ഭീകരാക്രമണ പദ്ധതി:ഭീകരര്‍ അകത്ത്,ഓസ്ട്രേലിയ അതീവ സുരക്ഷയില്‍, യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്!!

  • Written By:
Subscribe to Oneindia Malayalam

കാന്‍ബെറ: ഓസ്ട്രേലിയയില്‍ വിമാനം ആക്രമിയ്ക്കാനുള്ള ഭീകരരുടെ ശ്രമം പോലീസ് പരാജയപ്പെടുത്തി. വിമാനം ആക്രമിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്ത നാല് ഭീകരെരയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ശനിയാഴ്ച സിഡ്നിയിലെ ചില പ്രദേശങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ഭീകരര്‍ പിടിയിലായതെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍കം ടേണ്‍ബുള്‍ വ്യക്തമാക്കി. ഭീകരരില്‍ നിന്നുള്ള ഭീഷണി കണക്കിലെടുത്ത് സിഡ്നി വിമാനത്താവളമുള്‍പ്പെടെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അന്താരാഷ്ട്ര- ആഭ്യന്തര ടെര്‍മിനലുകളിലും സുരക്ഷ ശക്തമാക്കിയതായി പ്രധാനമന്ത്രി അറിയിച്ചു. ആസ്ട്രേലിയന്‍ ഫെഡറല്‍ പോലീസും ഇക്കാര്യം വ്യക്തമാക്കി.

സിഡ്നിയില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി നേരത്തെ തന്നെ ലോ എന്‍ഫോഴ്സ്മെന്‍റിന് വിവരം ലഭിച്ചിരുന്നതായി എഎഫ്പി കമ്മീഷണര്‍ ആന്‍ഡ്ര്യൂ കോള്‍വിന്‍ പറഞ്ഞു. ഇസ്ലാമിക് ഭീകരവാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. സംഭവത്തില്‍ ഉടന്‍ തന്നെ അന്വേഷണം ആരംഭിച്ചതായി പ്രധാനമന്ത്രി വ്യക്തമാക്കി. ആക്രമണത്തിന്‍റെ ലക്ഷ്യം, ആക്രമണത്തിന് പദ്ധതിയിട്ടിരുന്ന സ്ഥലം, സമയം എന്നിവ സംബന്ധിച്ച് പരിമിതമായ വിവരങ്ങള്‍ മാത്രമാണ് ലഭിച്ചിരുന്നതെന്നും ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി. എന്നാല്‍ രാജ്യത്തെ വ്യോമയാന മേഖല മാത്രമാണോ ആക്രമിക്കാന്‍ ലക്ഷ്യമിട്ടിരുന്നതെന്നും അന്വേഷിച്ചുവരുന്നുണ്ട്.

sydney

സിഡ്നി നഗരത്തിന്‍റെ പരിസര പ്രദേശങ്ങള്‍, സൂറി ഹില്‍സ്, ലാകേംബ, പഞ്ച് ബൗള്‍, വൈലി പാര്‍ക്ക് എന്നിവിടങ്ങളിലാണ് നാല് ദിവസമായി പോലീസ് റെയ്ഡ് നടത്തിയത്. ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസിന് പുറമേ ന്യൂ സൗത്ത് വെയില്‍സ് സ്റ്റേറ്റ് പോലീസ്, ആഭ്യന്തര രഹസ്യവിഭാഗവും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഭീകരാക്രമണത്തിനുള്ള പദ്ധതി തകര്‍ക്കാന്‍ കഴിഞ്ഞത്.

വിമാനത്താവളങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയതിന്‍റെ ഭാഗമായി യാത്രക്കാരു
ടെ പരിശോധനയും ശക്തമാക്കും. രണ്ട് മണിക്കൂര്‍ മുമ്പേ വിമാനത്താവളത്തിലെത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനൊപ്പം കൈവശം വയ്ക്കുന്ന ലഗേജിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ ഏജന്‍സികളുടെ സാന്നിധ്യവും രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഉണ്ടാകും. അമേരിക്കയുടെ സഖ്യകക്ഷിയായ ഓസ്ട്രേലിയയ്ക്ക് നേരെ ഭീ2014ല്‍ കരാക്രമണ ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് പോലീസ് ഇടപെടലോടെ പരാജയപ്പെടുത്തുന്ന 13ാമത്തെ ഭീകരാക്രമണ പദ്ധതിയാണിതെന്ന് ലോ എന്‍ഫോ്ഴ്സ്മെന്‍റ് മന്ത്രി മൈക്കിള്‍ കീനണ്‍ ചൂണ്ടിക്കാണിക്കുന്നു.

English summary
Security has been increased at Australian airports after police foiled "Islamic-inspired" plans for a bomb attack on an aircraft during counter-terrorism raids in which four men were arrested on Saturday, the Australian Federal Police (AFP) have confirmed.
Please Wait while comments are loading...