• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

50 ദിവസത്തിന് ശേഷം മാളുകള്‍ തുറന്നു, കണ്ടത് ഹൃദയം തകര്‍ക്കുന്ന കാഴ്ച, ഈ നഷ്ടം ആര് നികത്തും; ആശങ്ക

ക്വാലാലംപൂര്‍: ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ഇന്ന് ലോകത്തെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. ലോകത്തെ 213ല്‍ അധികം രാജ്യങ്ങളാണ് ഇന്ന് കൊറോണ വൈറസ് പ്രതിസന്ധി നേരിടുന്നത്. ലോകത്തിന്റെ പല നഗരങ്ങളും ഇന്ന് ആളും ആരവങ്ങളും ഇല്ലാതെ അടഞ്ഞ് കിടക്കുകയാണ്. വൈറസിനെ പ്രതിരോധിക്കുന്നതിനായി എല്ലാ ഭരണകൂടവും സമ്പൂര്‍ണ അടച്ചിടലിലേക്ക് നീങ്ങിയിരിക്കുകയാണ്. ഇതോടെ വ്യവസായ സ്ഥാപനങ്ങളും വാണിജ്യ സ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയാണ്.

ഇപ്പോഴും പല രാജ്യങ്ങളിലും ഇത് തുടരുകയാണ്. വലിയ സാമ്പത്തിക പ്രതിസന്ധിയാണ് കൊറോണ വൈറസിനെ തുടര്‍ന്ന് ലോകം നേരിടാന്‍ പോകുന്നത്. പല രാജ്യങ്ങളും ഇതിനെ മറികടക്കാന്‍ സാമ്പത്തിക പാക്കേജുകളടക്കം പ്രഖ്യാപിക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം മലേഷ്യയിലെ ഒരു മാളില്‍ കണ്ട കാഴ്ച ഏതൊരു വ്യാപാരിയെയും ഞെട്ടിക്കുന്ന ഒന്നാണ്. ലോക്ക് ഡൗണിന് ശേഷം മാളുകള്‍ തുറന്നപ്പോള്‍ അവിടെയുള്ള പല സാധനങ്ങളും പൂപ്പല്‍ പിടിച്ച് നിശിച്ചിരിക്കുകയാണ്. 50 ദിവസത്തിന് ശേഷമാണ് ഇവിടെയുള്ള മാളുകള്‍ തുറന്നത്.

വലിയ നഷ്ടം

വലിയ നഷ്ടം

മലേഷ്യന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കഴിഞ്ഞ് 50 ദിവസങ്ങള്‍ ശേഷമാണ് വ്യാപാര സ്ഥാപനങ്ങള്‍ തുറന്നത്. പുലാവോ ടിക്കൂസിലെയും പെനാഗിലെയും മാളുകള്‍ തുറന്നപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. കടകളിലെ ലെതര്‍ ചെരുപ്പുകളും ഷൂസുകളും ബാഗുകളും എല്ലാം ഫംഗസ് പിടിച്ച് നശിച്ചിരിക്കുന്നു. വില കൂടിയ ഇത്തരം സാധനങ്ങള്‍ നശിച്ചതോടെ വലിയ സാമ്പത്തിക നഷ്ടമാണ് കടയുടമകള്‍ നേരിടേണ്ടിവരിക.

 നാശം സംഭവിച്ചത്

നാശം സംഭവിച്ചത്

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച രണ്ട് മാസത്തോളം കടകള്‍ തുറന്നിരുന്നില്ല. അതുകൊണ്ട് വായുവില്‍ ഈര്‍പ്പം വികസിക്കുകയും ഇത് പൂപ്പല്‍ ആയി വളരാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇതാണ് സാധനങ്ങളില്‍ പൂപ്പല്‍ വരാന്‍ കാരണമായത്. കൂടാതെ മാള്‍ അടച്ചിട്ട സമയങ്ങളില്‍ എയര്‍ കണ്ടീഷണര്‍ പ്രവര്‍ത്തന രഹിതമായിരുന്നു. വായുവിലെ നീരാവി വര്‍ദ്ധിക്കുകയും അവയിലുടനീളം പൂപ്പല്‍ പ്രത്യക്ഷപ്പെട്ടതോടെ സാധനങ്ങള്‍ നശിക്കുകയും ചെയ്തു.

ഭാഗ്യവശാല്‍

ഭാഗ്യവശാല്‍

എന്നാല്‍ ഭാഗ്യം എന്ന് പറയട്ടെ, ഇത് സാധനങ്ങളുടെയ ഗുണനിലവാരത്തെ ഒരു തരത്തിലും ബാധിക്കില്ല. ഓയില്‍ ഉപയോഗിച്ച് വൃത്തിയാക്കിയതിന് ശേഷം പോളിഷ് ചെയ്താല്‍ ഷൂസുകളും ബാഗുകളും പഴയരൂപത്തിലാകുമെന്ന ആത്മവിശ്വാസത്തിലാണ് കടയുടമകള്‍. എന്നിരുന്നാലും ഇത് ചെയ്യുന്നതും ഒരു ജോലിയാണ്. ഇത്രയും സാധനങ്ങള്‍ ഇങ്ങനെ ചെയ്ത് പഴയ രൂപത്തിലാക്കുന്നത് കടയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്.

 സുരക്ഷ മാനദണ്ഡം

സുരക്ഷ മാനദണ്ഡം

അതേസമയം, ലോക്ക് ഡൗണിന് ശേഷം കര്‍ശനമായ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ കടകള്‍ തുറക്കാവുവെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. താപനില പരിശോധനയും ഹാന്‍ഡ് സാനിറ്റൈസറുകളുടെ വിതരണവും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കണം. കടകളില്‍ സാമൂഹിക അകലം കൃത്യമായി പാലിക്കുന്നുണണ്ടോ എന്ന് പരിശോധിക്കണം. രോഗം വ്യാപനം തടയുന്നതിനുള്ള എല്ലാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.

മലേഷ്യ

മലേഷ്യ

അതേസമയം, മലേഷ്യയില്‍ 6779 പേര്‍കകാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇതുവരെ രാജ്യത്ത് 111 മരണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് ചെറിയ കണക്കാണ്. 1,387 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. 5,281 പേരാണ് രോഗമുക്തി നേടി ആശുപത്രിവിട്ടത്. ഇതുവരെ 271721 പരിശോധകളാണ് രാജ്യത്ത് നടന്നത്.

English summary
The sight of malls opening after 50 days in Malaysia is shocking
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X