കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മീന്‍ പിടിക്കാനിറങ്ങിയ കൗമാരക്കാരനെ സ്രാവ് കടിച്ചുകൊന്നു

  • By Soorya Chandran
Google Oneindia Malayalam News

സിഡ്‌നി: കുന്തം ഉപയോഗിച്ച് മീന്‍ പിടിക്കാനിറങ്ങിയ കൗമാരക്കാരനെ സ്രാവ് ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ കരയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ഡാനിയല്‍ സ്മിത്ത് എന്ന 17 കാരനാണ് മരിച്ചത്. തുടക്ക് മുകള്‍ ഭാഗത്താണ് സ്മിത്തിന് സ്രാവിന്റെ കടിയേറ്റത്. കരക്കെത്തിക്കുമ്പോഴേക്കും ഒരുപാട് രക്തം നഷ്ടപ്പെട്ടിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്.

Daniel Smith

ഡഗ്ലസ് തുറമുഖത്തിനടുത്തുള്ള റുഡര്‍ റീഫില്‍ വച്ചാണ് സംഭവം. സുഹൃത്തുക്കളുമൊത്ത് ഒരു സ്വകാര്യ ബോട്ടിലായിരുന്നു ഡാനിയല്‍ സ്മിത്ത് മീന്‍ പിടിക്കാനിറങ്ങിയത്.

ഏത് വിഭാഗത്തില്‍ പെട്ട സ്രാവ് ആണ് സ്മിത്തിനെ ആക്രമിച്ചതെന്ന് വ്യക്തമല്ല. ഓസ്‌ട്രേലിയന്‍ തീരങ്ങളില്‍ സ്രാവുകളുടെ ആക്രമണങ്ങള്‍ പതിവാണെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. എന്തായാലും റുഡര്‍ ഫീ ഇത്തരത്തില്‍ സമുദ്ര മീന്‍പിടിക്കല്‍ സാഹസിക പരിപാടികള്‍ക്ക് തീരെ യോജിച്ചതല്ലെന്നാണ് പറയപ്പെടുന്നത്.

കുന്തവുമായി കടലിലിറങ്ങി മീന്‍ പിടിക്കാനാണ് സ്മിത്തും സുഹൃത്തുക്കളും പോയത്. ഇത് അടുത്തിടെ ഏറെ പ്രചാരം ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു സാഹസിക വിനോദമാണ്. എന്തായാലും സ്മിത്തിന് ആ വിനോദത്തിന് കൊടുക്കേണ്ടി വന്നത് സ്വന്തം ജീവന്‍ തന്നെയാണ്.

കുന്തം ഉപയോഗിച്ചുകൊണ്ടുള്ള ഈ മീന്‍ പിടിത്തത്തിന് പ്രചാരം വര്‍ദ്ധിച്ചതോടെ സ്രാവുകളുടെ ആക്രമണവും കൂടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒക്ടോബറില്‍ പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ ഒരു യുവാവിന്റെ രണ്ട് കൈകളും സ്രാവുകള്‍ കടിച്ചെടുത്ത സംഭവവും ഉണ്ടായിട്ടുണ്ട്.

English summary
Teenager Killed By Shark On Australian Reef
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X