കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീട്ടിനുളളില്‍ 40 വര്‍ഷത്തെ മാലിന്യക്കൂമ്പാരം

Google Oneindia Malayalam News

ഇംഗ്ലണ്ട് : ഇത് ജോണ്‍ ഹോവെ എന്ന എഴുപതുകാരന്‍. കുളിച്ചൊരുങ്ങി നന്നായി വസ്ത്രം ധരിച്ച് ചുറ്റുമുളളവരോട് സൗമ്യമായി പെരുമാറുന്ന ആകര്‍ഷകവ്യക്തിത്വത്തിന്റെ ഉടമ. അതുകൊണ്ടുതന്നെ നാട്ടുകാരുടെയും കൂട്ടുകാരുടെയുമെല്ലാം പ്രിയപ്പെട്ടവന്‍...

എന്നാല്‍ ജോണിനെക്കുറിച്ചുളള കഥയുടെ ബാക്കി കേട്ടാല്‍ നിങ്ങള്‍ തീര്‍ച്ചയായും ഞെട്ടും. കാരണം കഴിഞ്ഞ 40 വര്‍ഷമായി ഇയാള്‍ സ്വന്തം വീട് വൃത്തിയാക്കിയിട്ടേയില്ല. നോര്‍ത്ത് ഈസ്റ്റ് ലിങ്‌സിലെ ക്ലീത്തോര്‍പ്‌സ് എന്ന സ്ഥലത്തെ തന്റെ വീട്ടിലേക്ക് ആരെയും പ്രവേശിക്കാന്‍ ജോണ്‍ അനുവദിക്കാറില്ലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം തീര്‍ത്തും അവിചാരിതമായി പരിസരത്തേക്ക് കടന്നുചെന്ന അയല്‍വാസി ശരിക്കും ഞെട്ടിത്തരിക്കുകയായിരുന്നു. വീട്ടിനുളളില്‍ നിറയെ മല പോലെ മാലിന്യക്കൂമ്പാരം...

waste

അയല്‍ക്കാരന്‍ ഉടന്‍തന്നെ നഗരസഭരണസമിതിയെ വിവരമറിയിച്ചു. നഗരസഭാ അധികൃതരെത്തുമ്പോള്‍ അകത്തേക്ക് കടന്നുചെല്ലാന്‍ പോലും പ്രയാസമുളള അവസ്ഥ. മുറികളിലെല്ലാം പലതരത്തിലുളള മാലിന്യങ്ങള്‍ ജീര്‍ണിച്ചിരിക്കുന്ന കാഴ്ച. പലയിടത്തും എലികളും മറ്റ് ജീവികളുമെല്ലാം ഓടിനടക്കുന്നു. ഒടുവില്‍ പൊതുജനാരോഗ്യ സംരക്ഷണ നിയമമനുസരിച്ചുളള കോടതി വാറണ്ട് നല്‍കി ജീവനക്കാര്‍ മടങ്ങി.

തുടര്‍ന്ന്‌ ആറോളം ജോലിക്കാര്‍ ഒരുമാസം മുഴുവന്‍ പണിപ്പെട്ടാണ് 144 ടണ്‍ മാലിന്യം അവിടെ നിന്ന് നീക്കിയത്. എന്നാല്‍ ഇതൊക്കെ നിസ്സാരം എന്ന മട്ടിലായിരുന്നു അപ്പോഴും ജോണ്‍ ഹോവെ. ഇനി വീട്ടില്‍ മാലിന്യം സൂക്ഷിച്ചാല്‍ ജോണ്‍ വിവരമറിയും. കാരണം നഗരസഭരണസമിതിയുടെ പ്രത്യേക നിരീക്ഷണത്തിലാണ് ഈ എഴുപതുകാരനിപ്പോള്‍...

English summary
neighbours say John Howe would always tip his hat in the street. but had no idea about the 40-year waste mountain as big as a blue whale.The authorities were alerted after a neighbour noticed the vermin.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X