ഉത്തരകൊറിയ ആക്രമിച്ചാല്‍ ലോകത്തെ രക്ഷിക്കാന്‍ 'താഡ്'!! മിസൈല്‍ ലക്ഷ്യത്തിലെത്തും മുന്‍പ് തകരും!!

Subscribe to Oneindia Malayalam

വാഷിങ്ടണ്‍: ഗുവാം ആക്രമിക്കുമെന്നുറപ്പിച്ച പദ്ധതി വരെ തയ്യാറാക്കി ഉത്തരകൊറിയ തയ്യാറെടുക്കുമ്പോള്‍ പ്രതിരോധിക്കാന്‍ അമേരിക്കയും ഒരുങ്ങുന്നു. പദ്ധതി ചിത്രം സഹിതം ഉത്തരകൊറിയ പുറത്തു വിട്ടു കഴിഞ്ഞു. ഉത്തരകൊറിയിയയില്‍ നിന്നും ജപ്പാനു മുകളിലൂടെ വിക്ഷേപിക്കുന്ന ഹാസ്വോങ്ങ് 12 മിസൈല്‍ 14 മിനിറ്റുകള്‍ കൊണ്ട് ഗുവാമില്‍ പറന്നിറങ്ങുമെന്നാണ് ഉത്തരകൊറിയന്‍ സൈന്യം പറയുന്നത്. എന്നാല്‍ ഉത്തരകൊറിയയുടെ ഹാസ്വോങ്ങിനെ തകര്‍ക്കാന്‍ അമേരിക്കയുടെ താഡിന് കഴിയുമെന്ന് റിപ്പോര്‍ട്ടുകള്‍.

ഒരാക്രമണത്തിന് ഉത്തരകൊറിയ മുതിരുകയാണെങ്കില്‍ അതിനെ പ്രതിരോധിക്കാന്‍ ഗുവാമിനു പുറമേ ദക്ഷിണകൊറിയയിലും ജപ്പാനിലും താഡ് സ്ഥാപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഉത്തരകൊറിയയുടെ ആക്രമണത്തില്‍ നിന്നും ലോകത്തെ മുഴുവന്‍ രക്ഷിക്കാന്‍ താഡിനു കഴിയുമെന്നാണ് വിദഗ്ധര്‍ അവകാശപ്പെടുന്നത്.

മിസൈല്‍ കണ്ടെത്താം

മിസൈല്‍ കണ്ടെത്താം

ഉത്തരകൊറിയയുടെ മിസൈലുകളെ കണ്ടെത്താന്‍ റഡാര്‍ സഹായിരക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. സമയോജിതമായി പ്രവര്‍ത്തിച്ചാല്‍ വന്‍ ദുരന്തമായിരിക്കും ഒഴിവാകുക എന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. അതിനു മുന്‍പ് താഡിന്റെ പ്രവര്‍ത്തന ശേഷി പരിശോധിക്കേണ്ടതുമുണ്ട്.

എന്താണ് താഡ്

എന്താണ് താഡ്

മിസൈലുകളെ ലക്ഷ്യത്തിലെത്തും മുന്‍പ് തകര്‍ക്കാന്‍ ശേഷിയുള്ള സംവിധാനമാണ് താഡ്. ടെര്‍മിനല്‍ ഹൈ ആള്‍റ്റിറ്റിയൂഡ് ഏരിയ ഡിഫന്‍സ് എന്നാണ് താഡിന്റെ പൂര്‍ണ്ണരൂപം. പസഫിക് സമുദ്രത്തിനു മുകളിലായിരുന്നു പരീക്ഷണം.

പരീക്ഷണം

പരീക്ഷണം

യുഎസ് മിസൈല്‍ പ്രതിരോധ ഏജന്‍സിയും യുഎസ് 11-ാം എയര്‍ ഡിഫന്‍സ് ആര്‍ട്ടിലെറി ബ്രിഗേഡിലെ സൈനികരും സംയുക്തമായാണ് മിസൈല്‍ പ്രതിരോധ പരീക്ഷണം നടത്തിയത്. മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ആക്രമണ സാധ്യത മുന്നില്‍ കണ്ടാണ് അമേരിക്ക പുതിയ പരീക്ഷത്തിന് മുതിര്‍ന്നതെന്നാണ് വിലയിരുത്തല്‍.

ഉത്തരകൊറിയയുടെ ഹാസ്വോങ്

ഉത്തരകൊറിയയുടെ ഹാസ്വോങ്

ലോകരാഷ്ട്രങ്ങളെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ടാണ് അമേരിക്കയെ വരെ പരിധിയിലാക്കാന്‍ ശേഷിയുള്ള ഹ്വാസോങ്-3 എന്ന ബാലിസ്റ്റിക് മിസൈല്‍ ഉത്തരകൊറിയ പരീക്ഷിച്ചത്. ജഗാന്‍സ് പ്രവിശ്യയില്‍ നിന്നും ജൂലൈ 28ന് അര്‍ദ്ധരാത്രിയോടെയായിരുന്നു പരീക്ഷണം. ആണവായുധങ്ങളെ വഹിക്കാന്‍ ശേഷിയുള്ള മിസൈലാണ് ഹാസ്വോങ്

അമേരിക്കയുടെ ഭീഷണി

അമേരിക്കയുടെ ഭീഷണി

ഉത്തരകൊറിയയെ ആക്രമിച്ച് തകര്‍ത്തു തരിപ്പണമാക്കുമെന്നും ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ആക്രമണമായിരിക്കും ഉണ്ടാകുക എന്നും തീയും പുകയും കാണേണ്ടി വരുമെന്നും ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ അധികം കളിച്ചാല്‍ അമേരിക്കയുടെ ഗുവാം സൈനിക താവളം ആക്രമിക്കുമെന്നാണി ഉത്തരകൊറിയ തിരിച്ചടിച്ചത്.

പദ്ധതി

പദ്ധതി

ഗുവാം ആക്രമിക്കാന്‍ പ്രത്യേക പദ്ധതി വരെ തയ്യാറാക്കി കാത്തിരിക്കുകയാണ് ഉത്തരകൊറിയ. ആക്രമിക്കുന്നതിനു മുന്‍പ് പൗരന്‍മാര്‍ക്ക് ജാഗ്രത പാലിക്കാനുള്ള മുന്നറിയിപ്പ് നല്‍കുമെന്നും ഉത്തരകൊറിയന്‍ സൈന്യം അറിയിച്ചിരുന്നു.

English summary
THAAD Test Shows it Protects Korea From North Korean Attack
Please Wait while comments are loading...