Get Updates
Get notified of breaking news, exclusive insights, and must-see stories!

റഷ്യയെ തകർക്കാനുള്ള പാശ്ചാത്യ ശ്രമമാണ് യുക്രൈനിൽ നടക്കുന്നത്; ഡൊനെറ്റ്‌സ്‌ക് മേഖല പ്രതിനിധി

കീവ്: യുക്രൈന്‍-റഷ്യ യുദ്ധത്തിന്റെ പരിണിത ഫലങ്ങള്‍ ഇന്ത്യക്കെതിരായ ആക്രമണത്തിലേക്ക് നീങ്ങിയേക്കുമെന്ന് ഡൊനെറ്റ്സ്‌ക് മേഖലയുടെ ഔദ്യോഗിക പ്രതിനിധി എഡ്വേര്‍ഡ് അലക്സാന്‍ഡ്രോവിച്ച് ബസുറിന്‍. റഷ്യയെ നശിപ്പിക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും റഷ്യയോട് അടുത്ത് നില്‍ക്കുന്നതിനാല്‍ ഈ ആക്രമണം ഇന്ത്യയിലേക്കും ഒരുപക്ഷെ നീങ്ങിയേക്കാമെന്നും അദ്ദേഹം പറഞ്ഞു.

യുക്രൈന്റെ കിഴക്ക് ഭാഗത്ത് ഒരു സ്വതന്ത്ര റിപ്പബ്ലിക്കായി റഷ്യ അംഗീകരിച്ച പ്രദേശമാണ് ഡൊനെറ്റ്സ്‌ക്. നേരത്തെ ഈ പ്രദേശത്തിന്റെ 35% യുക്രൈന്‍ സായുധ സേനയാണ് നിയന്ത്രിച്ചിരുന്നത്. വടക്കും തെക്കും ഭാഗങ്ങള്‍ യുക്രൈന്‍ പോരാളികളുടെ നിയന്ത്രണത്തിലാണ്. യുക്രൈന്റെ ഏറ്റവും സജ്ജമായ സൈന്യം ഇവിടെ ഡോണ്‍ബാസിന്റെ തെക്ക് ഭാഗത്താണ്. ഏകദേശം 1,00,000 സൈനികര്‍ ഇവിടെ ഉണ്ട്. യുക്രൈനിലെ നിരവധി പ്രദേശങ്ങളില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ആയുധം വിതരണം ചെയ്യുന്നുണ്ടെന്നും എഡ്വേര്‍ഡ് പറഞ്ഞു.

ukraine-russia

ഞങ്ങളുടെ റിപ്പബ്ലിക്കിനെ ആക്രമിക്കാന്‍ അവര്‍ തയ്യാറായിരുന്നു. ഇതിനായി അവര്‍ വന്‍തോതില്‍ ആയുധങ്ങളും ഉപകരണങ്ങളും കൊണ്ടുവന്നു. നാറ്റോ പരിശീലകരുടെ നേരിട്ടുള്ള പങ്കാളിത്തവും ഇവിടെ ഉണ്ടായിരുന്നു. 2014ലെ ആക്രമണത്തില്‍ ഇവിടുത്തെ ജനങ്ങള്‍ അവരെ എതിര്‍ത്തു നിന്നു. സംഖ്യ കുറവായിരുന്നിട്ടും ഞങ്ങളുടെ ശക്തി കാണിച്ചു. അതുകൊണ്ടാണ് യുക്രൈനിയക്കാര്‍ ആക്രമണം നിര്‍ത്തിയതും ഞങ്ങള്‍ 'മിന്‍സ്‌ക് കരാര്‍' ഉറപ്പിച്ചതും എഡ്വേര്‍ഡ് കൂട്ടിച്ചേര്‍ത്തു.

പക്ഷെ ഇപ്പോള്‍ യുക്രൈന്‍ സൈന്യം വീണ്ടും ശക്തി പ്രാപിച്ചു. സാധാരണക്കാരെ പോലും കൊല്ലാന്‍ അവര്‍ തയ്യാറാണ്. യുക്രൈനിയന്‍ സര്‍ക്കാര്‍ സൈനികരെ ആശയപരമായി തയ്യാറാക്കുന്നു. റഷ്യന്‍ സംസാരിക്കുന്ന, റഷ്യന്‍ ചിന്തിക്കുന്ന, അല്ലെങ്കില്‍ റഷ്യന്‍ പള്ളിയില്‍ പോകുന്ന ഏതൊരുവനും അവര്‍ക്ക് ശത്രുവാണ്. ഏത് നിമിഷവും അവര്‍ കൊല്ലപ്പെടാം അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് ഭരണത്തിനെതിരെ ഇന്ത്യക്കാര്‍ ഉയര്‍ന്നുവന്നപ്പോള്‍, അവര്‍ക്ക് ബ്രിട്ടീഷ് സൈന്യത്തെപ്പോലെ ആയുധങ്ങളോ കഴിവുകളോ അനുഭവപരിചയമോ ഉണ്ടായിരുന്നില്ല എന്നാല്‍ ഒത്തൊരുമയോടെ എല്ലാവരും പോരാടിയപ്പോള്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റഷ്യന്‍ ഫെഡറേഷനെ തകര്‍ക്കാനുള്ള പാശ്ചാത്യ ശക്തികളുടെ ശ്രമമാണ് യുക്രൈനില്‍ ഇപ്പോള്‍ നടക്കുന്നത്. അവര്‍ അതില്‍ നിര്‍ത്തില്ല. സമാനമായ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ഇന്ത്യയേയും ആക്രമിക്കാന്‍ അവര്‍ തയ്യാറായേക്കും. അന്ധമായി പിന്തുടരാനും ഞങ്ങളെ സഹായിക്കാനും ഞാന്‍ ഇന്ത്യയോട് ആവശ്യപ്പെടുന്നില്ല. നിങ്ങള്‍ക്ക് പല തരത്തില്‍ സഹായിക്കാനാകും. യുഎന്‍ രക്ഷാസമിതിയിലെ നിഷ്പക്ഷ നിലപാടും സഹായകരമാണ്. ഇന്ത്യന്‍ ജനസംഖ്യയുടെ അഞ്ച് ശതമാനം ഞങ്ങള്‍ക്കൊപ്പം നിന്നാല്‍ ഞങ്ങള്‍ക്ക് വിജയം നേടാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Recommended Video

cmsvideo
    വിഷം കലർത്തിയ കേക്ക് നൽകി റഷ്യൻ സൈനികരെ കൊലപ്പെടുത്തി ഉക്രൈൻ ജനത | Oneindia Malayalam

    2014ല്‍ യുക്രൈന്‍ ഞങ്ങളെ ആക്രമിച്ചപ്പോള്‍ ഞങ്ങളുടെ എല്ലാ നഗരങ്ങളും അവര്‍ ഷെല്ലാക്രമണം നടത്തി. അന്ന് യുഎന്‍ ഇല്ല, മനുഷ്യാവകാശമില്ല, മറ്റ് അന്താരാഷ്ട്ര സംഘടനകളോ വിദേശ പത്രപ്രവര്‍ത്തകരോ ഞങ്ങളെ തേടി എത്തിയിട്ടില്ല. യുക്രൈന്‍ ചെയ്ത ക്രൂരതകളെ യുദ്ധക്കുറ്റം എന്ന് ആരും വിശേഷിപ്പിച്ചില്ല. പൊടുന്നനെ ഇപ്പോള്‍ നടക്കുന്ന യുദ്ധം വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത് ഞങ്ങള്‍ക്ക് അത്ഭുതമായാണ് തോന്നുന്നത്. റഷ്യക്കെതിരായ വാര്‍ത്തകള്‍ മാത്രമാണ് എല്ലാവരും ആഘോഷിക്കുന്നത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+