ഭീകരാക്രമണത്തെ അപലപിച്ച് ട്രംപ്, ഭീകരരെ തുടച്ചു നീക്കും, ഈജിപ്തിന് വാഗ്ദാനവുമായി അമേരിക്ക

  • Posted By:
Subscribe to Oneindia Malayalam

വാഷിങ്ടൺ: ഈജിപ്ത് ആക്രമണത്തിൽ അനുശോചനം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇത്തരത്തിലുള്ള ക്രൂരമായ ആക്രമണങ്ങളെ വെച്ചുപൊറിപ്പിക്കനാവില്ലെന്നും ട്രംപ് പറഞ്ഞു. അമേരിക്ക ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾ ഇതിനെ ശക്തമായി എതിർത്ത് രംഗത്തെത്തിയിട്ടുണ്ട്. ആഗോളത്തലത്തിൽ നിന്ന് ഭീകരവാദം തുടച്ചു നീക്കാൻ ആവശ്യമായ സഹായ സഹകരണങ്ങൾ നൽകുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്.

ടൈംസ് മാഗസിൻ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ പുരസ്ക്കാരം ട്രംപിനു വേണ്ട, കാരണം ഇത്..

ഈജിപ്ത് ആക്രമണത്തെ അപലപിച്ച് യുഎൻ ജനറൽ സെക്രട്ടറി ആന്റോണിയോ ഗുട്ടറസ്, കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എന്നിവർ രംഗത്തെത്തിയിട്ടുണ്ട്.. കഴിഞ്ഞ ദിവസം ഈജിപ്തിലെ മുസ്ലീം പളളിയിലുണ്ടായ ഭീകരാക്രമണത്തിൽ ഇരുനൂറിലധികം പേർ കൊല്ലപ്പെട്ടിരുന്നു. നൂറിലധികം പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച നമസ്കാരത്തിനായി പള്ളിയിലെത്തിയ വിശ്വാസികളുടെ നേർക്ക് തീവ്രവാദികൾ നിറയൊഴിക്കുകയായിരുന്നു.

ഭയാനകം

ഭയാനകം

ഈജിപ്ത് ഭീരാക്രമണത്തെ ഭയാനകമെന്നാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വിശേഷിപ്പിച്ചത്. ആക്രമണത്തിൽ പരുക്കേറ്റ എല്ലാവരും വളരെ പെട്ടെന്ന് പഴയ ജീവിതത്തിലേയ്ക്ക് മടങ്ങി വരട്ടേയെന്നും അദ്ദേഹം ആശംസിച്ചു. കൂടാതെ അത്യന്തം പവിത്രവും സുരക്ഷിതവുമായി സ്ഥലത്താണ് ആക്രമണം നടന്നത്. ഈ സന്ദർഭത്തിൽ ഈജിപ്തിന് എല്ലാവിധ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്യുന്നതായും ട്രൂഡോ വ്യക്തമാക്കി.

യുഎസിന്റെ സഹായം

യുഎസിന്റെ സഹായം

ആഗോളത്തലത്തിൽ നിന്ന് ഭീകരരെ തുടച്ചു നീക്കുന്നതിന് ആവശ്യമായ എല്ലാവിധ സഹായസഹകരണങ്ങളും അമേരിക്ക വാഗ്ദാനം ചെയ്തുവെന്ന് ഈജിപ്ത് പ്രസിഡന്റ് അബ്ദുൾ ഫത്താ അൽ സീസി അറിയിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നെയാണ് വാഗ്ദാനനുമായി രംഗത്തെത്തിയത്. ലോകത്തിന് ഭീഷണി സൃഷ്ടിക്കുന്ന ഇത്തരത്തിലുള്ള ആക്രമണങ്ങൾ വെച്ചു പൊറുപ്പിക്കില്ലെന്നും ട്രംപ് അറിയിച്ചിരുന്നു.

തിരിച്ചടിക്കും

തിരിച്ചടിക്കും

ഇരുനൂറിലധികം ജനങ്ങളുടെ ജീവിതം കവർന്നെടുത്ത ഭീകരർക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് പ്രസിഡന്റ് അബ്ദുൾ ഫത്ത അൽ സിസി മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഇതിനെ തുടർന്ന് പള്ളിയുടെ പരിസരത്ത് വ്യോമസേന കനത്ത ആക്രമണം നടത്തുന്നുണ്ട്. വ്യോമസേനയുടെ നടപടിയെ പിന്തുണച്ച് നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. ഒരു തരത്തിലുമുള്ള സഹായ സഹകരണങ്ങൾ ഭീകരർക്ക് നൽകില്ലെന്നു നാട്ടുകാർ അറിയിച്ചു.

രാജ്യത്ത് സുരക്ഷ കർശനം

രാജ്യത്ത് സുരക്ഷ കർശനം

കെയ്റോയിലുണ്ടായ ഭീകരാക്രമണത്തെ തുടന്ന് രാജ്യത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മൂന്ന് ദിവസത്തെ ദേശീയ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.

പള്ളിയിൽ സ്ഫോടനം

പള്ളിയിൽ സ്ഫോടനം

പാലസ്തീനുമായി അതിർത്തി പങ്കിടുന്ന ബിർ അൽ പട്ടണത്തിലെ പള്ളിയിലാണ് നിസ്കാര സമയത്ത് സ്ഫോടനമുണ്ടായത്. ഇതിനു പിന്നാലെ എത്തിയ ഭീകരർ സാധാരണ ജനങ്ങൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രണത്തിൽ പരിക്കേറ്റവരേയും കൊണ്ടു പോയ ആംബുലൻസിനു നേരെയും ഇവർ ആക്രമണം നടത്തിയിരുന്നു. ലോകത്തെ ഞെട്ടിച്ച ഒരു ആക്രമണം തന്നെയാണ് ഇന്നലെ ഈജിപ്തിൽ നടന്നത്.

English summary
US President Donald Trump today said the international community cannot tolerate "barbaric terrorist" groups as he called his Egyptian counterpart Abdel Fattah al-Sisi to offer condolences after militants killed over 200 people in Egypts North Sinai region.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്