പാമ്പിന്‌റെ വയറ്റില്‍ കുടുങ്ങിയ ടെന്നിസ് ബോള്‍ പുറത്തെടുത്തു!!! വീഡിയോ കാണാം...

  • By: മരിയ
Subscribe to Oneindia Malayalam

മെല്‍ബണ്‍: പാമ്പിന്‌റെ വായില്‍ ഒരു ടെന്നിസ് ബോള്‍ കുടുങ്ങിയാല്‍ എന്ത് ചെയ്യും...? എന്ത് ചെയ്യാന്‍ ഇര എടുക്കാനാവാതെ പാമ്പ് ചത്ത് പോകും. എന്നാല്‍ ഇത്തരം ഒരു കാഴ്ച കണ്ട ചില മൃഗസ്‌നേഹികള്‍ ചെയ്തത് എന്താണെന്നോ, പാമ്പിന്‌റെ ദേഹം മുഴുവന്‍ നന്നായി മസാജ് ചെയ്ത് ബോള്‍ പുറത്തെടുത്തു. അതിന്‌റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്.

പാമ്പ് പിടുത്തക്കാരന്‍ വന്നപ്പോള്‍

വീടിന്‌റെ പരിസരത്ത് ഒരു പാമ്പ് പമ്മി കിടക്കുന്നത് കണ്ടാണ് വീട്ടുടമസ്ഥര്‍ പാമ്പ് പിടുത്തക്കാരെ വിളിച്ചത്. അയാള്‍ വന്നപ്പോഴാണ് അത് ശ്രദ്ധയില്‍പ്പെട്ടത്. പാമ്പിന്‌റെ വയര്‍ വീര്‍ത്തിരിക്കുന്നു.

എക്‌സറേയില്‍ കണ്ടത്

പാമ്പ് പിടുത്തം പ്രൊഫഷന്‍ ആയി എടുത്തവര്‍ ആസ്‌ട്രേലിയയില്‍ ഉണ്ട്. അവര്‍ വീടിന് അടുത്ത് നിന്ന് പാമ്പിനെ പിടിച്ച് വൈദ്യപരിശോധനകള്‍ക്ക് വിധേയമാക്കി. അപ്പോഴാണ് പാമ്പിന്‌റെ വയറ്റില്‍ ടെന്നിസ് ബോളാണ് കുടുങ്ങി കിടക്കുന്നതെന്ന് വ്യക്തമായത്.

മസാജിലൂടെ പുറത്തെടുത്തു

പാമ്പിന്‌റെ ജീവന് അപകടം സംഭവിക്കാതെ പ്രത്യേക മസാജിലൂടെയാണ് പന്ത് പുറത്തെടുത്തത്. ഈ പ്രക്രിയയുടെ വീഡിയോ ആണ് വൈറല്‍ ആയത്

ഫെബ്രുവരി 8ന് അപ്ലോഡ് ചെയ്ത വീഡിയോ ഇത് വരെ 4 ലക്ഷം പേര്‍ കണ്ട് കഴിഞ്ഞു. പാമ്പിന്‌റെ എക്‌സറേ നടത്തുന്നതും ബോള്‍ പുറത്തെടുക്കുന്നതും എല്ലാം ദൃശ്യത്തില്‍ ഉണ്ട്. നിരവധി പേര്‍ വീഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തു.

English summary
Tennis Ball stuck in Snake's stomach removed.
Please Wait while comments are loading...