Get Updates
Get notified of breaking news, exclusive insights, and must-see stories!

കാമുകനുവേണ്ടി വഴക്കിട്ട 17കാരി കൂട്ടുകാരിയെ കുത്തി

ന്യൂകാസില്‍: ആണ്‍ സുഹൃത്തിനുവേണ്ടി പരസ്പരം വഴക്കിട്ട കൂട്ടുകാരികളിലൊരാള്‍ സുഹൃത്തിനെ കുത്തി. ഇംഗ്ലണ്ടിലെ ന്യൂകാസിലിനടുത്ത് നടന്ന സംഭവത്തില്‍ കുറ്റക്കാരിയായ പതിനേഴുകാരിയെ കോടതി 3 വര്‍ഷം തടവിന് ശിക്ഷിച്ചു. പെണ്‍കുട്ടി മാരകമായാണ് സുഹൃത്തിനെ ആക്രമിച്ചതെന്ന് വിധി പ്രസ്താവിച്ച കോടതി ചൂണ്ടിക്കാട്ടി.

ആണ്‍ സുഹൃത്തിനെ ചൊല്ലി ഇരു കൗമാരക്കാരികളും നേരത്തെ വാക്കേറ്റമുണ്ടായിരുന്നു. ഇത് പരിഹരിക്കാനായി ഇരുവരും ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് സംസാരിക്കവെ നിലത്തുണ്ടായിരുന്ന ഇരുമ്പു പൈപ്പ് ഉപയോഗിച്ച് ഒരാള്‍ ആക്രമിക്കുകയായിരുന്നു. മുഖത്തും കഴുത്തിനും മാരകമായി മുറിവേറ്റ പെണ്‍കുട്ടി ഭാഗ്യംകൊണ്ടുമാത്രമാണ് രക്ഷപ്പെട്ടത്.

blood-knife

ഇരുവരുടെയും പേരുകള്‍ പുറത്തുവിട്ടിട്ടില്ല. മൂന്നരമണിക്കൂര്‍ നേരത്തെ ഓപ്പറേഷനാണ് പെണ്‍കുട്ടിക്ക് വേണ്ടിവന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. മുഖത്തെ ഞരമ്പുകള്‍ക്ക് സ്ഥായിയായ പരിക്കുകളുണ്ട്. ആറാഴ്ച ക്രച്ചസ് ഉപയോഗിച്ചാണ് നടന്നത്. കൂടാതെ പെണ്‍കുട്ടിക്കുണ്ടായ പരിക്കിനെ തുടര്‍ന്ന് പാര്‍ട് ടൈം ജോലി നഷ്ടപ്പെട്ടതായും കോടതി വ്യക്തമക്കി.

ചെറുപ്രായത്തില്‍ തന്നെ കുട്ടികള്‍ അക്രമ വാസനയോടെ വളരുന്നതില്‍ കോടതി നടുക്കം രേഖപ്പെടുത്തി. കുറ്റം ചെയ്തയാള്‍ക്ക് മാനസികമായ പരിവര്‍ത്തനം ഉണ്ടാകുമെന്നുകരുതിയാണ് ശിക്ഷാ കാലാവധി 3 വര്‍ഷമായി ഒതുക്കിയത്. അതേസമയം, പെണ്‍കുട്ടികള്‍ തമ്മില്‍ കൈകൊണ്ടുമാത്രമാണ് ആക്രമണമുണ്ടായതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഇത് കോടതി മുഖവിലയ്‌ക്കെടുത്തില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+