കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറിലെത്തിയാല്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ഇവയാണ്... പിടിക്കപ്പെട്ടാല്‍ ജയില്‍ ശിക്ഷ വരെ ലഭിച്ചേക്കാം

Google Oneindia Malayalam News

ദോഹ: ഖത്തര്‍ ലോകകപ്പിന് ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങളെ ഉള്ളൂ. കാല്‍പന്ത് കളിയുടെ മാമാങ്കത്തിനായി ഖത്തറിലേക്കുള്ള യാത്രക്കൊരുങ്ങുകയാണ് കായികപ്രേമികള്‍. കണക്കുകള്‍ പ്രകാരം ഒരു ദശലക്ഷത്തിലധികം കായിക പ്രേമികള്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ലോകകപ്പ് കാണാനായി ഖത്തറിലെത്തും. എല്ലാ തവണത്തേതില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ഒരു യാഥാസ്ഥിതിക മുസ്ലീം രാഷ്ട്രമാണ് ലോകകപ്പിന് ആതിഥ്യമരുളുന്നത്.

അതിനാല്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നവര്‍ ചില നിയമങ്ങളും ചട്ടങ്ങളും അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇസ്ലാമിക നിയമത്തിന്റെ അല്ലെങ്കില്‍ ശരീഅത്തിന്റെ വ്യാഖ്യാനത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഖത്തറിന്റെ നീതിന്യായ വ്യവസ്ഥ. അതിനാല്‍ ലോകകപ്പ് കാണാന്‍ പോകുന്ന ആരാധകര്‍ ഖത്തറിന്റെ നിയമങ്ങളും നയങ്ങളും സാംസ്‌കാരിക ആചാരങ്ങളും ശ്രദ്ധിക്കണം. അവയില്‍ ചിലത് ഇവയാണ്...

മദ്യം

മദ്യം

ഖത്തറില്‍ ലൈസന്‍സുള്ള ഹോട്ടല്‍ റെസ്റ്റോറന്റുകളിലും ബാറുകളിലും മാത്രമാണ് മദ്യം നല്‍കുന്നത്. ഇത് മറ്റെവിടെയെങ്കിലും വെച്ച് കഴിക്കുന്നത് നിയമവിരുദ്ധമാണ്. അതേസമയം മദ്യത്തിന് ലൈസന്‍സ് ഉള്ള ദോഹയിലെ അമുസ്ലിം നിവാസികള്‍ക്ക് വീട്ടിലിരുന്ന് മദ്യപിക്കാം. ലോകകപ്പ് സമയത്ത് സ്റ്റേഡിയം കോമ്പൗണ്ടുകള്‍ക്കുള്ളില്‍ ബഡ്വൈസര്‍ ബിയര്‍ വാങ്ങാന്‍ ആരാധകരെ അനുവദിക്കും. ദോഹ നഗരത്തിലെ നിയുക്ത 'ഫാന്‍ സോണില്‍' വൈകുന്നേരം ആരാധകര്‍ക്ക് കുടിക്കാം.

മാലിക്കിന് കോടീശ്വരിയുമായി പുതിയ പ്രേമം..? പഴയ ഫോട്ടോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ, ആരാണ് ആയിഷ ഒമര്‍മാലിക്കിന് കോടീശ്വരിയുമായി പുതിയ പ്രേമം..? പഴയ ഫോട്ടോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ, ആരാണ് ആയിഷ ഒമര്‍

2

പൊതുവെ ഖത്തറില്‍ പൊതുസ്ഥലത്ത് മദ്യപിച്ചാല്‍ കനത്ത പിഴയും ജയില്‍ ശിക്ഷയും ലഭിക്കും. എന്നാല്‍ ടൂര്‍ണമെന്റിനിടെയുള്ള ഇത്തരം ചില കുറ്റകൃത്യങ്ങള്‍ക്കും നേരെ കണ്ണടയ്ക്കുമെന്നും എന്നാല്‍ ആരെങ്കിലും മദ്യപിച്ച് വഴക്കുണ്ടാക്കുകയോ പൊതുമുതല്‍ നശിപ്പിക്കുകയോ ചെയ്താല്‍ അറസ്റ്റിന് സാധ്യതയുണ്ടെന്നും ആണ് ഖത്തറിന്റെ സുരക്ഷാ ഓപ്പറേഷന്‍സ് മേധാവി പറയുന്നത്. മദ്യപാനം അനുവദിക്കുന്ന കുറഞ്ഞ പ്രായം 21 ആണ്. ബാറുകളില്‍ പ്രവേശിക്കുമ്പോള്‍ ബൗണ്‍സര്‍മാര്‍ ഐഡിയോ പാസ്പോര്‍ട്ടോ ആവശ്യപ്പെട്ടേക്കാം

'ഞാന്‍ എന്ത് പ്രൂവ് ചെയ്യാനാണ്... പരാതി കൊടുക്കാതെ നിവൃത്തിയില്ല'; ബോഡി ഷെയ്മിങ്ങില്‍ ഹണി റോസ്'ഞാന്‍ എന്ത് പ്രൂവ് ചെയ്യാനാണ്... പരാതി കൊടുക്കാതെ നിവൃത്തിയില്ല'; ബോഡി ഷെയ്മിങ്ങില്‍ ഹണി റോസ്

മയക്കുമരുന്ന്

മയക്കുമരുന്ന്


മയക്കുമരുന്ന്, കഞ്ചാവ്, സെഡേറ്റീവ്, ആംഫെറ്റാമൈന്‍സ് തുടങ്ങിയ ഓവര്‍-ദി-കൌണ്ടര്‍ മരുന്നുകളെ സംബന്ധിച്ചിടത്തോളം ലോകത്തിലെ ഏറ്റവും നിയന്ത്രിത രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. നിയമവിരുദ്ധമായ മയക്കുമരുന്ന് വില്‍പ്പന, കടത്ത്, കൈവശം വയ്ക്കല്‍ എന്നിവ ദീര്‍ഘകാല തടവ് ശിക്ഷ,ം നാടുകടത്തല്‍, കനത്ത പിഴ ഉള്‍പ്പെടെ കഠിനമായ ശിക്ഷകളിലേക്ക് നയിക്കും. മയക്കുമരുന്ന് കടത്ത് കുറ്റത്തിന് വധശിക്ഷ വരെ ലഭിക്കാം.

വനിതാ പൊലീസ് അതീവ സുന്ദരി.. അറസ്റ്റ് ചെയ്യാന്‍ സമ്മതിച്ച് 'പ്രതികള്‍'; സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരംവനിതാ പൊലീസ് അതീവ സുന്ദരി.. അറസ്റ്റ് ചെയ്യാന്‍ സമ്മതിച്ച് 'പ്രതികള്‍'; സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരം

4

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുമ്പോള്‍ ലോകകപ്പ് ആരാധകര്‍ ഈ നിയമങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം, അവിടെ അധികൃതര്‍ പുതിയ സുരക്ഷാ സാങ്കേതികവിദ്യ ഉപയോഗിച്ച് ബാഗുകളും യാത്രക്കാരേയും സ്‌കാന്‍ ചെയ്യും. ചെറിയ അളവില്‍ മയക്കുമരുന്ന് കൊണ്ടുപോകുന്നവരെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുകയും ചെയ്യും.

ലൈംഗികത

ലൈംഗികത


വിവാഹേതര ലൈംഗികത കുറ്റമായി ഖത്തര്‍ കണക്കാക്കുന്നു. എന്നിരുന്നാലും, അവിവാഹിതരായ ദമ്പതികള്‍ക്ക് ലോകകപ്പ് സമയത്ത് ഹോട്ടല്‍ മുറികള്‍ പങ്കിടാം. പൊതുസ്ഥലത്ത് അടുത്തിടപഴകിയുള്ള പ്രദര്‍ശനങ്ങള്‍ അനുവദിക്കില്ല. കൈകള്‍ കോര്‍ത്ത് നടക്കാമെങ്കിലും ' അതിര്' വിടുന്നത് ഒഴിവാക്കണം. സമ്മതത്തോടെയുള്ള സ്വവര്‍ഗാനുരാഗത്തിനും ലെസ്ബിയന്‍ സെക്സിനും മുതിര്‍ന്നവര്‍ക്ക് ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷയാണ് ഖത്തര്‍ നിയമം അനുശാസിക്കുന്നത്. ക്രോസ് ഡ്രെസ്സിംഗും കുറ്റകരമാണ്.

ഡ്രസ് കോഡ്

ഡ്രസ് കോഡ്


പുരുഷന്മാരോടും സ്ത്രീകളോടും പൊതുസ്ഥലത്ത് അമിതമായി ശരീരപ്രദര്‍ശനം നടത്തുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കിക്കൊണ്ട് പ്രാദേശിക സംസ്‌കാരത്തോട് ആദരവ് കാണിക്കണം എന്നാണ് ഖത്തറിന്റെ സര്‍ക്കാര്‍ ടൂറിസം വെബ്സൈറ്റ് പറയുന്നത്. സന്ദര്‍ശകര്‍ തോളും കാല്‍മുട്ടുകളും മറയ്ക്കണം. ഷോര്‍ട്ട്സും സ്ലീവ്ലെസ് ടോപ്പും ധരിച്ചവരെ സര്‍ക്കാര്‍ കെട്ടിടങ്ങളിലും മാളുകളിലും നിന്ന് പുറത്താക്കും. നഗരത്തിലെ മസ്ജിദുകള്‍ സന്ദര്‍ശിക്കുന്ന സ്ത്രീകള്‍ക്ക് തല മറയ്ക്കാന്‍ സ്‌കാര്‍ഫുകള്‍ ലഭിക്കും.

സഭ്യമല്ലാത്ത അംഗവിക്ഷേപം

സഭ്യമല്ലാത്ത അംഗവിക്ഷേപം


അസഭ്യമായ ആംഗ്യങ്ങള്‍ എപ്പോഴും ശ്രദ്ധിക്കണം. നടുവിരല്‍ ഉയര്‍ത്തി പ്രതിഷേധിക്കുന്നത് അറസ്റ്റിലേക്ക് നയിച്ചേക്കാം. ഖത്തറിലെ മിക്ക ക്രിമിനല്‍ കേസുകളിലും വിദേശികള്‍ അകത്താകുന്ന ഒരു കുറ്റമാണിത്. ആളുകളുടെ സമ്മതമില്ലാതെ ഫോട്ടോയെടുക്കുന്നതും അതുപോലെ തന്നെ തന്ത്രപ്രധാനമായ സൈനിക അല്ലെങ്കില്‍ മതപരമായ സ്ഥലങ്ങളുടെ ചിത്രങ്ങള്‍ എടുക്കുന്നതും കുറ്റകരമാണ്.

8

മതവും രാഷ്ട്രീയവും ചര്‍ച്ച ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക. രാജകുടുംബത്തെ അപമാനിച്ചാല്‍ ജയിലില്‍ കിടക്കേണ്ടി വരും. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതും രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് ഹാനി വരുത്തുന്നതും ഗൗരവമേറിയ കുറ്റകൃത്യമാണ്, അതിനാല്‍ ഖത്തറിനെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയ കമന്ററികളില്‍ നിന്ന് മാറിനില്‍ക്കുന്നതാണ് നല്ലത്.

English summary
These are the things you should not do when you arrive in Qatar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X