കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായില്‍ 'പണമഴ' പെയ്തു, ഇനിയും മഴ പ്രതീക്ഷിച്ച് ജനങ്ങള്‍...വീഡിയോ കാണൂ

  • By Meera Balan
Google Oneindia Malayalam News

ദുബായ്: ദുബായില്‍ 'പണമഴ' പെയ്തതായി റിപ്പോര്‍ട്ട്. പൊടിക്കാറ്റിനെത്തുടര്‍ന്ന് ദുബായില്‍ തിരക്കേറിയ റോഡിലേയ്ക്ക് നോട്ടുകള്‍ പറന്ന് വീണതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ഞൂറ് ദിര്‍ഹത്തിന്റെ നോട്ടുകളാണ് റോഡിലേക്ക് പറന്ന് വീണത്. ദുബായിലെ ജുമെരിയയിലാണ് പണമഴ പെയ്തതെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

മൂപ്പത് ലക്ഷം ദിര്‍ഹമാണ് ഇത്തരത്തില്‍ റോഡിലേക്ക് വീണതെന്നാണ് റിപ്പോര്‍ട്ട്. പണം എവിടെ നിന്ന് വന്നു എന്ന് ആര്‍ക്കും അറിയില്ല. കാല്‍നടയാത്രക്കാരും ഡ്രൈവര്‍മാരും ഉള്‍പ്പടെ വലിയൊരു സംഘം ആളുകള്‍ റോഡിലേക്കിറങ്ങി നോട്ടുകള്‍ ശേഖരിച്ച് മടങ്ങുകയായിരുന്നു. ഫെബ്രുവരി 11നാണ് ദുബായില്‍ ഇത്തരമൊരു സംഭവം നടന്നതായി പറയുന്നത്. ഇതിന്റെ വീഡിയോയും പ്രചരിയ്ക്കുന്നുണ്ട്. പണമഴ കാരണം മണിയ്ക്കൂറുകളോളം ഗതാഗതം തടസപ്പെട്ടതായാണ് വിവരം.

Dubai

അതേ സമയം സൗദിയിലും പൊടിക്കാറ്റിനെത്തുടര്‍ന്ന് രണ്ട് ബാങ്കുകളുടെ എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ട് പോയ പണം നഷ്ടപ്പെട്ടതായി പറയുന്നു. ജീവനക്കാരുടെ കൈയ്യില്‍ നിന്നും പറന്നു പോയ പണം പണമഴയായി ആളുകള്‍ക്ക് ലഭിയ്ക്കുകയായിരുന്നുവെന്ന് എമിറേറ്റ്‌സ് 24/7 റിപ്പോര്‍ട്ട് ചെയ്യുന്നു. സൗദിയിലും ദുബായിലും പണമഴ പെയ്‌തോ എന്ന കാര്യം ഇപ്പോഴും അവ്യക്തമാണ്. എന്തായാലും ഇനിയും പണമഴ പെയ്യാന്‍ കാത്തിരിയ്ക്കുകയാണ് ഇവിടങ്ങളിലെ ആളുകള്‍.

English summary
Traffic comes to a halt as it starts Raining Money in Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X