• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പാകിസ്ഥാനിൽ വിമാനം തകര്‍ന്നതിന് കാരണം കൊവിഡ്...!! ശ്രദ്ധ പാളിയത് ഇങ്ങനെ, വെളിപ്പെടുത്തലുമായി മന്ത്രി

ഇസ്ലമാബാദ്: കഴിഞ്ഞ മാസം 23നായിരുന്നു പാക് വിമാനത്താവളത്തിന് സമീപം ഒരു വിമാനം തകര്‍ന്നുവീണത്. പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ എ 320 വിമാനമാണ് അന്ന് തകര്‍ന്ന് വീണത്. ലാഹോറില്‍ നിന്ന് കറാച്ചിയിലേക്ക് പോയതായിരുന്നു വിമാനം. ലാന്‍ഡിംഗിന് തൊട്ട് മുന്‍പാണ് അപകടം സംഭവിച്ചത്. വിമാനം കറാച്ചി വിമാനത്താവളത്തിന് തൊട്ട് മുന്‍പുളള ജനവാസ കേന്ദ്രത്തിന് മുകളിലേക്കാണ് തകര്‍ന്ന് വീണത്.

വിമാനം തകര്‍ന്ന് വീണ സംഭവത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ലാഹോറില്‍ നിന്നും ഏഴര മണിക്കൂര്‍ യാത്രയ്ക്ക് ശേഷമാണ് വിമാനം കറാച്ചിയില്‍ എത്തിയത്. എന്നാല്‍ ഇപ്പോഴിതാ വിമാനം തകര്‍ന്നതിന്റെ കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്. പാകിസ്ഥാന്‍ വ്യോമയാനമന്ത്രി ഗുലാം സര്‍വാര്‍ ഖാന്‍. പാര്‍ലമെന്റില്‍ വച്ച റിപ്പോര്‍ട്ടിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്.

കാരണം കൊവിഡ് ചര്‍ച്ച

കാരണം കൊവിഡ് ചര്‍ച്ച

തകര്‍ന്നുവീണ വിമാനത്തിലെ പൈലറ്റുമാര്‍ യാത്രയില്‍ തമ്മില്‍ ഉടനീളം സംസാരിച്ചത് കൊവിഡിനെ പറ്റിയുള്ള ചര്‍ച്ചയായിരുന്നു. യാത്രക്കിടെ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശങ്ങള്‍ പാലിച്ചിരുന്നില്ലെന്നും മന്ത്രി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പൈലറ്റുമാരുടെ അശ്രദ്ധ കാരണമാണ് 97 ജീവന്‍ നഷ്ടമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങല്‍ ഉള്‍ക്കൊള്ളിച്ചാണ് പാക് വ്യോമയാനമന്ത്രി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

cmsvideo
  Mashrafe Mortaza, Nazmul Islam, Nafees Iqbal test positive | Oneindia Malayalam
  കുടുംബത്തെ പറ്റി

  കുടുംബത്തെ പറ്റി

  കോക്ക് പീറ്റിലെ വോയിസ് റെക്കോഡറില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. യാത്രക്കിടെ പൈലറ്റുമാര്‍ ജോലിയില്‍ ശ്രദ്ധാലുക്കള്‍ അയിരുന്നില്ല. കൊവിഡിനെ കുറിച്ചുള്ള ഭീതിയും ചര്‍ച്ചയുമായിരുന്നു അവരുടെ സംസാരങ്ങളില്‍. യാത്രക്കിടെ കുടുംബത്തെ കുറിച്ചും ഇവര്‍ ചര്‍ച്ച ചെയ്യുന്നുണ്ടായിരുന്നു. തകര്‍ന്നുവീണ വിമാനത്തിന് യാതൊരുവിധ തകരാറും ഉണ്ടായിരുന്നില്ല. വിമാനം യാത്രക്കായി 100 ശതമാനം സജ്ജമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

   പൂര്‍ണ ആരോഗ്യവാന്മാര്‍

  പൂര്‍ണ ആരോഗ്യവാന്മാര്‍

  വിമാനം പറത്തുന്നതിന് ക്യാപ്ടനും സഹ പൈലറ്റും പൂര്‍ണ ആരോഗ്യവാന്മാരായിരുന്നു. ലാന്‍ഡിംഗിന് തയ്യാറെടുക്കുമ്പോള്‍ വിമാനത്തിന് എന്തെങ്കിലും സാങ്കേതിക തകരാറുള്ളതായി പൈലറ്റ് സൂചിപ്പിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൈലറ്റുമാരുടെ ശ്രദ്ധ ക്ഷണിക്കുന്നതിന് വേണ്ടി എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍ നിന്ന് സന്ദേശങ്ങള്‍ നല്‍കിയിരുന്നു. ഇതുകൂടാതെ റണ്‍വേയുടെ 16 കിലോ മീറ്റര്‍ അടുത്ത് എത്തുമ്പോള്‍ 2500 അടി ഉയരത്തിലാണ് പറക്കേണ്ടത്. എന്നാല്‍ ഈ വിമാനം 7220 ഉയരത്തിലാണ് പറന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

  എല്ലാം കൊവിഡിനെ പറ്റി

  എല്ലാം കൊവിഡിനെ പറ്റി

  ലാന്‍ഡിംഗിന് തൊട്ടുമുമ്പ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍ നിന്ന് മുന്നറിയിപ്പുകള്‍ നല്‍കിയങ്കിലും പൈലറ്റുമാരുടെ ചര്‍ച്ച കൊവിഡില്‍ മാത്രമായിരുന്നു. എല്ലാ നിര്‍ദ്ദേശങ്ങളും പൈലറ്റുമാര്‍ അവഗണിച്ചെന്നാണ് മന്ത്രി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. അന്ന് വിമാനത്തില്‍ 99 യാത്രക്കാരും എട്ട് ജീവനക്കാരും അടക്കം 107 പേരാണ് ഉണ്ടായിരുന്നത്.

  അന്വേഷണം

  അന്വേഷണം

  വിമാനം തകര്‍ന്ന് വീണ സംഭവത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിരുന്നു. ലാഹോറില്‍ നിന്നും ഏഴര മണിക്കൂര്‍ യാത്രയ്ക്ക് ശേഷമാണ് വിമാനം കറാച്ചിയില്‍ വിമാനം എത്തിയത്. കൊവിഡ് കാരണം നിര്‍ത്തി വെച്ച അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് പാകിസ്താന്‍ പുനരാരംഭിച്ചത്. 2016ല്‍ പാകിസ്താനിലുണ്ടായ വിമാനാപകടത്തില്‍ നാല്‍പ്പതില്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു.

  English summary
  The Pilots Covid Discussion is behind the reason for the plane crash in Pakistan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X