കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുക്രൈൻ റഷ്യ യുദ്ധം വർഷങ്ങളോളം നീണ്ട് നിന്നേക്കാം;എന്ത് പ്രതിസന്ധി ഉണ്ടായാലും യുക്രൈനെ പിൻതുണക്കുമെന്ന് നാറ്റോ

  • By Akhil Prakash
Google Oneindia Malayalam News

ബെർലിൻ: യുക്രൈൻ റഷ്യ യു ദ്ധം വർഷങ്ങളോളം നീണ്ട് നിന്നേക്കാമെന്ന സൂചനയുമായി നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ്. ജർമ്മൻ ദിനപത്രമായ ബിൽഡിന് ഞായറാഴ്ച നൽകിയ അഭിമുഖത്തിലാണ് സ്റ്റോൾട്ടൻബെർഗ് ഇക്കാര്യം വെളിപ്പെടുത്തിയത്. യുദ്ധം അവസാനിക്കാനായി വർഷങ്ങളോളം നമ്മൾ കാത്തിരിക്കേണ്ടി വരും എന്നായിരുന്നു ഇദ്ദേഹത്തിന്റെ വാക്കുകൾ. എന്തെല്ലാം പ്രതിസന്ധി ഉണ്ടായാലും യുക്രൈന് പിൻതുണ നൽകുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

"ഇന്ധനങ്ങളുടേയും ഭക്ഷ്യ വസ്തുക്കളുടേയും വില വർധിച്ചിരിക്കുകയാണ്. ഇനിയും വർധിക്കാൻ സാധ്യത ഉണ്ട് എന്നിരുന്നാലും യുക്രൈന് നൽകുന്ന പിന്തുണ ദുർബലപ്പെടില്ല. സൈനികമായി മാത്രമല്ല എല്ലാ തരത്തിലും യുക്രൈന് പിൻതുണ നൽകും" എന്നാണ് ജെൻസ് സ്റ്റോൾട്ടൻബെർഗ് വെളിപ്പെടുത്തിയത്. യുക്രൈൻ സൈനികർക്ക് അത്യാധുനിക ആയുധങ്ങൾ നൽകുന്നതിലൂടെ റഷ്യൻ നിയന്ത്രണത്തിൽ നിന്ന് ഡോൺബാസ് മേഖലയെ മോചിപ്പിക്കാനുള്ള സാധ്യത വർധിപ്പിക്കുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. ഈ മാസം അവസാനം മാഡ്രിഡിൽ നടക്കുന്ന നാറ്റോ ഉച്ചകോടിയിൽ യുക്രൈന് വേണ്ടിയുള്ള സഹായ പാക്കേജ് അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്റ്റോൾട്ടൻബെർഗ് കൂട്ടിച്ചേർത്തു.

ukraine-nato

അതേ സമയം യുക്രൈനിലേക്ക് കൂടുതൽ യുദ്ധോപകരണങ്ങൾ നൽകുമെന്ന്‌ നാറ്റോ കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. ദീർഘദൂര മിസൈൽ വിക്ഷേപണ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള യുദ്ധോപകരണങ്ങൾ തുടർന്നും യുക്രൈന് ലഭ്യമാക്കാൻ സഖ്യരാജ്യങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന്‌ നാറ്റോ പറഞ്ഞു. കിഴക്കൻ മേഖലയിൽ റഷ്യക്കെതിരെ ശക്തമായി തിരിച്ചടിക്കാൻ സാധിച്ചാൽ യുദ്ധത്തിൽ വിജയിക്കാൻ സാധിക്കുമെന്ന് യുക്രൈൻ ശനിയാഴ്ച ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. യുദ്ധം ആരംഭിച്ച ആദ്യ നാളുകളിൽ യുക്രൈൻ തലസ്ഥാനമായിരുന്ന കിയെവ് ആയിരുന്നു റഷ്യ ലക്ഷ്യം വെച്ചിരുന്നത്. എന്നാൽ യുക്രൈൻ പ്രതിരോധം ശക്തമായതോടെ ഇവിടെ നിന്ന് റഷ്യൻ സൈന്യം പിൻവലിയുകയായിരുന്നു.

ഫ്രീക്ക് ലുക്കിലാണല്ലോ; ധന്യയുടെ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

പിന്നാലെയാണ് റഷ്യൻ അനുകൂല മേഖലയായ ഡോൺബാസ് കേന്ദ്രീകരിച്ച് റഷ്യ യുദ്ധം ആരംഭിച്ചത്. നിലവിൽ യുക്രൈന്റെ അഞ്ചിൽ ഒന്ന് പ്രദേശം റഷ്യ കൈവശപ്പെടുത്തിയിരിക്കുകയാണ്. സെവെറോഡോനറ്റ്സ്‌കിലെ 80 ശതമാനവും റഷ്യയുടെ നിയന്ത്രണത്തിലാണ്. യുക്രൈന്റെ പടിഞ്ഞാറൻ ഭാ ഗത്തേക്കും റഷ്യ ആക്രമണം വ്യാപിപ്പിക്കുന്നുണ്ട്. ഏറ്റുമുട്ടല്‍ നടക്കുന്ന മേഖലകളിൽ ദിവസവും നൂറോളം യുക്രൈൻ സൈനികർ മരിക്കുന്നതായി പ്രസിഡന്റ്‌ വ്ലാദിമിർ സെലൻസ്‌കി പറഞ്ഞു. റഷ്യ രണ്ടു ലക്ഷം കുട്ടികളെ തട്ടിക്കൊണ്ട് പോയതായും സെലൻസ്‌കി ആരോപിച്ചു. 16 ലക്ഷത്തോളം ആളുകൾ യുക്രൈനിൽ നിന്ന്‌ റഷ്യയിലേക്ക്‌ കടന്നതായും റിപ്പോർട്ടുണ്ട്‌.

Recommended Video

cmsvideo
Covid 19 | Indiaയില്‍ covid കേസുകള്‍ കൂടുന്നു | *Health

English summary
Stoltenberg added that he expects to approve the aid package for Ukraine at the NATO summit in Madrid later this month.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X