കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനിലെ കാര്‍ഷിക പരിശീലന കേന്ദ്രത്തില്‍ ഭീകരാക്രമണം; 9 മരണം

  • By Desk
Google Oneindia Malayalam News

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ കാര്‍ഷിക പരിശീലന കേന്ദ്രത്തില്‍ താലിബാന്‍ ഭീകരാക്രമണം. ആക്രമണത്തില്‍ 9 പേര്‍ കൊല്ലപ്പെടുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പെഷവാറിലെ കാര്‍ഷിക ഇന്‍സ്റ്റിറ്റ്യൂട്ടിലേയ്ക്ക് ആക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് വടക്കു-പടിഞ്ഞാറന്‍ നഗരത്തിലെ പോലിസ് തലവന്‍ താഹിര്‍ ഖാന്‍ വ്യക്തമാക്കി. പോലീസും, ആര്‍മിയും ക്യാമ്പസില്‍ ക്യാമ്പ് ചെയ്യുന്നുണ്ടെന്നും തഹിര്‍ ഖാന്‍ അറിയിച്ചു.

ഒടുവിൽ അത് വെളിപ്പെടുത്തി രാഹുൽ; മതത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കേണ്ട ഗതികേട് വന്നിട്ടില്ലഒടുവിൽ അത് വെളിപ്പെടുത്തി രാഹുൽ; മതത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കേണ്ട ഗതികേട് വന്നിട്ടില്ല

ആക്രമണത്തില്‍ പരിക്കേറ്റ 16 പേരെ ഖൈബര്‍ ടീച്ചിംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് . മൂന്നുപേരുടെ നില ഗുരുതരമാണ്. ആക്രമണത്തില്‍ നാലു ഭീകരര്‍ കൊല്ലപ്പെട്ടതായും മിലിട്ടറി അധികൃതര്‍ സ്ഥിതീകരിച്ചു. തോക്കുധാരികളായ അക്രമികള്‍ ഓട്ടോറിക്ഷയിലാണ് ക്യാമ്പസിലേയ്ക്ക് എത്തിയതെന്നും, നിരവധി സ്ത്രീകള്‍ ആ സമയം അവിടെ ഉണ്ടായിരുന്നുവെന്നും പാകിസ്താന്‍ മിലിട്ടറി വൃത്തങ്ങള്‍ അറിയിച്ചു.

 terriorist

ഗാര്‍ഡിനെ വെടിവെച്ച് വീഴ്ത്തിയതിനു ശേഷമാണ് അക്രമികള്‍ ക്യാമ്പസിനുള്ളിലേക്ക് കടന്നതെന്നും പോലീസ് വ്യക്തമാക്കി . ആഴ്ചാവധിയായതിനാല്‍ 120 പേര്‌ മാത്രമാണ് ഹോസ്റ്റലിലുണ്ടായിരുന്നതെന്നും സാധാരണ ഗതിയില്‍ 400 ഓളം കുട്ടികള്‍ ഹോസ്റ്റലില്‍ ഉണ്ടാകാറുണ്ടെന്നും പരിക്കേറ്റ ഒരു കുട്ടി പറഞ്ഞു.

ഓഖി ചുഴലിക്കാറ്റിനെ പോലും വെറുതെ വിടാതെ ട്രോളന്മാർ! ഇത് ട്രോളല്ല ചെറ്റത്തരമെന്ന് സോഷ്യൽ മീഡിയ!!ഓഖി ചുഴലിക്കാറ്റിനെ പോലും വെറുതെ വിടാതെ ട്രോളന്മാർ! ഇത് ട്രോളല്ല ചെറ്റത്തരമെന്ന് സോഷ്യൽ മീഡിയ!!

ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തതായി താലിബാന്‍ വക്താവ് മൊഹമ്മദ് ഖൊറാസാനി അറിയിച്ചു. ഇന്റര്‍സര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്‌ഐ) ഏജന്‍സിയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും മൊഹമ്മദ് ഖൊറാസാനി വ്യക്തമാക്കി. 2014 ഡിസംബറില്‍ താലിബാന്‍ അക്രമികള്‍ പേഷ്വാര്‍ ആര്‍മി പബ്ളിക്ക് സകൂളിലെ 134 കുട്ടികളെ വധിച്ചിരുന്നു. പാകിസ്താന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ അക്രമ​​ണമായിരുന്നു അന്ന് അരങ്ങേറിയത്.

English summary
9 killed and 30 injured in terrorist attack in agriculture training institute pakistan. taliban spokesman mohammad khorasani claimed responsibility sof the attack.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X