Get Updates
Get notified of breaking news, exclusive insights, and must-see stories!

സച്ചിന്‍; സ്വരം മയപ്പെടുത്തി താലിബാന്‍

ഇസ്ലാമാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കറെ പ്രശംസിക്കരുതെന്ന് തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഭീകരസംഘടനയായ താലിബാന്‍. നേരത്തെ പാകിസ്ഥാനിലെ മാധ്യമങ്ങളോട് ഇന്ത്യക്കാരനായ സച്ചിനെ കണക്കില്‍ക്കവിഞ്ഞ് പ്രശംസിക്കേണ്ട കാര്യമില്ലെന്ന് താലിബാന്‍ മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ കെട്ടിച്ചമച്ചതാണെന്നും വാസ്തവ വിരുദ്ധമാണെന്നും പേരുവെളിപ്പെടുത്താത്ത സീനിയര്‍ താലിബാന്‍ നേതാവ് പറഞ്ഞു.

സച്ചിന്‍ തെണ്ടുല്‍ക്കറെയല്ല, ഇത്തരത്തില്‍ ഇല്ലാത്ത വാര്‍ത്തകള്‍ കെട്ടിച്ചമച്ചുണ്ടാക്കുന്ന പത്രപ്രവര്‍ത്തകരെയായിരിക്കും തങ്ങള്‍ ലക്ഷ്യം വെക്കാന്‍ പോകുന്നത് എന്നും ഇയാള്‍ പറഞ്ഞു. ഷാഹുദുള്ള ഷാഹിദിന്റേതായി പ്രസ്താവനകള്‍ അച്ചടിച്ച പത്രക്കാരെ തെഹ്രി ഇ താലിബാന്‍ പാകിസ്ഥാന്റെ ഷുര കൗണ്‍സില്‍ ചീഫ് മുല്ലാ ഫസ്ലുല്ലാഹ് ലക്ഷ്യം വെക്കുന്നതായാണ് ഭീഷണി.

sachin

ഇതിനായി തങ്ങളുടെ സംഘടനയില്‍പ്പെട്ട ചിലരെ നിയോഗിച്ചുകഴിഞ്ഞതായും ഇയാള്‍ വെളിപ്പെടുത്തി. താലിബാന്റെ ഇമേജ് മോശമാക്കാന്‍ വേണ്ടി നടക്കുന്ന ബോധപൂര്‍വ്വമായ ഗൂഡാലോചനയുടെ ഭാഗമാണ് ഇത്തരം വാര്‍ത്തകള്‍. ക്രിക്കറ്റില്‍ നിന്നും വിരമിച്ച സച്ചിനെ പ്രശംസിച്ച പാക് പത്രങ്ങളെ താലിബാന്‍ നേതാവ് കളിയാക്കുന്നതായാണ് വാര്‍ത്തകള്‍ പരന്നത്.

നല്ല കളിക്കാരനാണ് സച്ചിന്‍, എന്നാലും ഒരു ഇന്ത്യന്‍ കളിക്കാരനെ പ്രശംസിക്കാന്‍ നാണമില്ലേ എന്ന് താലിബാന്‍ നേതാവ് ചോദിക്കുന്ന വീഡിയോ സന്ദേശവും പരിന്നിരുന്നു. ഒരു ഇന്ത്യക്കാരന് ഇത്രയധികം പ്രാധാന്യം കൊടുക്കേണ്ട കാര്യമില്ലെന്നും ഇനിമേല്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല എന്നും വീഡിയോ സന്ദേശത്തില്‍ പറയുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. പാകിസ്ഥാനിലെ ദേശീയപത്രമായ ഡോണ്‍ അടക്കം വന്‍ പ്രാധാന്യമാണ് സച്ചിന്റെ വിരമിക്കലിന് നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+