സ്‌കൂളില്‍ പോകാന്‍ പറഞ്ഞതിന് പതിനാറുകാരന്‍ കുടുംബത്തിനു നേരെ നിറയൊഴിച്ചു
ടെന്നസി: കഴിഞ്ഞ ദിവസം ടെന്നസിയില്‍ പതിനാറുകാരന്‍ സ്വന്തം കുടുംബാംഗങ്ങള്‍ക്കു നേരെ നിറയൊഴിച്ചു. ഉറക്കം എഴുന്നേറ്റ് സ്‌ക്കൂളില്‍ പോകാന്‍ പറഞ്ഞതിനാണ് പതിനാറുകാരന്‍ ഈ ക്രൂരത കാട്ടിയത്. ടെന്നസിലെ നാഷ് വില്ലയിലാണ് സംഭവം നടന്നത്.

പതിനാറുകാരന്റെ പേര് ഇതുവരെ പോലീസ് പുറത്തു വിട്ടിടില്ല. സ്‌കൂളില്‍ പോകാനാവശ്യപെട്ട മുത്തശ്ശി ഏര്‍ലിന്‍ ഹില്ലിനോടും അമ്മ ഷെറിനോടും പതിനാറുകാരന്‍ ദേഷ്യപ്പെട്ടു. പിന്നീട് നിരവധി തവണ വെടിയുതിര്‍ക്കുകയായിരുന്നു. എഴുന്നേറ്റ് സ്‌ക്കൂളില്‍ പോകാന്‍ പറഞ്ഞപ്പോള്‍ മകന്‍ ദേഷ്യപെട്ട് ടോയ്‌ലെറ്റിലേക്ക് പോകുകയും അവിടെ ഒളിപിച്ച 9എംഎം തോക്കെടുത്ത് വെടിയുതിര്‍ക്കുകയായിരുനെന്ന് പോലീസ് പറഞ്ഞു.
67കാരിയായ മുത്തശ്ശിക്ക് നേരെ രണ്ട് തവണ വെടിയുതിര്‍ത്തു. പന്ത്രണ്ട് വയസുള്ള സഹോദരിക്കും മൂത്ത സഹോദരിയുടെ ആറ് വയസ്സുള്ള മകനും വെടിയേറ്റിട്ടുണ്ട്. 42വയസ്സുള്ള അമ്മയുടെ നേര്‍ക്ക് വെടിയുതിര്‍ത്തെങ്കിലും സോഫയുടെ പിന്നില്‍ ഒളിച്ചതിനാല്‍ പരിക്കു പറ്റാതെ രക്ഷപ്പെടുകയായിരുന്നു.
ജോണ്‍സണ്‍ ആള്‍ട്ടര്‍നേറ്റീവ് ലേര്‍ണിങ് സെന്ററിലെ വിദ്യാര്‍ഥിയാണ് പതിനാറ് കാരന്‍. നരഹത്യാ ശ്രമത്തിന് പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരിക്കുപറ്റിയ മുത്തശ്ശിയെയും കുട്ടികളെയും അശുപത്രിയില്‍ പ്രവേശിപിച്ചു.












Click it and Unblock the Notifications