Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭക്ഷണം നല്‍കുന്നതിനിടെ അമ്മ മരിച്ചു, തൊണ്ടയില്‍ കുടുങ്ങി 1വയസുകാരനും, തനിച്ചായത് 2വയസുകാരന്‍

ലോസ് ആഞ്ചലിസ്: അമ്മയുടേയും ഒരു വയസുകാരനായ സഹോദരന്റേയും മൃതദേഹങ്ങള്‍ക്കൊപ്പം രണ്ടുവയസുകാരന്‍ കഴിഞ്ഞത് ദിവസങ്ങളോളം. ലോസ് ആഞ്ചലിസിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലാണ് സംഭവം നടക്കുന്നത് . എറിക തോംസെന്‍ എന്ന യുവതിയും വളര്‍ത്തു മകനായ മിഖായേലുമാണ് മരിച്ചത് .

ബ്രോങ്കൈറ്റിസ് ബാധിതയായ എറിക അസുഖത്തെത്തുടര്‍ന്നാണ് മരിച്ചത് . അടുക്കളയില്‍ വച്ച് ഒരു വയസുകാരനായ മകന് ഭക്ഷണം കൊടുക്കുന്നതിനിടെയാണ് എറിക കുഴഞ്ഞ് വീണ് മരിച്ചത് . ഭക്ഷണം തൊണ്ടിയില്‍ കുടുങ്ങി മിഖായേല്‍ എന്ന ഇവരുടെ വളര്‍ത്തുമകനും മരിച്ചു . രണ്ട് വയസ് മാത്രം പ്രായമുള്ള നാതന്‍ എന്ന മകന്‍ രണ്ട് ദിവസത്തോളം ഈ മൃതദേഹങ്ങള്‍ക്കൊപ്പം കഴിഞ്ഞു .

Erika

സിഡ്‌നി സ്വദേശിയായ എറിക മാര്‍ക്കറ്റിംഗ് ഡയറക്ടറായി ലോസ് ആഞ്ചലിസില്‍ ജോലി നോക്കുകയാണ് . സിംഗിള്‍ പാരന്റായ ഇവര്‍ രണ്ട് കുട്ടികളേയും ദത്തെടുത്തതാണെന്ന് പറയുന്നു. നാതന്റെ കരച്ചില്‍കേട്ട മറ്റ് താമസക്കാരാണ് പൊലീസിനെ വിവരം അറിയിക്കുന്നത് . ഇവരാണ് വീടിനുള്ളില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത് . നിര്‍ജലീകരണം സംഭവിച്ച കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+