കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത്?, ഉത്തരം കിട്ടി

  • By Aswathi
Google Oneindia Malayalam News

ലണ്ടന്‍: കോഴിയാണോ മുട്ടയാമോ ആദ്യം ഉണ്ടായത്? മാങ്ങയാണോ മാവാണോ ആദ്യം ഉണ്ടായത്? തേങ്ങയാണോ തെങ്ങാണോ ആദ്യം ഉണ്ടായത്? കളിയായാണെങ്കിലും നമ്മള്‍ ചോദിച്ച ആ ചോദ്യങ്ങള്‍ക്ക് മുന്നില്‍ വലിയ വലിയ കണ്ടു പിടിത്തങ്ങള്‍ നടത്തിയ ശാസ്ത്രലോകം മൗനം പാലിക്കുകയായിരുന്നു. പക്ഷെ അവര്‍ അതിനുള്ള ഉത്തരം കണ്ടെത്താനുള്ള ശ്രവും അതിനുള്ളിലൂടെ നടത്തി. ഉടുവില്‍ ഒരു ചോദ്യത്തിന് ഉത്തരം കിട്ടി.

കോഴിയാണോ കോഴിമുട്ടയാണോ ആദ്യം ഉണ്ടായത്. ഇനി അമാന്തിക്കേണ്ട. മടിക്കാതെ പറയാം. കോഴി തന്നെയാണ് ആദ്യം ഉണ്ടായത്. മുട്ടയുടെ ആവരണം രൂപപ്പെടുത്തിയിട്ടുള്ള പ്രോട്ടീനുകള്‍ കോഴിയുടെ അണ്ഡാശയത്തില്‍ മാത്രമാണ് കാണപ്പെടുന്നതെന്നതെന്ന കണ്ടപിടിച്ചതോടെയാണ് നൂറ്റാണ്ടുകളായി നാം ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തിയത്. കോഴി തന്നെ ഫസ്റ്റ്.

chicken-egg

കോഴിമുട്ടയുടെ രൂപീകരണത്തിന് പിന്നിലെ ഘടകങ്ങള്‍ ഒരു സൂപ്പര്‍ കമ്പ്യൂട്ടറിന്റെ സഹായത്തോടെയാണ് ഷഫീല്‍ഡ്, വാര്‍വിക് സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ ഗണിച്ചെടുത്തത്. കോഴിയുടെ ബീജകോശത്തിലുള്ള ഓവോക്ലെഡിലില്‍ 17 എന്ന പ്രൊട്ടീനന്റെ സാന്നിധ്യത്തില്‍ മാത്രമെ മുട്ടയുടെ പുറംതോട് രൂപീകൃതമാകുകയുള്ളു. ഈ മുട്ടത്തോടിലാണ് പിന്നീട് കോഴി രൂപപ്പെടാനുള്ള സാഹചര്യം ഒരുങ്ങുന്നത്.

മഞ്ഞക്കുരുവും ദ്രാവകവും ചേര്‍ന്ന് കോഴിക്കുഞ്ഞ് ഉണ്ടാകുന്നതുവരെയുള്ള സമയം സംരക്ഷണ കവചമായി മുട്ടത്തോട് പ്രവര്‍ത്തിക്കുന്നു. ഈ മുട്ടത്തോട് രൂപപ്പെടാനുള്ള സാചര്യമൊരുക്കുന്നത് കോഴിയുടെ അണ്ഡാശയത്തില്‍ മാത്രം കണ്ടെത്തിയിട്ടുള്ള പ്രോട്ടീനാണ്.

English summary
What has been seen for centuries as the world's most baffling scientific and philosophical mystery, has finally been solved, according to scientists. The chicken came first, scientists said cracking the riddle of whether the chicken or the egg came first.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X