മരുഭൂമിയില്‍ വന്ന് ചാവേണ്ട വല്ല കാര്യവുമുണ്ടോ അമേരിക്കക്കാര്‍ക്ക്?- ട്രംപിനോട് ചങ്കില് കുത്തുന്ന ചോദ്യവുമായി താലിബാന്റെ കത്ത്
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ബുദ്ധി ഉപദേശിച്ചുകൊണ്ട് കത്തെഴുതിയിരിക്കുകയാണ് താലിബാന്റെ ഉന്നതാധികാര സമിതിയായ ശൂറാ കൗണ്‍സില്‍. ലോകത്ത് എന്തിനെക്കുറിച്ചും വായില്‍തോന്നുന്നത് പറഞ്ഞ് ശീലമുള്ള ട്രംപ്, അഫ്ഗാനെക്കുറിച്ച് ഒരക്ഷരം ഉരിയാടാത്ത സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റിനെ ഉപദേശിക്കാന്‍ താലിബാന് തന്നെ രംഗത്തെത്തിയിരിക്കുന്നത്.

കത്ത് ട്വിറ്ററിലൂടെ
യു.എസ് പ്രസിഡന്റിന് ഏറെ താല്പര്യമുള്ള ട്വിറ്ററില്‍ തന്നെയാണ് താലിബാന് തങ്ങളുടെ സന്ദേശം ടാഗ് ചെയ്തിരിക്കുന്നത്. യുദ്ധക്കൊതിയന്മാരായ കോണ്ഗ്രസ്കാരുടെയും ഉദ്യോഗസ്ഥരുടെയും വാക്കുകള്‍ കേള്‍ക്കുന്നതിന് പകരം അഫ്ഗാന് പ്രശ്നം ഏറ്റവും നന്നായി മനസ്സിലാവുന്ന തങ്ങള്‍ പറയുന്നത് ശ്രദ്ധിക്കുന്നതാവും പ്രസിഡന്റിന് നല്ലതെന്ന് കത്തില്‍ പറയുന്നു.

പൂര്‍വഗാമികളുടെ തെറ്റുകള്‍ തിരുത്തണം
മുന്ഗാമികള്ക്ക് പറ്റിയ തെറ്റുകള്‍ താങ്കള്‍ തിരിച്ചറിഞ്ഞുവെന്നത് തന്നെ വലിയ കാര്യമാണെന്ന് കത്തില്‍ പറയുന്നു. ആ തെറ്റുകള്‍ തിരുത്തുന്നതാവും എല്ലാവര്ക്കും ഗുണം ചെയ്യുക. അഫ്ഗാന് വിഷയത്തില്‍ താങ്കള്‍ കൈക്കൊള്ളുമെന്ന് പറയുന്ന പുതിയ തന്ത്രം അനുഭാവപൂര്‍വം പരിഗണിക്കാന്‍ തന്നെയാണ് തങ്ങളുടെ തീരുമാനമെന്നും കത്തിലുണ്ട്.

അമേരിക്കന്‍ യുവാക്കളുടെ ജീവന് വിലയില്ലേ?
അഫ്ഗാനിലെ ഈ വരണ്ടുണങ്ങിയ മരുഭൂമിയിലും മലയിടുക്കുകളിലും വന്ന് മരിച്ചുവീഴാന്‍ വേണ്ടി ജനിച്ചവരാണോ അമേരിക്കന്‍ യുവാക്കള്‍? കള്ളന്മാരും ഒന്നിനും കൊള്ളാത്തവരുമായ ഈ അഫ്ഗാന് ഭരണാധികാരികള്‍ക്കായി കളയാന്‍ മാത്രം വിലകുറഞ്ഞതാണോ അമേരിക്കന്‍ ജീവനുകള്‍? - ചങ്കില്‍ക്കുത്തുന്ന ഈ ചോദ്യവും തുറന്ന കത്തിലൂടെ താലിബാന് ചോദിക്കുന്നുണ്ട്. അമേരിക്കക്കാരുടെ മനസ്സ് നന്നായി വായിച്ചവരാണ് താലിബാന് എന്നതിന് തെളിവാണിത്.

സമ്പൂര്‍ണ പിന്മാറ്റം ഏറ്റവും നല്ല പോംവഴി
കത്തിലൂടെ താലിബാന് നല്കുന്ന നിര്‍ദേശങ്ങളില്‍ പ്രധാനമിതാണ്- 16 കൊല്ലമായി തുടരുന്ന ഈ പരിപാടി എത്രയും വേഗം മതിയാക്കി അഫ്ഗാനില്‍ നിന്ന് സൈനികരെ പൂര്‍ണമായി പിന്‍വലിക്കണം. അമേരിക്കക്ക് ഈ കുരുക്കില്‍ നിന്ന് തലയൂരാന്‍ വേറെ മാര്‍ഗമില്ല. അത്കൊണ്ട് രണ്ടുണ്ട് നേട്ടം. ഒന്ന് അമേരിക്കക്കാര്‍ക്ക് തങ്ങളുടെ തടി രക്ഷപ്പെടുത്താം. മറ്റൊന്ന് മുന്‍ ഭരണാധികാരികളുടെ തെറ്റായ ചെയ്തികള്‍ മൂലമുണ്ടായ യുദ്ധത്തിന് അറുതിവരുത്തുകയും ചെയ്യാം.

ഇവിടെ ഓരോ കുഞ്ഞും ജനിക്കുന്നത് പ്രതികാരദാഹത്തോടെ
സ്വകാര്യ സൈനിക കരാറുകാര്‍ക്ക് യുദ്ധം ഏല്‍പ്പിക്കാനുള്ള വൈറ്റ് ഹൗസിലെ ഉപദേശകരുടെ വാക്ക് കേട്ട് അതിനു മുതിര്‍ന്നാല്‍ വിരല്കടിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കാനും അവര്‍ മറന്നിട്ടില്ല. കാരണം ഇവിടെ ഓരോ കുട്ടിയും ജനിച്ചുവീഴുന്നത് തീരാത്ത പ്രതികാര ദാഹത്തോടെയാണ്. അഫ്ഗാനില്‍ നിന്ന് കമ്മ്യൂണിസ്റ്റുകാരെ കെട്ടുകെട്ടിക്കുന്നതിലൂടെ വലിയ ഉപകാരമല്ലേ താലിബാന് അമേരിക്കയുള്‍പ്പെടെയുള്ള അന്താരാഷ്ട്ര സമൂഹത്തിനായി ചെയ്തതെന്നും കത്തില്‍ ചോദിക്കുന്നു.
ഏതായാലും ട്രംപിന്റെ ഉള്ളിലിരിപ്പ് എന്താണെന്ന് കാത്തിരുന്നു കാണാം.
-
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ -
ജഗദീഷിൻ്റെ ഇലക്ഷൻ പ്രവചനം ഇങ്ങനെ; നിർണായകമാവുക അക്കാര്യമെന്ന് താരം..ഗണേഷിനെ കുറിച്ചും പ്രതികരണം -
ഖത്തറിന്റെ ആദ്യ ലോഡ് ഇന്ത്യയിലേക്ക്? മന്ത്രി 2 ദിവസം ദോഹയില്‍, യുഎഇയിലും സുപ്രധാന നീക്കം -
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ -
യുദ്ധത്തെ എതിർത്ത വത്തിക്കാനെ വിരട്ടി ട്രംപ്; അമേരിക്കയെ ഞെട്ടിച്ചുകൊണ്ട് പോപ്പിന്റെ ആ തീരുമാനം! -
'കോണ്‍ഗ്രസ് വിടില്ല'; പുതിയ പാർട്ടി രൂപീകരിക്കുമെന്നത് വ്യാജ വാർത്ത, ശക്തമായ നിയമനടപടിയെന്ന് കെ സുധാകരൻ -
സ്വര്‍ണം പണി തരുന്നു; വൈകീട്ട് വില ഉയര്‍ന്നു, ആശ്വാസം മണിക്കൂര്‍ മാത്രം, പുതിയ പവന് വില -
വാഹന മോഡിഫിക്കേഷന് തെരഞ്ഞെടുപ്പിൽ എന്താ കാര്യം? 6 മില്യൺ കടന്ന് സതീശന്റെ വാഗ്ദാനം, ഞങ്ങളും ലിബറലെന്ന് ഗണേഷ് -
സ്വര്‍ണ വിപണിയെ കാത്തിരിക്കുന്നത് ചാഞ്ചാട്ടം; മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്












Click it and Unblock the Notifications