കൊക്കൈൻ കടത്താൻ ഈ സ്ത്രീ ചെയ്തത് കേട്ടാൽ ഞെട്ടും!!! അമ്പരന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍

  • Posted By:
Subscribe to Oneindia Malayalam

ബാങ്കോക്ക്: തായ്‌ലന്റിലേക്ക് കൊക്കൈന്‍ കടത്താന്‍ ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍. ഒരു ഇക്കഡ്വോര്‍കാരനും, റഷ്യക്കാരനുമാണ് അറസ്റ്റിലായത്. ക്രീമില്‍ മയക്ക് മരുന്ന് വലിയ തരികളാക്കി ചേര്‍ത്ത് കടത്താനായിരുന്നു ഇവര്‍ ശ്രമിച്ചിരുന്നത്.

ഇന്റര്‍പോളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്ക്വഡോറില്‍ നിന്നെത്തിയ വിമാനയാത്രക്കാരിയില്‍ പ്രത്യേകമായി പരിശോധന നടത്തിയത്. തുടര്‍ന്നാണ് ഫെയര്‍നസ് ക്രീമിന് അകത്താക്കി കടത്താന്‍ ശ്രമിച്ചിരുന്ന 2.3 കിലോ ഗ്രാം കൊക്കൈന്‍ കണ്ടെടുത്തത്.

പുതിയ ടെക്‌നിക്ക്

പുതിയ ടെക്‌നിക്ക്

6 സ്‌കിന്‍ ലോഷന്റെ കുപ്പികളില്‍ ആയിരുന്നു കൊക്കൈന്‍ സൂക്ഷിച്ചിരുന്നത്. ക്രീമിന്റെ ആവരണം ഉള്ളതിനാല്‍ മെറ്റല്‍ ഡിക്റ്ററ്ററില്‍ പെട്ടത് മയക്കുമരുന്നിന്റെ സാന്നിധ്യം കണ്ടെത്താന്‍ ആവില്ല.

സഹായിയും അറസ്റ്റില്‍

സഹായിയും അറസ്റ്റില്‍

യുവതിയെ സ്വീകരിക്കാനായി എയര്‍പോട്ടില്‍ എത്തിയ റഷ്യക്കാരനാണ് അറസ്റ്റിലായ രണ്ടാമത്തെ ആള്‍. യുവതിയെ ചോദ്യം ചെയ്തതില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

മയക്ക് മരുന്ന് കടത്ത് വ്യാപകം

മയക്ക് മരുന്ന് കടത്ത് വ്യാപകം

തായ്‌ലന്റിലേക്ക് മയക്കുമരുന്ന കടത്ത് വ്യാപകമായ സാഹചര്യത്തില്‍ ഇത് തടയാനായി കര്‍ശ്ശനമായ നടപടികളാണ് തായ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. രാജ്യത്തിന്റെ ടൂറിസം മേഖലയ്ക്കും ഇത് വലിയ തിരിച്ചടി ആവും.

ഉന്നതരിലേക്കും

ഉന്നതരിലേക്കും

മയക്ക്മരുന്ന് കടത്തിനെ കുറിച്ചുള്ള അന്വേഷണം ഉന്നതരിലേത്തും വ്യാപിപ്പിക്കുകയാണ് തായ്‌ലന്റ് സര്‍ക്കാര്‍. രാജ്യത്തെ സെലിബ്രിറ്റികളും ഇതിന് സഹായം നല്‍കുന്നുണ്ടോ എന്ന് പരിശോധിയ്ക്കുന്നുണ്ട്.

English summary
A search of her luggage uncovered six containers of body lotion laced with cocaine, said Wutthipong Phetkamnerd, the narcotics officer leading the case.
Please Wait while comments are loading...