
'കള്ളൻ, കള്ളൻ'; വിമാനത്താവളത്തിൽ പാക് ധനമന്ത്രിക്കെതിരെ പ്രതിഷേധം, വീഡിയോ
വാഷിംഗ്ടൺ; അമേരിക്കയിലെത്തിയ പാക് ധനമന്ത്രിക്കെതിരെ വിമാനത്താവളത്തിൽ പ്രതിഷേധം. മന്ത്രി ഇഷാഖ് ദാറിന് നേരെയാണ് കള്ളൻ വിളികളുമായി ചിലർ പ്രതിഷേധിച്ചത്. അന്താരാഷ്ട്ര നാണയനിധിയുടെ യോഗത്തിൽ പങ്കെടുക്കാനായിരുന്നു മന്ത്രി എത്തിയത്. മന്ത്രിക്കെതിരായ പ്രതിഷേധത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇഷാഖ് ദർ, യു എസിലെ പാകിസ്ഥാൻ അംബാസിഡർ മസൂദ് ഖാൻ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പമായിരുന്നു മന്ത്രി എത്തിയത്. ഇതിനിടെ മന്ത്രിയെ 'ചോർ, ചോർ' എന്ന് വിളിച്ച് ചിലർ പ്രതിഷേധിക്കുകയായിരുന്നു. നിങ്ങൾ ഒരു നുണയനാണ്' ,ചോർ ചോർ എന്നാണ് വീഡിയോയിൽ ദാറിനെ നോക്കി ഒരാൾ വിളിച്ച് പറയുന്നത്. ഇതിന് മറുപടിയായി നിങ്ങളാണ് നുണയൻ എന്ന് ദാർ മറുപടി നൽകുന്നത്. വളരെ രൂക്ഷമായി ദാർ എന്തോ മറുപടി നൽകി ദേഷ്യപ്പെട്ട് പോകുന്നത് വീഡിയോയിൽ കാണാം.
ദാറിനൊപ്പമുള്ള പാകിസ്ഥാൻ മുസ്ലീം ലീഗ്-നവാസ് പാർട്ടിയുടെ വിർജീനിയ ചാപ്റ്റെ അധ്യക്ഷൻ മണി ബട്ട് ചോർ എന്ന് വിളിച്ചയാൾക്ക് നേരെ പോയി കടുത്ത ഭാഷയിൽ പ്രതികരിക്കുന്നതും ഒച്ചവെയ്ക്കുന്നതും വീഡിയോയിൽ ഉണ്ട്. അടുത്തിടെയാണ് 72 കാരനായ ദാർ പാകിസ്ഥാന്റെ ധനമന്ത്രിയായി ചുമതലയേറ്റത്. ലോകബാങ്കിന്റെയും അന്താരാഷ്ട്ര നാണയ നിധിയുടെയും വാർഷിക യോഗങ്ങളിൽ പങ്കെടുക്കാനായിട്ടാണ് അദ്ദേഹം യു എസിൽ എത്തിയത്.
അതേസമയം ഇതാദ്യമായല്ല പാക് മന്ത്രിമാർക്ക് നേരെ ഇത്തരത്തിൽ പരസ്യമായി പ്രതിഷേധം ഉയരുന്നത്. കഴിഞ്ഞ മാസം ഐടി മന്ത്രിമറിയം ഔറംഗസേബിനെ ലണ്ടനിലെ കോഫി ഷോപ്പിൽ വെച്ച് മർദ്ദിച്ചിരുന്നു. ആസൂത്രണ വികസന മന്ത്രി അഹ്‌സാൻ ഇഖ്ബാലിനെ തെഹ്‌രീകെ ഇൻസാഫ് പാർട്ടിയുടെ അനുയായികൾ ഒരു റെസ്റ്റോറന്റിൽ വച്ച് മർദ്ദിച്ച സംഭവവും ഉണ്ടായിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലിൽ സൗദി അറേബ്യയിലേക്കുള്ള സന്ദർശനത്തിനിടെ മദീനയിലെ മസ്ജിദ്-ഇ-നബ്വിയിൽ വെച്ച് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനും ഒപ്പമുള്ള ഉദ്യോഗസ്ഥർക്കുമെതിരെ ഒരു കൂട്ടം പാക് തീർത്ഥാടകർ രംഗത്തെത്തിയിരുന്നു. ഇവർ കടുത്ത മുദ്രാവാക്യവും പ്രധാനമന്ത്രിക്കെതിരെ വിളിച്ചിരുന്നു.
പുതിയ ഫ്ളാറ്റ്, പുതിയ പ്രണയബന്ധങ്ങള്‍, ഈ രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങള്‍, സമ്പൂർണ്ണ വാരഫലം
ട്വിസ്റ്റ്; 'വിവാഹം കഴിഞ്ഞത് 6 വർഷം മുൻപ്', വെളിപ്പെടുത്തി നയൻതാര
വിരാട് കോലിയെ അറസ്റ്റ് ചെയ്യണം: ട്വിറ്ററില്‍ ട്രെന്‍ഡിംഗ്, ഞെട്ടി ക്രിക്കറ്റ് ലോകം, കാരണം ഇതാണ്