• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജി- 20 സമ്മേളനം ലക്ഷ്യം എന്താണ് ? ജി- 20 അറിയേണ്ടതെല്ലാം!! ആദ്യ ഉച്ചകോടി 1999ൽ ബെർലിനിൽ!

  • By Desk

19 രാജ്യങ്ങള്‍ക്ക് ഒപ്പം യൂറോപ്പ്യന്‍ യൂണിയൻ നേതാക്കളുടെ ഒത്തുചേരലാണ് ജി-20 ഉച്ചകോടി. ജപ്പാനിലെ ഓസാക്കയിലാണ് വേദി. ഉച്ചകോടിയുടെ പ്രാധാന്യം? അവിടെ നടക്കുന്ന കാര്യങ്ങള്‍ എന്തെല്ലാം? എന്നറിയാം.

എന്താണ് ജി-20?

വേഗത്തില്‍ വികസനം കൈവരിക്കുന്നതുമായ രാജ്യങ്ങളെയാണ് കൂട്ടായ്മയില്‍ അംഗങ്ങളായി വരിക. ലോക രാജ്യങ്ങളുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 80% അധികം വിഹിതം നിര്‍ണ്ണയിക്കുക ജി- 20 രാജ്യങ്ങളാണ്. ലോക ജനസംഖ്യയുടെ 85% ആളുകളും ഈ രാജ്യങ്ങളില്‍ നിന്നുളളവരാണ്.

അംഗങ്ങള്‍- . സ്ഥിരമായ വേദിയോ നടത്തിപ്പുകാരോ ഇല്ല. എല്ലാ വര്‍ഷവും ഡിസംബറില്‍ അടുത്ത വര്‍ഷം ഏതു രാജ്യം ഉച്ചകോടി നടത്തണം എന്നതില്‍ തീരുമാനം ഉണ്ടാകും. അവരാണ് അടുത്ത വര്‍ഷം ജി-20 നടത്തിപ്പുകാര്‍.

തുടക്കം ബെർലിനിൽ

തുടക്കം ബെർലിനിൽ

ജി- 20 ല്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളും സമ്മേളനത്തില്‍ അതിഥികള്‍ ആകാറുണ്ട്. അതും, ആതിഥേയ രാജ്യത്തിന്റെ താല്‍പ്പര്യം ആണ്. ജി-20 സമ്മേളനത്തില്‍ സ്‌പെയിനിന്റെ സാന്നിധ്യം ശ്രദ്ധേയമാണ്. എന്നാല്‍ അവര്‍ അംഗങ്ങളല്ല. അതിഥി റോളിലാണ് എത്തുന്നത്. ആദ്യമായി സമ്മേളനം നടന്നത് ബെര്‍ലിനിലാണ്. 1999ല്‍ ആദ്യ ജി-20 സമ്മേളനം. ജി-20 സംഘടന നിലവില്‍ വരാനും കാരണമുണ്ട്. കിഴക്കന്‍ ഏഷ്യയിലുണ്ടായ സാമ്പത്തിക പ്രതിസന്ധി ലോകത്തിലെ പല രാജ്യങ്ങളെയും കുഴപ്പത്തിലാക്കിയതോടെ സംഘടന എന്ന ആശയം നിലവില്‍ വന്നു.

ജിഎട്ട് രാജ്യങ്ങൾക്കൊപ്പം

ജിഎട്ട് രാജ്യങ്ങൾക്കൊപ്പം

ജി-8 എന്ന പേരില്‍ അറിയപ്പെടുന്ന വമ്പന്‍ സാമ്പത്തിക ശക്തികള്‍ക്കൊപ്പം, വളര്‍ച്ച കൈവരിക്കുന്ന രാജ്യങ്ങളെയും കൂടിച്ചേര്‍ത്തതാണ് ലളിതമായി പറഞ്ഞാല്‍ ജി-20. ധനകാര്യ മന്ത്രിമാര്‍, റിസര്‍വ്വ് ബാങ്ക് പോലുളള, രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന സ്ഥാപനങ്ങളുടെ മേധാവികള്‍ ആയിരുന്നു സമ്മോളനത്തിന്റെ തുടക്ക കാലത്ത് പങ്കെടുത്തിരുന്നത്. 2008 മുതലാണ് രാഷ്ട്രത്തലവന്‍മാര്‍ സമ്മേളനത്തിന് എത്തിയത്. ആ സമയത്ത് ലോകത്തുണ്ടായ മോശം സാമ്പത്തിക അവസ്ഥയായിരുന്നു കാരണം. അതോടെ സമ്മേളനത്തിന് ഗൗരവവും കൂടി. സാമ്പത്തിക പ്രശ്‌നം ലോകത്തെ വല്ലാതെ ബാധിച്ചതോടെ എടുക്കേണ്ട നയങ്ങള്‍ക്കും പ്രാധാന്യം വന്നു.

 ഇറാനിലെ പ്രശ്നം

ഇറാനിലെ പ്രശ്നം

ചര്‍ച്ചാ വിഷയങ്ങള്‍- ഇറാനിലെ പ്രശ്‌നങ്ങള്‍ക്ക് പ്രാധാന്യം വളരെ ആധികം ലഭിച്ചേക്കാം.വ്യാപാരം, കാലാവസ്ഥാ മാറ്റം, എന്നിവയും ഉയര്‍ന്നു വരും. ഇതിനൊപ്പം രാജ്യങ്ങള്‍ തമ്മിലുളള നയതന്ത്ര ബന്ധവും, സമ്മേളന ഇടനാഴിയില്‍ നടക്കും. ട്രംപ് ആരെയെല്ലാം കാണും എന്നതും പ്രധാനമാണ്. ചൈനീസ് പ്രസിഡണ്ട്, ഇന്ത്യന്‍ പ്രധാനമന്ത്രി എന്നിവരെ യു. എസ് പ്രസിഡണ്ട് കാണും എന്ന് ഉറപ്പായിട്ടുണ്ട്. തെരേസ മെയ, വ്‌ളാടിമര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തും.

രാഷ്ട്രത്തലവന്മാർ അണിനിരക്കും

രാഷ്ട്രത്തലവന്മാർ അണിനിരക്കും

ജി-20 ലെ ഫോട്ടോ ഷൂട്ട്- രാഷ്ട്രത്തലവന്‍മാര്‍ പങ്കെടുക്കും. വെറുമെരു പടം പിടുത്തമല്ല നടക്കുന്നത്. രാജ്യങ്ങള്‍ തമ്മിലുണ്ടാക്കുന്ന കരാറുകള്‍ ഈ സെഷനിലാണ് കൈമാറുന്നത്. വിവാദങ്ങള്‍ മിക്കവാറും ഈ സെഷനെ വാര്‍ത്തകളില്‍ എത്തിക്കുന്നതും പതിവാണ്. കഴിഞ്ഞ വര്‍ഷം സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍സലാം ഫോട്ടോ സെഷനില്‍ ഏതാണ്ട് ഒറ്റപ്പെട്ടു നിന്നപ്പോള്‍ അദ്ധേഹത്തിന് ഹസ്തദാനം ചെയ്യാന്‍ ഒരു കൂട്ടം നേതാക്കന്‍മാര്‍ മുന്നോട്ട് വന്നത് ശ്രദ്ധേയയായി. പത്രപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായി അന്നാണ് രാജകുമാരന്‍ പൊതുചടങ്ങില്‍ പങ്കെടുത്തത്.

 സമ്മേളനത്തിന്റെ വിജയം

സമ്മേളനത്തിന്റെ വിജയം

രാജ്യങ്ങളുടെ എണ്ണത്തിലെ കുറവ് ഒരേസമയം ഗുണവും ദേഷവും ആകാറുണ്ട്. ചര്‍ച്ചകളും തീരുമാനവും എളുപ്പത്തിലാകുന്നു എന്നത് ഗുണം. നല്ലൊരു ശതമനം രാജ്യങ്ങളെയും മാറ്റി നിര്‍ത്തി ഇത്ര പ്രാധാന്യം ഉളള സമ്മേളനം നടത്തുന്നത് ശരിയല്ല എന്നതാണ് വിമര്‍ശ്ശം. സൊറ പറയാനുളള ഇടം മാത്രമാണെന്നും കാര്യമായി ഒന്നും നടക്കാറില്ലെന്നും, എതിര്‍ക്കുന്നവര്‍ പറയുന്നു. കൂട്ടായ്മയുടെ നിലനില്‍പ്പിനെപ്പറ്റിയും അഭി്പ്രായ ഭിന്നതയുണ്ട്. കാരണം എവിടെ വേണമെങ്കിലും വിളിച്ചു ചേര്‍ക്കാനാവുന്ന സമ്മേളനമാണ് ജി-20. വോട്ടിംഗ് ഇല്ലാത്തതിനാല്‍ കരാറുകള്‍ക്ക് നിയമ നാധുതയില്ല.

പ്രകടനത്തിനിടെ നടന്നത്

പ്രകടനത്തിനിടെ നടന്നത്

സമ്മേളന സ്ഥലത്ത് പ്രകടനങ്ങളും നടത്താറുണ്ട്. വിമര്‍ശ്ശനങ്ങളുടെ നീണ്ട പട്ടിക തന്നെയുണ്ട് ജി-20 നു ചുറ്റും. 2019 ല്‍ ഇയാന്‍ ടോം ലിന്‍സണ്‍ കൊല്ലപ്പെട്ടത് പ്രതിഷേധത്തിനു ശേഷം വീട്ടിലേക്ക് മടങ്ങും വഴി ആയിരുന്നു. പത്രം വില്‍പ്പനക്കാരന്‍ ആയിരുന്ന ലിന്‍സണ്‍ ലണ്ടനിലാണ് കൊല്ലപ്പെട്ടത്. ഇത്തവണ ഹോംകോഗിലെ രാഷ്ട്രിയമാണ് സമ്മേളന സ്ഥലത്ത് പ്രതിഷേധം തീര്‍ക്കുക. ജി-20 രാജ്യങ്ങള്‍- ഓസ്‌ട്രേലിയ, അര്‍ജന്റിന, ബ്രസില്‍, കാനഡ, ചൈന, യൂറോ പ്പ്യന്‍ യൂണിയന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഇന്ത്യ, ഇന്‍ഡോനേഷ്യ, ഇറ്റലി, ജപ്പാന്‍, മെക്‌സിക്കോ, റഷ്യ, സൗദി, സൗത്ത് ആഫ്രിക്ക, സൗത്ത് കൊറിയ, തുര്‍ക്കി, യു.കെ, അമേരിക്ക.

English summary
The aim of G 20 summit. Things to know about G 20
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X