'എന്തൊരു മണ്ടത്തരമാണിത്, നിന്നെപോലുള്ളവർ അത് എഴുതില്ല: ചോദ്യം ഇഷ്ടപ്പെട്ടില്ല, അഭിമുഖത്തിനിടെ കയർത്ത് ട്രംപ്
അഭിമുഖത്തിനിടെ മാധ്യമപ്രവർത്തകനോട് രൂക്ഷമായി പ്രതികരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രണ്ടാം ട്രംപ് ഭരണകൂടത്തിന്റെ 100-ാം ദിവസം ആഘോഷിക്കുന്നതിന്റെ ഭാഗമായി എബിസി ന്യൂസിന് നൽകിയ അഭിമുഖത്തിനിടെ പ്രമുഖ മാധ്യമപ്രവർത്തകനായ ടെറി മൊറാന്റെ ചോദ്യമാണ് ട്രംപിന്റെ പ്രകോപിതനാക്കിയത്.
പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനോടുള്ള വിശ്വാസം അടക്കമുള്ള വിഷയങ്ങളിലെ ചോദ്യം ടെറി മോറന്‍ ഉയർത്തിയതിന് പിന്നാലെ ട്രംപ് രോഷാകുലനായി പ്രതികരിക്കുകയായിരുന്നു. ഇത് അങ്ങേയറ്റം മണ്ടത്തരപരമായ ഒരു ചോദ്യമാണെന്നും ഈ അഭിമുഖം പൂർത്തിയാക്കുമെന്ന് എനിക്ക് 100% ആത്മവിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു.

അവതാരകന്റെ പെരുമാറ്റം ശരിയല്ലെന്ന വിമർശനവും അഭിമുഖത്തിനിടെ ട്രംപ് ഉയർത്തുന്നുണ്ടായിരുന്നു. മേരിലാൻഡിൽ നിന്ന് എൽ സാൽവഡോറിലേക്ക് നാടുകടത്തപ്പെട്ട കിൽമർ അബ്രേഗോ ഗാർസിയ എന്ന പിതാവിന്റെ കേസ് ചർച്ചയാപ്പോഴും രൂക്ഷമായ ഭാഷയിലായിരുന്നു ട്രംപിന്റെ പ്രതികരണം.
ഗാർസിയയുടെ കൈകളിൽ എംഎസ്-13 ഗ്യാംഗിന്റെ ടാറ്റൂ ഉണ്ടെന്ന ട്രംപിന്റെ അവകാശവാദം മോറൻ ചോദ്യം ചെയ്തെങ്കിലും അദ്ദേഹം തന്റെ വാദത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. "അവന്റെ കൈകളിൽ ടാറ്റൂ ഉണ്ട്, ഞാൻ അത് കണ്ടു," എന്ന് Dodosux ആവർത്തിച്ചു. ഈ വിഷയത്തിൽ മോറന്റെ നിരന്തരമായ ചോദ്യങ്ങൾ ട്രംപിനെ കൂടുതൽ പ്രകോപിതനാക്കുകയും ചെയ്തു.
ട്രംപിന്റെ 100 ദിവസത്തെ ഭരണത്തിന്റെ അംഗീകാര റേറ്റിംഗ് 80 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ന്യൂയോർക്ക് ടൈംസിന്റെ സർവേ പ്രകാരം 37 ശതമാനവും എബിസി/വാഷിംഗ്ടൺ പോസ്റ്റ് സർവേ പ്രകാരം 34 ശതമാനവും മാത്രമാണ് ട്രംപിന്റെ അംഗീകാര റേറ്റിംഗ്. ഈ സർവേകളെ 'വ്യാജം' എന്ന് വിശേഷിപ്പിച്ച ട്രംപ്, മാധ്യമങ്ങളെ 'ജനങ്ങളുടെ ശത്രുക്കൾ' എന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. മുമ്പ്, 60 മിനിറ്റ്സ് എന്ന പരിപാടിയിൽ കമല ഹാരിസിന്റെ അഭിമുഖം സംപ്രേക്ഷണം ചെയ്ത സിബിഎസിനെതിരെ 20 ബില്യൺ ഡോളറിന്റെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത ട്രംപ്, മാധ്യമങ്ങൾക്കെതിരെ തന്റെ വിമർശനം നിരന്തരും തുടരുകയാണ്.
അഭിമുഖത്തിന്റെ അവസാനം, മുൻ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണത്തെ സ്വേച്ഛാധിപത്യം എന്ന് വിമർശിച്ച ട്രംപ്, മാധ്യമങ്ങൾ ബൈഡന്റെ പിഴവുകൾ മറച്ചുവച്ചുവെന്നും ആരോപിച്ചു. 'നിന്നെപ്പോലുള്ളവർ അത് എഴുതാൻ തയ്യാറായില്ല, കാരണം നിന്റെ ബോസ് അത് ഇഷ്ടപ്പെട്ടില്ല' എന്നായിരുന്നു ഇത് സംബന്ധിച്ചുള്ള ട്രംപിന്റെ പ്രതികരണം.












Click it and Unblock the Notifications