താടിയെല്ലിന് ശസ്ത്രക്രിയ ചെയ്ത വനിതയ്ക്ക് പിന്നീട് സംഭവിച്ചത്...
വാഷിഗ്ടണ്‍: അമേരിക്കയില്‍ താടിയെല്ലിന് ശസ്ത്രക്രിയക്ക് വിധേയയായ വനിതയ്ക്ക് സംഭവിച്ച മാറ്റമാണ് ആശുപത്രി ജീവനക്കാരെ അമ്പരപ്പിച്ചത്. ടെക്‌സാസില്‍ നിന്നുള്ള മൂന്ന് മക്കളുടെ അമ്മയായ ലിസ അലാമിയ ശസ്തക്രിയക്ക് ശേഷം ബ്രിട്ടീഷ് ഉച്ചാരണത്തില്‍ സംസാരിച്ചതാണ് ഇതിനുള്ള കാരണം. ആറ് മാസത്തിന് മുമ്പ് കീഴ് വരിയിലെ പല്ലുകളുടെ പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ടിയായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയക്കിടെ നാഡീവ്യവസ്ഥയ്‌ക്കേറ്റ തകരാറാണ് ഈ അവസ്ഥയ്ക്കുള്ള കാരണം. ഫോറിന്‍ ആക്‌സന്റ് സിന്‍ഡ്രോം എന്ന ഈ രോഗാവസ്ഥയ്ക്ക് പിന്നിലുള്ളത്.
എന്നാല്‍ ലിസയുടെ വ്യത്യസ്തമായ ഉച്ചാണശൈലി കുടുംബാംഗങ്ങളിലും സുഹൃത്തുക്കളിലും അവജ്ഞയാണുണ്ടാക്കിയിട്ടുള്ളത്. എന്നാല്‍ താന്‍ മറ്റുള്ളവരോട് തമാശ പറയുകയാണെന്നാണ് മറ്റുള്ളവര്‍ തന്നെക്കുറിച്ച് കരുതുകയെന്നാണ് ലിസയ്ക്കുള്ള ആശങ്ക കുടുംബാംഗങ്ങള്‍ ഇത് ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഇവരെ ചികിത്സിച്ച ഡോക്ടറാണ് രോഗാവസ്ഥയെക്കുറിച്ച് കുടുംബാംഗങ്ങളെ ബോധിപ്പിച്ചത്.

കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളില്‍ 100 ലേറെപ്പേരിലാണ് ഇത്തരത്തില്‍ ഫോറിന്‍ ആക്‌സന്റ് സിന്‍ഡ്രോം എന്ന അവസ്ഥ കണ്ടെത്തിയതെന്ന് ഹൂസ്റ്റണ്‍ മെത്തോഡജിസ്റ്റ് ആശുപത്രി വ്യക്തമാക്കുന്നു. സ്‌ട്രോക്ക്, തലച്ചോറിന് ആഘാതമേല്‍ക്കുന്ന ഏതെങ്കിലും തരത്തിലുള്ള ശസ്ത്രക്രിയ എന്നിവ വഴി നാഡീവ്യവസ്ഥയിലുണ്ടാകുന്ന വ്യതിയാനം മൂലമാണ് ഫോറിന്‍ ആക്‌സന്റ് സിന്‍ഡ്രോം ഉണ്ടാകുന്നത്. പ്രമുഖ ബ്രിട്ടീഷ് പോപ്പ് ഗായകന്‍ ജോര്‍ജ് മൈക്കിളിലും രോഗം കണ്ടെത്തിയിരുന്നു.












Click it and Unblock the Notifications