കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താലിബാന്‍ ചീഫ് ഹിബത്തുള്ള അകുന്‍സാദ കൊല്ലപ്പെട്ടു, സസ്‌പെന്‍സിന് അവസാനം, പാകിസ്താനില്‍ വെച്ച്....

Google Oneindia Malayalam News

കാബൂള്‍: താലിബാന്‍ ചീഫ് ഹിബത്തുള്ള അകുന്‍സാദ എവിടെ? മാസങ്ങളായി ഉയരുന്നതാണ് ഈ ചോദ്യങ്ങള്‍. താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചത് മുതല്‍ കാണാമറയത്താണ് അകുന്‍സാദ. അദ്ദേഹത്തിന് എന്തോ സംഭവിച്ചുവെന്നും ഇതോടെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം താലിബാന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ഹിബത്തുള്ള അകുന്‍സാദ കൊല്ലപ്പെട്ടുവെന്ന് താലിബാന്‍ പറഞ്ഞു. അഞ്ച് മാസത്തോളമാണ് ഇക്കാര്യത്തെ തന്നെ അവര്‍ ഓദ്യോഗികമായി ഒന്നും പറയാന്‍ തയ്യാറായിരുന്നത്. ഉടന്‍ തന്നെ ജനങ്ങളെ അദ്ദേഹം അഭിസംബോധന ചെയ്യുമെന്നായിരുന്നു താലിബാന്‍ പറഞ്ഞിരുന്നത്. കാബൂളില്‍ നിന്നാണ് വിട്ടാണ് അദ്ദേഹം താമസിക്കുന്നതെന്നും പറഞ്ഞിരുന്നു.

ഷാരൂഖിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് ആര്യന്‍? വാങ്ങാനാവുക ഈ ഭക്ഷണങ്ങള്‍, ജയിലില്‍ മോശം സാഹചര്യംഷാരൂഖിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് ആര്യന്‍? വാങ്ങാനാവുക ഈ ഭക്ഷണങ്ങള്‍, ജയിലില്‍ മോശം സാഹചര്യം

1

താലിബാനെ അധികാരത്തില്‍ നിന്ന് പുറത്തായ ശേഷം വളര്‍ത്തി കൊണ്ടുവന്നത് അകുന്‍സാദയാണ്.പാകിസ്താനില്‍ വെച്ച് നടന്നത് ചാവേറാക്രമണത്തില്‍ അകുന്‍സാദ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. പാകിസ്താന്‍ സേന നടത്തിയ ആക്രമണത്തിലാണ് അകുന്‍സാദ കൊല്ലപ്പെട്ടതെന്ന് സീനിയര്‍ താലിബാന്‍ അംഗം അമീര്‍ അല്‍ മുമിനിന്‍ സ്ഥിരീകരിച്ചു. 2016 മുതല്‍ താലിബാന്റെ എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത് അകുന്‍സാദയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് പാകിസ്താന്‍ സൈന്യം ഈ ആക്രമണം നടത്തിയതെന്നാണ് വിവരം. ന്യൂസ് 18 ആണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. ഇതോടെ താലിബാന്റെ ഭരണത്തില്‍ കൂടി വലിയ മാറ്റങ്ങള്‍ വന്നേക്കും.

നേരത്തെ അകുന്‍സാദ പാകിസ്താന്റെ കസ്റ്റഡിയിലോ അതല്ലെങ്കില്‍ പാകിസ്താന്‍ സൈന്യം അദ്ദേഹത്തെ കൊലപ്പെടുത്തുകയോ ചെയ്തിട്ടുണ്ടാവാമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതുപോലെ തന്നെയാണ് സംഭവിച്ചിരിക്കുന്നത്. താലിബാന്റെ സംഘടനാ തലത്തില്‍ തന്നെ വളരെ ദുരൂഹതയുള്ള നേതാവായിട്ടാണ് അകുന്‍സാദ അറിയപ്പെടുന്നത്. ഒരിക്കലും പൊതുമധ്യത്തില്‍ വന്നിട്ടില്ല അദ്ദേഹം. ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന പല ചിത്രങ്ങളും വര്‍ഷങ്ങളുടെ പഴക്കമുള്ളതാണെനന് നേരത്തെ ന്യൂയോര്‍ക്ക് പോസ്റ്റ് പറഞ്ഞിരുന്നു. താലിബാന് ഉള്ളിലുള്ള നേതാക്കള്‍ക്ക് പോലും അദ്ദേഹം കൊല്ലപ്പെട്ട കാര്യങ്ങള്‍ അറിയില്ലായിരുന്നുവെന്നാണ് വിവരം.

താലിബാനുള്ളില്‍ പല തരം ഗൂഢാലോചന സിദ്ധാന്തവും ഉയര്‍ന്ന് വന്നിരുന്നു. അകുന്‍സാദ ജീവനോടെയില്ലെന്ന് പല നേതാക്കളും കരുതിയിരുന്നു. 2016ല്‍ മുല്ലാ അക്തര്‍ മന്‍സൂര്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ അകുന്‍സാദ താലിബാന്റെ പരമോന്നത നേതാവാകുന്നത്. ഇന്ന് അധികാരം കിട്ടുന്ന തരത്തിലേക്ക് താലിബാനെ മാറ്റിയതും അദ്ദേഹമാണ്. രാഷ്ട്രീയപരവും സൈനികപരവും മതപരവുമായ എല്ലാ കാര്യങ്ങളിലും അവസാന വാക്ക് അകുന്‍സാദയുടേതായിരുന്നു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിക്ക് സമാനമായ പദവിയായിരുന്നു ഇത്. താലിബാന്റെ പുതിയ പരമോന്നത നേതാവ് ആരാകും എന്നതും ഇതോടെ നിര്‍ണായകമായിരിക്കുകയാണ്.

താലിബാനില്‍ മുല്ലാ അക്തര്‍ കഴിഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന പദവിയിലുള്ള നേതാവായിരുന്നു അകുന്‍സാദ. എന്നാല്‍ അധികം ശ്രദ്ധിക്കപ്പെടാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. മുല്ലാ ഒമറുമായി അടുത്ത ബന്ധവും അകുന്‍സാദയ്ക്കുണ്ടായിരുന്നു. കാണ്ഡഹാറില്‍ നിന്നുള്ള നേതാവായിരുന്നു അദ്ദേഹം. മതപരമായ ന്യായീകരണങ്ങള്‍ നിരത്തി യുദ്ധത്തെ പ്രോത്സാഹിപ്പിച്ചിരുന്നതും അകുന്‍സാദയാണ്. പരമ്പരാഗത തീവ്രമത നിലപാടുകള്‍ അദ്ദേഹത്തിന് എപ്പോഴുമുണ്ടായിരുന്നു. സ്ത്രീകളുടെ അവകാശത്തില്‍ അടക്കം അകുന്‍സാദ പുലര്‍ത്തിയിരുന്ന നിലപാട് പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. സ്ത്രീകള്‍ക്ക് അവകാശങ്ങള്‍ അര്‍ഹിക്കുന്ന എന്ന നിലപാടായിരുന്നു അകുന്‍സാദയ്ക്ക്.

അതേസമയം വളരെ ഇടുങ്ങിയ ചിന്താഗതിയാണ് അകുന്‍സാദയ്ക്ക് ഉണ്ടായിരുന്നതെന്നാണ് അഫ്ഗാനിസ്ഥാന്‍ ചാരസംഘടനയുടെ മുന്‍ തലവനായ റഹ്മത്തുള്ള നബീല്‍ പറഞ്ഞിരുന്നു. വളരെ ദുര്‍ബലമായ വ്യക്തിത്വമായിരുന്നു അകുന്‍സാദയ്ക്കുണ്ടായിരുന്നത്. ഒരിക്കല്‍ പോലും വിദേശത്തേക്ക് ഇയാള്‍ യാത്ര ചെയ്തിട്ടില്ല. പല വലിയ വിഷയങ്ങളെ കുറിച്ചും അദ്ദേഹത്തിന് ധാരണയുണ്ടായിരുന്നില്ലെന്നും നബീല്‍ പറഞ്ഞിരുന്നു. നേരത്തെ ഉപപ്രധാനമന്ത്രിയായിരുന്ന മുല്ലാ ബറാദറും കൊല്ലപ്പെട്ടുവെന്ന് അഭ്യൂങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം താലിബാന്‍ നിഷേധിച്ചിരുന്നു. ഇതും നേരത്തെ പറഞ്ഞത് പോലെയായിരിക്കുമോ എന്ന് ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.

എന്റെ പേരില്‍ മതസ്പര്‍ദ്ധയുണ്ടാക്കുന്നു, പിന്നില്‍ സിനിമാക്കാരുടെ ഓണ്‍ലൈനെന്ന് എംജി ശ്രീകുമാര്‍എന്റെ പേരില്‍ മതസ്പര്‍ദ്ധയുണ്ടാക്കുന്നു, പിന്നില്‍ സിനിമാക്കാരുടെ ഓണ്‍ലൈനെന്ന് എംജി ശ്രീകുമാര്‍

English summary
taliban supreme leaders hibatullah akhundzad killed by pakistan forces last year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X