേശത്തേക്ക് പോയ അഫ്ഗാനികള്‍ തിരിച്ചുവരണമെന്ന് സിറാജുദ്ദീന്‍ ഹഖാനി അഭ്യര്‍ഥിച്ചു. കഴിഞ്ഞ ആഗ്സ്റ്റില്‍ അഫ്ഗാന്റെ ഭരണം പിടിച്ച വേളയില്‍ ആദ്യം കാബൂളിലെത്തിയ താലിബാന്‍ നേതാക്കളില്‍ സിറാജുദ്ദീന്‍ ഹഖാനിയുമുണ്ടായിരുന്നു. ശേഷം അദ്ദേഹം വിദേശ നേതാക്കളുമായും താലിബാന്റെ പ്രാദേശിക നേതാക്കളുമായും നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നു എങ്കിലും ചിത്രങ്ങള്‍ പുറത്തുവന്നിരുന്നില്ല. പുറത്തുവന്ന ചിത്രങ്ങളില്‍ അദ്ദേഹത്തിന്റെ മുഖം വ്യക്തമായി കാണിച്ചിരുന്നുമില്ല. ഒരു തവണ ടെലിവിഷന്‍ അഭിമുഖം വന്നിരുന്നു എങ്കിലും അദ്ദേഹത്തിന്റെ മുഖം അവ്യക്തമായിരുന്നു.

കേരള കോണ്‍ഗ്രസ് ബി മാറുന്നു!! അവയവം ദാനം ചെയ്യുമെന്ന് ഗണേഷ് കുമാര്‍, മരണം വരെ തുടരില്ല, ഒഴിയുംകേരള കോണ്‍ഗ്രസ് ബി മാറുന്നു!! അവയവം ദാനം ചെയ്യുമെന്ന് ഗണേഷ് കുമാര്‍, മരണം വരെ തുടരില്ല, ഒഴിയും

താലിബാന്‍ നേതാവ് എന്നതിന് പുറമെ, ഹഖാനി ശൃംഖലയുടെ നേതാവ് കൂടിയാണ് സിറാജുദ്ദീന്‍ ഹഖാനി. അമേരിക്കന്‍ സൈന്യത്തിന് നേരെ ശക്തമായ ഒളിയാക്രമണം നടത്തിയിരുന്നത് ഹഖാനി വിഭാഗമായിരുന്നു. എന്നാല്‍ ഹഖാനി വിഭാഗം എന്ന ഒരു സംഘമില്ല എന്നാണ് താലിബാന്‍ നേതാക്കള്‍ പറയുന്നത്. സിറാജുദ്ദീന്‍ ഹഖാനിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു കോടി ഡോളര്‍ എഫ്ബിഐ ഇനാം പ്രഖ്യാപിച്ചിരുന്നു.

താലിബാന്‍ നേതാക്കള്‍ സിറാജുദ്ദീന്‍ ഹഖാനിയെ ഖലീഫ എന്നാണ് അഭിസംബോധന ചെയ്യുന്നത്. ഇദ്ദേഹത്തിന്റെ അമ്മാവന്‍ ഖലീലുര്‍ റഹ്മാന്‍ അഭയാര്‍ഥികള്‍ക്കായുള്ള അഫ്ഗാന്‍ ആഭ്യന്തര മന്ത്രിയാണ്. ഖലീലും അമേരിക്കയുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലുണ്ട്. താലിബാന്റെ ഏറ്റവും മുതിര്‍ന്ന നേതാവായ ഹബീബുല്ല അഖുന്‍സാദ ഇതുവരെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. നിലവില്‍ ഇടക്കാല സര്‍ക്കാരിനെയാണ് താലിബാന്‍ നിയോഗിച്ചിട്ടുള്ളത്. സ്ഥിരം ക്യാബിനറ്റ് രൂപീകരിക്കാനുള്ള ശ്രമത്തിലാണ് അഖുന്‍സാദ.

Recommended Video

cmsvideo
Afghan girl's powerful speech for the right to education

English summary
Taliban Second Leader and interior minister Sirajuddin Haqqani’s photo for the first time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X