കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ 16 ആണവ കേന്ദ്രങ്ങള്‍; ഇന്ത്യയെ തഴഞ്ഞ് അമേരിക്ക!! ലണ്ടനില്‍ സുപ്രധാന ചര്‍ച്ച

സൗദി അറേബ്യയുടെ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അമേരിക്കയിലേക്ക് പുറപ്പെടുമെന്ന റിപ്പോര്‍ട്ടും വരുന്നുണ്ട്.

  • By Ashif
Google Oneindia Malayalam News

റിയാദ്/ന്യൂയോര്‍ക്ക്: സൗദി അറേബ്യ വ്യത്യസ്തമായ ഊര്‍ജമേഖലകളുടെ സാധ്യതകള്‍ ആരായുന്നു. ആണവോര്‍ജം വികസിപ്പിക്കാനാണ് തീരുമാനം. ഇതിന് അമേരിക്കയുടെ സഹായം നേരത്തെ തേടിയിരുന്നു. സൗദിയുമായുള്ള സഹകരണത്തിന്റെ കാര്യത്തില്‍ അമേരിക്ക ഏകദേശം അന്തിമതീരുമനത്തിലെത്തിയെന്നാണ് ബ്ലൂംബെര്‍ഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പക്ഷേ, അമേരിക്കയുടെ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇന്ത്യയെ തഴഞ്ഞുകൊണ്ടാണെന്ന വിവരവും വാര്‍ത്തയിലുണ്ട്. സൗദിയുമായുള്ള സഹകരണം ശക്തമാക്കാന്‍ അമേരിക്ക ചില നിയന്ത്രണങ്ങള്‍ ഒഴിവാക്കാനും തയ്യാറായിട്ടുണ്ടെന്നാണ് വിവരം..

16 ആണവ റിയാക്ടറുകള്‍

16 ആണവ റിയാക്ടറുകള്‍

അമേരിക്കയുടെ ഊര്‍ജ സെക്രട്ടറി റിക് പെറിയാണ് സൗദിയുമായുള്ള ചര്‍ച്ചയ്ക്ക് ചുക്കാന്‍ പിടിക്കുന്നത്. 16 ആണവ റിയാക്ടറുകളാണത്രെ അമേരിക്ക സൗദിയില്‍ നിര്‍മിക്കാന്‍ പോകുന്നത്.

ഇറാനെതിരേ ഉപരോധം

ഇറാനെതിരേ ഉപരോധം

നേരത്തെ ഇറാന്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കുകയും യുറേനിയം സമ്പുഷ്ടീകരിക്കുകയും ചെയ്തപ്പോഴാണ് അമേരിക്ക ഉപരോധം പ്രഖ്യാപിച്ചത്. എന്നാല്‍ സൗദിയുടെ കാര്യത്തില്‍ അമേരിക്ക ചില വിട്ടുവീഴ്ചകള്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ലണ്ടനില്‍ നടക്കുന്നത്

ലണ്ടനില്‍ നടക്കുന്നത്

അമേരിക്കയുടെ ഊര്‍ജമേഖലയിലെ പേര് വെളിപ്പെടുത്താത്ത പ്രമുഖരെ ഉദ്ധരിച്ചാണ് ബ്ലൂംബെര്‍ഗ് ന്യൂസ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. സൗദിക്ക് ആണവോര്‍ജം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച ലണ്ടനിലാണ് നടക്കുന്നത്.

ഇന്ത്യയിലേക്കുള്ള യാത്ര

ഇന്ത്യയിലേക്കുള്ള യാത്ര

ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് ഒരുങ്ങുകയായിരുന്നു റിക് പെറി. അദ്ദേഹം ദില്ലി സന്ദര്‍ശനം ഇപ്പോള്‍ ഒഴിവാക്കിയിരിക്കുകയാണ്. വൈറ്റ് ഹൗസില്‍ നിന്ന് പ്രത്യേക നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്നാണിതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏറെ പ്രാധാന്യം

ഏറെ പ്രാധാന്യം

ദില്ലി യാത്ര ഒഴിവാക്കിയ പെറി ഉടന്‍ ലണ്ടനിലേക്ക് തിരിക്കും. ഇന്ത്യാ സന്ദര്‍ശനം മറ്റേതെങ്കിലും സമയം നടത്താമെന്നാണ് വൈറ്റ് ഹൗസിന്റെ നിര്‍ദേശം. സൗദിയുമായുള്ള സഹകരണം എത്ര പ്രാധാന്യത്തോടെയാണ് അമേരിക്ക കാണുന്നത് എന്ന് ഇതില്‍ നിന്ന് വ്യക്തമാണ്.

ബ്രിട്ടനെ ബോധ്യപ്പെടുത്തും

ബ്രിട്ടനെ ബോധ്യപ്പെടുത്തും

ലണ്ടനില്‍ ഊര്‍ജ മേഖലയിലെ വിദഗ്ധരുമായി റിക് പെറി ചര്‍ച്ച നടത്തുന്നതിന് പുറമെ, രഹസ്യാന്വേഷണ വിദഗ്ധരുമായും ഉന്നത നേതൃത്വങ്ങളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. സൗദിയില്‍ റിയാക്ടറുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ബ്രിട്ടീഷ് നേതാക്കളെ ബോധിപ്പിക്കും.

സൗദി മന്ത്രി ലണ്ടനില്‍

സൗദി മന്ത്രി ലണ്ടനില്‍

സൗദി ഊര്‍ജ മന്ത്രി ഖാലിദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഫാലിഹ് ലണ്ടനില്‍ എത്തുന്നുണ്ട്. അദ്ദേഹവുമായി അമേരിക്കന്‍ ഊര്‍ജ സെക്രട്ടറി ചര്‍ച്ച നടത്തും. ഇരുരാജ്യങ്ങളുടെയും ആണവ സഹകരണം സംബന്ധിച്ച ചര്‍ച്ച അന്തിമഘട്ടത്തിലെത്തിയിരിക്കുകയാണ്.

പ്രമുഖ കമ്പനികള്‍

പ്രമുഖ കമ്പനികള്‍

ലണ്ടനിലെ ചര്‍ച്ചയില്‍ ആണവ സഹകരണം സംബന്ധിച്ച് അന്തിമ തീരുമാനമാകുമെന്നാണ് വിവരം. അമേരിക്കയുടെ പ്രമുഖ കമ്പനികളാണ് സൗദിയില്‍ ആണവ റിയാക്ടറുകള്‍ നിര്‍മിക്കുക എന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

8000 കോടിയുടെ കരാര്‍

8000 കോടിയുടെ കരാര്‍

വെസ്റ്റിങ് ഹൗസ് ഇലക്ട്രിക് ഉള്‍പ്പെടെയുള്ള അമേരിക്കന്‍ കമ്പനികള്‍ ഇതിന് വേണ്ടി തയ്യാറായിട്ടുണ്ട്. അമേരിക്കയും സൗദി അറേബ്യയും 8000 കോടി ഡോളറിന്റെ കരാറാണ് ഒപ്പുവയ്ക്കാന്‍ പോകുന്നത്.

25 വര്‍ഷത്തേക്ക്

25 വര്‍ഷത്തേക്ക്

ലണ്ടനിലെ ചര്‍ച്ചയില്‍ തുകയുടെ കാര്യത്തിലും എത്ര വര്‍ഷത്തേക്ക് എന്ന കാര്യത്തിലും അന്തിമ തീരുമാനമാകും. 25 വര്‍ഷത്തേക്കുള്ള കരാറാണ് എന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടിലുള്ളത്. വേള്‍ഡ് ന്യൂക്ലിയര്‍ അസോസിയേഷന്‍ ഇക്കാര്യം ശരിവച്ചിട്ടുണ്ട്.

വെളിപ്പെടുത്തിയില്ല

വെളിപ്പെടുത്തിയില്ല

ഇന്ത്യയിലേക്കുള്ള യാത്ര റദ്ദാക്കിയ കാര്യം അമേരിക്കന്‍ വിദേശകാര്യ വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ലണ്ടനിലേക്ക് പെറി എന്തിനാണ് പോകുന്നതെന്ന് വിശദീകരിച്ചിട്ടില്ല.

വെള്ളിയാഴ്ച എത്തും

വെള്ളിയാഴ്ച എത്തും

വെള്ളിയാഴ്ചയാണ് പെറി ലണ്ടനിലെത്തുക. ബ്രിട്ടീഷ് അധികൃതരുമായി ചര്‍ച്ച നടത്താന്‍ മറ്റൊരു കാര്യവുമുണ്ട്. ബറാക് ഒബാമ പ്രസിഡന്റായിരുന്ന വേളയില്‍ ഉണ്ടാക്കിയ ചില കരാര്‍ സൗദി ബന്ധത്തിന് അമേരിക്കക്ക് ഇപ്പോള്‍ തടസമാണ്.

ട്രംപിന്റെ നീക്കം

ട്രംപിന്റെ നീക്കം

സമ്പുഷ്ടീകരിച്ച യുറേനിയം കൈമാറുന്നത് നിരോധിച്ച് ചില രാജ്യങ്ങളുമായി ബറാക് ഒബാമയുടെ കാലത്ത് അമേരിക്ക കരാറുണ്ടാക്കിയുരുന്നു. ഇപ്പോള്‍ ട്രംപ് ഭരണകൂടത്തിന് ആ കരാറാണ് തടസം. ഇതില്‍ ഭേദഗതി വരുത്തുകയാണ് ലണ്ടനിലേക്കുള്ള യാത്രയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.

സൗദി രാജകുമാരന്‍ അമേരിക്കയിലേക്ക്

സൗദി രാജകുമാരന്‍ അമേരിക്കയിലേക്ക്

സൗദി അറേബ്യയുടെ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അമേരിക്കയിലേക്ക് പുറപ്പെടുമെന്ന റിപ്പോര്‍ട്ടും വരുന്നുണ്ട്. ആഴ്ചകള്‍ക്കകം ഈ യാത്രയുണ്ടാകുമെന്നാണ് വിവരം. അമേരിക്ക-സൗദി ബന്ധം കൂടുതല്‍ ശക്തമാക്കുകയാണ് ബിന്‍ സല്‍മാന്റെ യാത്രയുടെ ലക്ഷ്യം.

 സൗദിയെ പിടിച്ചുകുലുക്കി രാജാവ്; പട്ടാള മേധാവിയെ പുറത്താക്കി, കൂട്ടപ്പുറത്താക്കല്‍!! വനിതാ മന്ത്രിയും സൗദിയെ പിടിച്ചുകുലുക്കി രാജാവ്; പട്ടാള മേധാവിയെ പുറത്താക്കി, കൂട്ടപ്പുറത്താക്കല്‍!! വനിതാ മന്ത്രിയും

ശ്രീദേവിക്ക് സംഭവിച്ചത് ആസ്പിരേഷന്‍? ബാത്ത് ടബ്ബില്‍ എങ്ങനെ മുങ്ങിമരിക്കും; മൂന്ന് കാരണങ്ങള്‍ശ്രീദേവിക്ക് സംഭവിച്ചത് ആസ്പിരേഷന്‍? ബാത്ത് ടബ്ബില്‍ എങ്ങനെ മുങ്ങിമരിക്കും; മൂന്ന് കാരണങ്ങള്‍

ശ്രീദേവിയുടെ മരണത്തില്‍ കഥ മാറുന്നു; മരണം നേരത്തെ സംഭവിച്ചു, ഡോക്ടറെ വിളിച്ചില്ലെന്ന് റിപ്പോര്‍ട്ട്ശ്രീദേവിയുടെ മരണത്തില്‍ കഥ മാറുന്നു; മരണം നേരത്തെ സംഭവിച്ചു, ഡോക്ടറെ വിളിച്ചില്ലെന്ന് റിപ്പോര്‍ട്ട്

English summary
The Trump administration reportedly might allow Saudi Arabia to enrich uranium in nuclear deal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X