കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യൻ വാക്സിൻ സുരക്ഷിതം, പരീക്ഷിച്ചവരിൽ ആന്റിബോഡി രൂപപ്പെടുന്നുവെന്ന് ലാൻസെറ്റ്

Google Oneindia Malayalam News

മോസ്കോ: കൊറോണ വൈറസിനെതിരായ പോരാട്ടം ശക്തമാകുമ്പോൾ വാക്സിൻ പരീക്ഷണത്തിൽ പ്രതികരണവുമായി റഷ്യ. വാക്സിൻ പരീക്ഷണത്തിലെ പ്രാരംഭ ഘട്ടത്തിൽ പങ്കെടുത്തവരിൽ ആന്റിബോഡി കൃത്യമായി പ്രകികരിച്ചെന്നാണ് ലാൻസെറ്റ് മെഡിക്കൽ ജേണൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത്. ജൂൺ- ജൂലൈ മാസങ്ങളിൽ നടന്നിട്ടുള്ള വാക്സിൻ പരീക്ഷണങ്ങളിൽ 76 പേരാണ് പങ്കെടുത്തത്. 100% പേരിലും ആന്റിബോഡിയും രൂപപ്പെട്ടിട്ടുണ്ടെന്നും വാക്സിൻ സുരക്ഷിതമാണെന്നുമാണ് റിപ്പോർട്ട് പറയുന്നത്. വാക്സിൻ പരീക്ഷിച്ചവരിൽ പാർശ്വഫലങ്ങളൊന്നുമുണ്ടായില്ലെന്നും ജേണലിൽ പറയുന്നു.

റിയ ചക്രവര്‍ത്തിയുടെ സഹോദരന്‍ അറസ്റ്റില്‍! 10 മണിക്കൂർ ചോദ്യം ചെയ്യൽ, സുശാന്തിന്റെ മാനേജരും!റിയ ചക്രവര്‍ത്തിയുടെ സഹോദരന്‍ അറസ്റ്റില്‍! 10 മണിക്കൂർ ചോദ്യം ചെയ്യൽ, സുശാന്തിന്റെ മാനേജരും!

ആഗസ്റ്റിലാണ് ആഭ്യന്തര ഉപയോഗത്തിനായി വാക്സിൻ പരീക്ഷണത്തിന് റഷ്യ ലൈൻസ് നൽകുന്നത്. ലോകത്തിൽ വ്യാപകമായി വാക്സിൻ പരീക്ഷണം ആരംഭിക്കുന്ന രാജ്യവും റഷ്യയാണ്. 42 ദിവസം നീണ്ടുനിൽക്കുന്ന വാക്സിൻ പരീക്ഷണത്തിൽ 38 ആരോഗ്യവാന്മാരായ മുതിർന്നവരാണ് പങ്കെടുത്തത്. വാക്സിൻ പരീക്ഷണത്തിൽ പങ്കെടുത്ത ആർക്കും ഗുരുതര പാർശ്വഫലങ്ങളൊന്നുമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. വാക്സിൻ പരീക്ഷിച്ചവരിൽ ആന്റിബോഡി കൃത്യമായി പ്രതികരിക്കുന്നുവെന്നും സ്ഥിരീകരിച്ചതായി ലാൻസെറ്റ് പറയുന്നു.

 coronavirus--vaccine3-

കൊറോണ വൈറസ് ബാധ തടയുന്നതിനായി വാക്സിനിടെ ദീർഘകാല സുരക്ഷയും കണ്ടെത്തുന്നതിനായി കൂടുതൽ പഠനും സ്പുട്നിക് വി കേന്ദ്രീകരിച്ച് നടത്തേണ്ടതുണ്ടെന്നും ലാൻസെറ്റ് ചൂണ്ടിക്കാണിക്കുന്നു. ലോകത്തിൽ റഷ്യ വിക്ഷേപിച്ച ആദ്യത്തെ ഉപഗ്രഹമായ സ്പുട്നിക് വിയുടെ സ്മരണാർത്ഥമാണ് വാക്സിന് സ്പുട്നിക് വി എന്ന പേര് നൽകിയിട്ടുള്ളത്. എന്നാൽ അന്താരാഷ്ട്ര തലത്തിൽ അംഗീകാരമുള്ള എല്ലാ പരീക്ഷണങ്ങൾ പൂർത്തിയാക്കുന്നതിന് മുമ്പ് വാക്സിൻ ഉപയോഗിക്കുന്നതിൽ മുന്നറിയിപ്പുമായി പാശ്ചാത്യ രാജ്യങ്ങളിലെ വിദഗ്ധർ രംഗത്തെത്തിയിട്ടുണ്ട്.

എന്നാൽ റഷ്യ വികസിപ്പിച്ചെടുത്തിട്ടുള്ള കൊറോണ വൈറസ് വാക്സിന്റെ ഫലങ്ങളെക്കുറിച്ച് അന്തർദേശീയ തലത്തിൽ അവലോകനം നടത്തുകയും ജേണലിൽ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നത് ആദ്യമായാണ്. വിജയകരമായി വികസിപ്പിച്ചെടുച്ച സ്പുട്നിക് വി വാക്സിൻ പരീക്ഷണത്തിനായി 3000 പേരെ ഇതിനകം തന്നെ റിക്രൂട്ട് ചെയ്തിട്ടുണ്ട്. ഒക്ടോബർ, നവംബർ മാസങ്ങളിലായി പ്രാഥമിക ഘട്ട ഫലങ്ങൾ ലഭിക്കുമെന്നാണ് കരുതുന്നത്.
മോസ്കോയിലെ ഗമേലിയ ഇൻസ്റ്റിറ്റ്യൂട്ടാണ് വാക്സിൻ വികസിപ്പിച്ചെടുത്തിട്ടുള്ളത്. രണ്ട് ഡോസുകളിൽ ഒന്ന് സാധാരണ രീതിയിലുള്ള ജലദോഷത്തിനും രണ്ടാമത്തേത് ഹ്യൂമൻ അഡെനോ വൈറസിനുമുള്ളതാണ്.

English summary
The Lancet Journal share Results of Russia's Covid-19 vaccine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X