കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പന്നിയുടെ ഹൃദയം സ്വീകരിച്ച് മരിച്ചയാളിൽ മൃഗ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി

  • By Akhil Prakash
Google Oneindia Malayalam News

ന്യൂയോർക്ക്; ലോകത്ത് ആദ്യമായി ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം സ്വീകരിച്ച് മരണപ്പെട്ടയാളുടെ ശരീരത്തിൽ മൃഗ വൈറസിന്റെ സാന്നിധ്യം ഉണ്ടായിരുന്നതായി കണ്ടെത്തി. എന്നാൽ ഇദ്ദേഹത്തിന്റെ മരണത്തിന് ഈ വൈറസിന് പങ്ക് ഉണ്ടോ എന്ന് ഇപ്പോൾ വ്യക്തമല്ല. ഇത് സമ്പന്ധിച്ച് കൂടുതൽ പഠനങ്ങൾ നടത്തിവരുകയാണെന്ന് ഗവേഷകർ പറഞ്ഞു.

പിന്നാലെ നടന്ന് പ്രേമാഭ്യർത്ഥന, കോളുകളും മെസ്സേജുകളും, നിരന്തര ശല്യത്തിന് പിന്നാലെ മഞ്ജുവിന്റെ പരാതിപിന്നാലെ നടന്ന് പ്രേമാഭ്യർത്ഥന, കോളുകളും മെസ്സേജുകളും, നിരന്തര ശല്യത്തിന് പിന്നാലെ മഞ്ജുവിന്റെ പരാതി

57-കാരനായ ഡേവിഡ് ബെന്നറ്റ് സീനിയർ എന്ന മേരിലാന്റുകാരനാണ് പരീക്ഷണാടിസ്ഥാനത്തിൽ ഒരു പന്നിയുടെ ഹൃദയം സ്വീകരിച്ചത്. ശസ്ത്രക്രിയക്ക് ശേഷം രണ്ട് മാസക്കാലത്തോളം ഇയാൾ ജീവിച്ചിരുന്നു. മാർച്ചിലാണ് ബെന്നറ്റ് മരണപ്പെടുന്നത്. പന്നിയുടെ ഹൃദയത്തിനുള്ളിൽ അണുബാധയ്ക്ക് കാരണമാകുന്നതിന്റെ ലക്ഷണങ്ങൾ ഒന്നും തന്നെ ഡോക്ടർമാർ കണ്ടെത്തിയിരുന്നില്ല. എന്നാൽ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന ഒരു തരം വൈറസിന്റെ സാന്നിധ്യം ഇപ്പോൾ കണ്ടുപിടിച്ചിട്ടുണ്ടെന്ന് ബെന്നറ്റിന്റെ ട്രാൻസ്പ്ലാൻറ് നടത്തിയ സർജൻ ഡോ. ബാർട്ട്ലി ഗ്രിഫിത്ത് അസോസിയേറ്റഡ് പറഞ്ഞു.

surgery

വിഷയത്തിൽ കൂടുതൽ സങ്കീർണ്ണമായ പരിശോധനകൾ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് യൂണിവേഴ്‌സിറ്റിയുടെ സെനോട്രാൻസ്‌പ്ലാന്റ് പ്രോഗ്രാമിന്റെ സയന്റിഫിക് ഡയറക്ടർ ഡോ. മുഹമ്മദ് മൊഹിയുദ്ദീൻ പറഞ്ഞു. കഴിഞ്ഞ മാസം അമേരിക്കൻ സൊസൈറ്റി ഓഫ് ട്രാൻസ്‌പ്ലാന്റേഷന് ഗ്രിഫിത്ത് നൽകിയ ശാസ്ത്രീയ അവതരണത്തെ ഉദ്ധരിച്ച് എംഐടി ടെക്‌നോളജി റിവ്യൂ ആണ് മൃ ഗ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയിച്ചെങ്കിൽ മരണപ്പെടും എന്ന് അവസ്ഥ എത്തിയപ്പോളാണ് ബെന്നറ്റിന് ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം പിടിപ്പിക്കാൻ ഡോക്ടർമാർ തയ്യാറായത്.

രോഗബാധിതനായിരുന്ന തന്റെ രോഗി, ഒരു ദിവസം രാവിലെ ഉണർന്നപ്പോൾ അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ കാരണം മനസ്സിലാക്കാൻ ഡോക്ടർമാർ നിരവധി പരിശോധനകൾ നടത്തി. ബെന്നറ്റിന് പലതരം ആൻറിബയോട്ടിക്കുകളും ആൻറിവൈറൽ മരുന്നുകളും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ചികിത്സയും നൽകി. എന്നാൽ പന്നിയുടെ ഹൃദയം വീർക്കുകയും ദ്രാവകം നിറയുകയും ഒടുവിൽ പ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്യുകയായിരുന്നുവെന്ന് ഡോ. ബാർട്ട്ലി ഗ്രിഫിത്ത് പറഞ്ഞു. അവന്റെ ഹൃദയത്തിൽ വീക്കം ഉണ്ടാകാനുള്ള കാരണം ഞങ്ങൾ ഇപ്പോളും അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഡോക്ടർ പറഞ്ഞു.

മമ്മൂക്കയുടേയും ദുൽഖറിന്റെയും കുഞ്ഞുരാജകുമാരി, പിറന്നാൾ ചിത്രങ്ങൾ വൈറൽ

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

അതേസമയം, രാജ്യത്തുടനീളമുള്ള മറ്റ് മെഡിക്കൽ സെന്ററുകളിലെ ഡോക്ടർമാർ ദാനം ചെയ്ത മനുഷ്യശരീരങ്ങളിൽ മൃഗങ്ങളുടെ അവയവങ്ങൾ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. കൃത്യമായ സമയത്ത് അവയവം മാറ്റിവയ്ക്കാല്‍ നടക്കാത്തതിനാല്‍ അമേരിക്കയില്‍ പന്ത്രണ്ടോളം പേര്‍ ദിവസേന മരിക്കുന്നു എന്നാണ് കണക്ക്. അവയവം ലഭ്യതകുറവാണ് ഇതിന് കാരണം. 3817 അമേരിക്കന്‍ പൌരന്മാരാണ് കഴിഞ്ഞവര്‍ഷം ഹൃദയം മാറ്റിവച്ചത്. പക്ഷെ ഹൃദയത്തിനായി കാത്തുനില്‍ക്കുന്നവര്‍ ഏറെയാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

English summary
The animal virus was first reported by the MIT Technology Review, citing a scientific presentation by the American Society of Transplantation Griffith last month.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X