വൈറ്റ് ഹൌസിൽ അവസാന മണിക്കുറുകൾ: മകളുടെ വിവാഹ നിശ്ചയം നടത്തി ഡൊണാൾഡ് ട്രംപ്, ചരിത്ര നിമിഷങ്ങളെന്ന് ട്വീറ്റ്!!
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് സ്ഥാനത്ത് ഡൊണാൾഡ് ട്രംപിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെ മകളുടെ വിവാഹ നിശ്ചയം നടത്തി ട്രംപ്. ട്രംപിന്റെ ഇളയ മകളായ ടിഫാനി ട്രംപിന്റെ വിവാഹ നിശ്ചയമാണ് ചൊവ്വാഴ്ച നടന്നത്. ട്രംപിന്റെ വൈറ്റ് ഹൌസിലെ അവസാനദിനത്തിലാണ് കാമുകൻ മൈക്കൽ ബൌലോസുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞതായുള്ള പ്രഖ്യാപനം പുറത്തുവരുന്നത്.
അധികാരത്തിന്റെ അവസാന മണിക്കൂറിലും ജോലിത്തിരക്കില് മുഴുകി ട്രംപ്;140 ദയാഹര്ജികള് അംഗീകരിച്ചു
"നിരവധി നാഴികക്കല്ലുകളും ചരിത്രപരമായ അവസരങ്ങളും ആഘോഷിക്കുന്നതിനും എന്റെ കുടുംബത്തോടൊപ്പം വൈറ്റ് ഹൌസിൽ ഓർമ്മകൾ സൃഷ്ടിക്കുന്നതിനും ഇത് ഒരു ബഹുമതിയാണ്, എന്റെ പ്രതിശ്രുത വരൻ മൈക്കിളിനോട് എനിക്ക് പ്രതിബദ്ധതയല്ലാതെ മറ്റൊന്നുമില്ല! അടുത്ത അധ്യായത്തിനായി അനുഗ്രഹവും ആവേശവും തോന്നുന്നുവെന്ന കുറിപ്പോടെയാണ് വൈറ്റ് ഹൌസ് കൊളോണേഡിൽ ദമ്പതികൾ ഒരുമിച്ച് നിൽക്കുന്ന ചിത്രത്തിനൊപ്പമാണ് ടിഫാനി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ടത്.
ബൗലോസ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലും ഇതേ ഫോട്ടോ തന്നെയാണ് പങ്കുവെച്ചിട്ടുള്ളത്. എന്റെ പ്രണയിനിയുമായി വിവാഹനിശ്ചയം കഴിഞ്ഞു! ഞങ്ങളുടെ ജീവിതത്തിലെ അടുത്ത അധ്യായത്തിനായി ഞങ്ങൾ ഒരുമിച്ച് കാത്തിരിക്കുന്നുവെന്നും ബൌലോസ് കുറിച്ചു. തന്റെ പ്രതിശ്രുതവധുവിന്റെ പോസ്റ്റിലും ബൌലോസ് കമന്റ് ചെയ്തിരുന്നു.
ട്രംപിന്റെ രണ്ടാമത്തെ ഭാര്യ മാർല മാപ്പിൾസിന്റെ മകളാണ്
ടിഫാനിയ ട്രംപ്. ജോർജ്ജ്ടൗൺ സർവകലാശാലയിലെ ലോ സ്‌കൂളിൽ നിന്ന് ബിരുദം നേടിയ ടിഫാനി ട്രംപ് (27), ഒരു നൈജീരിയൻ ബില്യണയറായ 23 കാരൻ ബൌലോസിനെയാണ് വിവാഹം കഴിക്കാനൊരുങ്ങുന്നത്. ലാഗോസിൽ ജനിച്ച വളർന്നതിനുശേഷം, ലണ്ടനിലെ കോളേജിൽ ചേർന്ന് വിദ്യാഭ്യാം പൂർത്തിയാക്കുകയായിരുന്നു. പഠനകാലത്ത് ലണ്ടൻ നഗരത്തിൽ വെച്ചെടുത്ത ചിത്രങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ട്രംപിന്റെ നിരവധി പരിപാടികളിലും ബൌലോസ് എത്തിയിരുന്നു.
റിപ്പബ്ലിക്കൻ ദേശീയ കൺവെൻഷനിൽ നടത്തിയ പ്രസംഗത്തിൽ യുവ വോട്ടർമാരോട് അഭ്യർത്ഥിച്ച ടിഫാനി ട്രംപ് തന്റെ പിതാവിന്റെ തിരഞ്ഞെടുപ്പിനായി പ്രചാരണത്തിനായി ഇറങ്ങിയത് ശ്രദ്ധിക്കപ്പെട്ടു. വോട്ടെടുപ്പിന് മുമ്പുള്ള മാസങ്ങളിൽ അവർ മിഷിഗൺ, മിനസോട്ട, ഫ്ലോറിഡ, നോർത്ത് കരോലിന എന്നിവിടങ്ങളിലെർത്തി പിതാവിന് വേണ്ടി പ്രചാരണം നടത്തിയിരുന്നു.
ഒക്ടോബറിൽ, ടാംപയിൽ നടന്ന ഒരു "ട്രംപ് പ്രൈഡ്" പരിപാടിയിൽ ടിഫാനി ട്രംപ് നടത്തിയ പ്രസ്താവനകൾ വാർത്തകളിൽ ഇടംനേടിയിരുന്നു. അവിടെ അവർ മാധ്യമങ്ങളെ വിമർശിക്കുകയും ട്രംപിനെക്കുറിച്ച് ഉയർന്ന ആരോപണങ്ങളെ വിമർശിക്കുകയും ചെയ്തിരുന്നു. "രാഷ്ട്രീയ പ്രവേശനത്തിന് മുമ്പ്, സ്വവർഗ്ഗാനുരാഗികൾ, ലെസ്ബിയൻ, എൽ-ജി-ബി-ക്യു-ഐ-എ-പ്ലസ് കമ്മ്യൂണിറ്റി എന്നിവയെ ട്രംപ് പിന്തുണച്ചിരുന്നുന്നും ടിഫാനി ട്രംപ് തന്റെ പ്രസംഗത്തിന്റെ തുടക്കത്തിൽ പറഞ്ഞു. അടുത്ത 10 വർഷത്തിനുള്ളിൽ പിതാവ് എയ്ഡ്സിന് ചികിത്സ കണ്ടെത്തും എന്ന അവകാശവാദം ഉൾപ്പെടുന്ന ടിഫാനിയുടെ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ പരിഹാസത്തിന് ഇടയാക്കിയിരുന്നു.
ഇന്ത്യയിലിരുന്ന് അമേരിക്കൻ ലോട്ടറികൾ എങ്ങനെ കളിക്കാം?