കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്രായേലിന്റെ പൊട്ടാത്ത മിസൈലുകള്‍ തിരിച്ചടിക്കുന്നു; ഹമാസിന്റെ ആയുധ ശേഖരം!! പുതിയ വിവരങ്ങള്‍

Google Oneindia Malayalam News

ടെല്‍ അവീവ്: നാല് ദിവസമായി തുടരുന്ന ഇസ്രായേല്‍-ഗാസ യുദ്ധം കൂടുതല്‍ ആള്‍നഷ്ടത്തിലേക്ക് എത്തിയിരിക്കുന്നു. പലസ്തീന്‍ പ്രദേശമായ ഗാസയില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം 119 ആയി. ഇതില്‍ കുട്ടികളും സ്ത്രീകളുമാണ് പകുതിയോളം എന്നതാണ് എടുത്തു പറയേണ്ടത്. ഇസ്രായേലിനെ അമ്പരപ്പിക്കുന്ന ചില നീക്കങ്ങള്‍ ഗാസയിലെ ഹമാസിന്റെ ഭാഗത്ത് നിന്ന് ഇത്തവണയുണ്ടായി എന്നതാണ് മറ്റൊരു കാര്യം. മേഖലയിലെ രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നതും വിഷയമാണ്.

പത്ത് വര്‍ഷത്തിലധികമായി ഉപരോധത്തിലുള്ള ഗാസയില്‍ ഹമാസിന് എങ്ങനെ ഇത്രയും ആയുധങ്ങള്‍ സ്വന്തമാക്കാന്‍ സാധിച്ചു? ഇതിന്റെ വിവരങ്ങളാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്...

പട്ടാളവും പോലീസുമെല്ലാം ഹമാസ്

പട്ടാളവും പോലീസുമെല്ലാം ഹമാസ്

വളരെ ചെറിയ ഭൂപ്രദേശമാണ് ഗാസ. പലസ്തീന്‍കാര്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലം. ഇവിടെയുള്ള പട്ടാളവും പോലീസുമെല്ലാം ഹമാസ് ആണ്. അതേസമയം, ഇസ്ലാമിക് ജിഹാദ് ഉള്‍പ്പെടെയുള്ള മറ്റു ചില സായുധ സംഘങ്ങള്‍ക്കും ഗാസയില്‍ പ്രാതിനിധ്യമുണ്ട്. 2012ലും 2014ലും ഹമാസും ഇസ്രായേലും ഏറ്റുമുട്ടിയുരുന്നു എങ്കിലും പിന്നീട് ഹമാസ് പ്രകോപനം സൃഷ്ടിച്ചിരുന്നില്ല.

മാറി നിന്ന ഹമാസ്

മാറി നിന്ന ഹമാസ്

കഴിഞ്ഞ ഏഴ് വര്‍ഷം ഹമാസ് ഇസ്രായേലുമായി കൊമ്പുകോര്‍ക്കാന്‍ തയ്യാറായിരുന്നില്ല. ഇക്കാലയളവില്‍ ഇവര്‍ ആയുധങ്ങള്‍ ശേഖരിക്കുകയായിരുന്നു എന്നാണ് ചില നിരീക്ഷികര്‍ സംശയം പ്രകടിപ്പിക്കുന്നത്. ഗാസയിലെ മറ്റു സായുധ സംഘങ്ങള്‍ ഇടയ്ക്കിടെ ഇസ്രായേല്‍ സൈന്യവുമായി ഏറ്റുമുട്ടിയിരുന്നു. അപ്പോഴും ഹമാസ് മുന്നോട്ട് വന്നിരുന്നില്ല.

ഉപരോധം തുടങ്ങിയ കാലം

ഉപരോധം തുടങ്ങിയ കാലം

2007ലെ പൊതു തിരഞ്ഞെടുപ്പിലാണ് ഗാസ പൂര്‍ണമായും ഹമാസിന്റെ നിയന്ത്രണത്തിലായത്. മേഖലയില്‍ വന്‍ ഭൂരിപക്ഷം നേടിയത് ഹമാസ് ആയിരുന്നു. എന്നാല്‍ പിന്നീട് പലസ്തീന്‍ സംഘങ്ങള്‍ക്കിടയില്‍ ഭിന്നത ഉടലെടുക്കുകയും തിരഞ്ഞെടുപ്പിന് ശേഷം തുടര്‍ നടപടികള്‍ നിലയ്ക്കുകയും ചെയ്തു. അന്ന് മുതല്‍ ഗാസ ഇസ്രായേല്‍ ഉപരോധത്തിലാണ്.

എന്നിട്ടും ആയുധങ്ങള്‍?

എന്നിട്ടും ആയുധങ്ങള്‍?

ഗാസയിലേക്ക് അവശ്യ വസ്തുക്കള്‍ എത്തിക്കുന്ന വിദേശ രാജ്യങ്ങള്‍ ഇസ്രായേല്‍ അനുമതി വാങ്ങിയ ശേഷമാണ് അയക്കുക. ഇസ്രായേലിനെതിരെ കൊമ്പുകോര്‍ത്ത് മുമ്പ് തുര്‍ക്കിയില്‍ നിന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ ഗാസയിലേക്ക് കടക്കാന്‍ എത്തിയെങ്കിലും ഇസ്രായേല്‍ സൈന്യം വെടിവച്ചു. ഇസ്രായേല്‍ ചാരക്കണ്ണുകള്‍ എപ്പോഴും നിരീക്ഷിക്കുന്ന ഗാസയിലെ ഹമാസിന് എങ്ങനെ ആയുധങ്ങള്‍ ലഭിച്ചു?

അതിര്‍ത്തിയിലെ തുരങ്കം

അതിര്‍ത്തിയിലെ തുരങ്കം

ഈജിപ്ത് അതിര്‍ത്തിയില്‍ ഭൂമിക്കടയില്‍ തുരങ്കങ്ങളുണ്ടാക്കിയിരുന്നു ഗാസയിലെ പലസ്തീന്‍കാര്‍. ഇതുവഴി മരുന്നും ഭക്ഷ്യ വസ്തുക്കളും ആയുധങ്ങളും ഇവര്‍ കടത്തിയിരുന്നു. കടല്‍ വഴി ഈജിപ്ത് അതിര്‍ത്തിയിലൂടെ വിവധ കഷണങ്ങളായി ആയുധങ്ങള്‍ കൊണ്ടുവന്ന് തുരങ്കം വഴി ഗാസയിലെത്തിക്കും. ശേഷം കൂട്ടിച്ചേര്‍ക്കും. ഇക്കാര്യം മനസിലാക്കിയ ഈജിപ്ത് ഗാസ അതിര്‍ത്തിയില്‍ ബോംബിട്ട് തുരങ്കങ്ങള്‍ തകര്‍ത്തു.

ആയുധവും അണികളും

ആയുധവും അണികളും

ഈജിപ്ത് മുഹമ്മദ് മുര്‍സിക്ക് ശേഷം പട്ടാള ഭരണത്തില്‍ വന്നതോടെയാണ് ഗാസ അതിര്‍ത്തിയിലെ തുരങ്കം തകര്‍ത്തത്. പിന്നീട് ഹമാസ് ആയുധങ്ങള്‍ സ്വന്തമായി നിര്‍മിക്കുന്നുണ്ട് എന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. വലിയ ആയുധ ശേഖരം ഇന്ന് ഹമാസിന് സ്വന്തമായുണ്ട് എന്ന് ഇസ്രായേലും കരുതുന്നു. അതിനേക്കാള്‍ ഹമാസിന്റെ ശക്തി എന്തിനും തയ്യാറായ അണികളാണ്.

ഇസ്രായേലിന്റെ പൊട്ടാത്ത മിസൈലുകള്‍

ഇസ്രായേലിന്റെ പൊട്ടാത്ത മിസൈലുകള്‍

അടുത്തിടെ അല്‍ ജസീറ തയ്യാറാക്കിയ ഡോക്യുമെന്ററിയില്‍, ഹമാസിന്റെ ആയുധ നിര്‍മാണം സംബന്ധിച്ച് വ്യക്തമാക്കിയിരുന്നു. 2014ല്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ പൊട്ടിത്തെറിക്കാതെ പോയ മിസൈലുകള്‍ ഹമാസ് കണ്ടെടുത്തു. ഇവ പരിശോധിച്ച് സാങ്കേതിക വിദ്യ മനസിലാക്കിയാണ് ഹമാസ് ആയുധങ്ങള്‍ നിര്‍മിക്കുന്നതെന്ന് ഡോക്യുമെന്ററിയില്‍ സൂചിപ്പിക്കുന്നു. ചെലവ് കുറഞ്ഞ റോക്കറ്റുകളും ഹമാസ് നിര്‍മിക്കുന്നുണ്ടെന്നും അതില്‍ പറയുന്നു.

ഇസ്രായേലില്‍ ആക്രമണം നടത്താന്‍ സാധിക്കും

ഇസ്രായേലില്‍ ആക്രമണം നടത്താന്‍ സാധിക്കും

ഇസ്രായേലിന്റെ ഏത് ഭാഗത്തും ആക്രമിക്കാന്‍ കഴിയുന്ന മിസൈലുകള്‍ തങ്ങളുടെ കൈവശമുണ്ടെന്ന് ഹമാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇറാന്റെ സൈനിക സഹായം ഹമാസിനുണ്ടെന്നു ഇസ്രായേല്‍ സംശയിക്കുന്നു. 8000 മിസൈലുകള്‍ ഹമാസ് രഹസ്യ കേന്ദ്രത്തില്‍ വച്ച് നിര്‍മിച്ചിട്ടുണ്ടെന്നാണ് സംശയം. ഇവരുടെ ആയുധ പുര കണ്ടെത്തി ആക്രമിക്കാനാണ് ഇസ്രായേല്‍ ശ്രമിക്കുന്നത്.

ഗാസയെ 'ചുട്ടെടുക്കാന്‍' ഇസ്രായേല്‍; 9000 സൈനികരെ കൂടി ഇറക്കി, കരയുദ്ധം ആരംഭിക്കുന്നു, മരണം 113ഗാസയെ 'ചുട്ടെടുക്കാന്‍' ഇസ്രായേല്‍; 9000 സൈനികരെ കൂടി ഇറക്കി, കരയുദ്ധം ആരംഭിക്കുന്നു, മരണം 113

English summary
This is How Hamas gets Missile when Gaza under Israel Blockade
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X