യുഎസ്സിന്റെ വീഴ്ച്ചയിലും കുലുക്കമില്ല, വൈറ്റ്ഹൗസ് ഡോക്ടറെ മാറ്റും, ട്രംപ് കലിപ്പില്‍, തുറന്ന യുദ്ധം!
വാഷിംഗ്ടണ്‍: അമേരിക്കയില്‍ കോവിഡ് നിരവധി പേരുടെ ജീവനെടുത്തിരിക്കുകയാണ്. അതിരൂക്ഷമായിട്ടാണ് രോഗവ്യാപനം നടക്കുന്നത്. ന്യൂയോര്‍ക്കില്‍ മാത്രം പതിനായിരത്തിലധികം പേരാണ് മരിച്ചിരിക്കുന്നത്. എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് ഈ വിഷയത്തേക്കാള്‍ കൂടുതല്‍ ഗൗരവം കാണിക്കുന്നത് വൈറ്റ് ഹൗസ് ഡോക്ടറെ പിരിച്ചുവിടുന്നതിനാണ് ട്രംപ് ഒരുങ്ങുന്നത്. ട്രംപിന്റെ അടുത്തയാളാണ് ആന്റണി ഫൗസി.
എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലായി ട്രംപുമായി അദ്ദേഹം ഇടഞ്ഞിരിക്കുകയാണ്. ചില പരസ്യ പ്രസ്താവനകള്‍ ഫൗസി നടത്തിയതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. ഇതോടെ അദ്ദേഹവുമായി അകന്നിരിക്കുകയാണ് ട്രംപ്. രോഗത്തെ തടയുന്നതിനായി ശ്രമിക്കേണ്ട സമയത്താണ് അദ്ദേഹത്തെ പുറത്താക്കാനുള്ള ശ്രമം. അമേരിക്കയിലെ ഏറ്റവും ജനപ്രിയനായ ഡോക്ടറാണ് ആന്റണി ഫൗസി. അദ്ദേഹത്തെ പുറത്താക്കാന്‍ നോക്കുന്നതിന് ട്രംപിന്റെ ജനപ്രീതിയും ഇടിയുന്നതിന് കാരണമാകും.

ശ്രദ്ധ ഫൗസിയില്‍
ലോകത്ത് ഏറ്റവുമധികം പേര്‍ കോവിഡ് ബാധിച്ച് മരിച്ചത് അമേരിക്കയിലാണ്. ഈ സമയത്താണ് വൈറ്റ് ഹൗസിന്റെ വിദഗ്ദ ഡോക്ടര്‍ ആന്റണി ഫൗസിക്കെതിരെ ട്രംപ് രംഗത്തെത്തിയത്. നേരത്തെ തന്നെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നുവെങ്കില്‍ രാജ്യത്ത് കൂടുതല്‍ പേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നു എന്നാണ് ഫൗസി കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതോടെയാണ് ട്രംപ് ചൊടിച്ചത്. ഫൗസിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് ഫാന്‍സ് സൈബര്‍ ആക്രമണവും തുടങ്ങിയിരിക്കുകയാണ്.

യുഎസ്സില്‍ ജനപ്രിയന്‍
യുഎസ്സില്‍ ഏറ്റവും ജനപ്രിയനായ ഡോക്ടറാണ് ഫൗസി. അമേരിക്കയില്‍ രണ്ട് ലക്ഷം പേര്‍ വരെ കോവിഡ് ബാധിച്ച് മരിക്കാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. രാജ്യത്തെ ആശുപത്രികളില്‍ ഏകോപന ചുമതലയെല്ലാം അദ്ദേഹമാണ് വഹിക്കുന്നത്. ഇതെല്ലാം അദ്ദേഹത്തെ ജനപ്രിയനാക്കി മാറ്റിയിരിക്കുകയാണ്. കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളും ജാഗ്രതാ നിര്‍ദേശവും ഫൗസിയില്‍ നിന്ന് തുടര്‍ച്ചയായി ഉണ്ടാവുന്നുണ്ട്. പക്ഷേ ട്രംപ് ഇതെല്ലാം മറന്നിരിക്കുകയാണ്. തന്റെ ഭരണമികവിനെ ഫൗസി താഴ്ത്തി കെട്ടിയെന്നാണ് ട്രംപ് ആരോപിക്കുന്നത്. അതേസമയം അടുത്തിടെ വന്ന സര്‍വേകളിലെല്ലാം ട്രംപിനേക്കാള്‍ ജനപ്രിയന്‍ ഫൗസിയാണെന്ന് കണ്ടെത്തിയിരുന്നു.

ഒരു റിട്വീറ്റ്
ടൈം ടു ഫയര്‍ ഫൗസി, അഥവാ ഫൗസിയെ പുറത്താക്കാനായി എന്ന ട്വീറ്റ് ട്രംപ് റിട്വീറ്റ് ചെയ്തിരിക്കുകയാണ്. തനിക്ക് നേരത്തെ കൊറോണവൈറസിനെ കുറിച്ച് മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടില്ലെന്നും, അത് വ്യാജവാര്‍ത്തയാണെന്നും ട്രംപ് പറയുന്നു. ഫൗസി പറഞ്ഞ കാര്യങ്ങള്‍ നുണയാണെന്ന് അദ്ദേഹം തുറന്ന് പറഞ്ഞിരിക്കുകയാണ്. ജനങ്ങള്‍ ആവശ്യപ്പെടുന്നതിനും എത്രയോ മുമ്പ് താന്‍ ചൈനയിലേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു എന്നും ട്രംപ് പറഞ്ഞു. അതേസമയം കൊറോണ വീര്യത്തെ കുറച്ചാണ് ട്രംപ് കണ്ടിരിക്കുന്നത്. ഇതാണ് നേരത്തെ ഫൗസി വിമര്‍ശിച്ചത്.

ട്രംപിനുള്ള മറുപടി
ട്രംപ് അതിവേഗം വിപണി തുറക്കാനുള്ള ഒരുക്കത്തിലാണ്. ഇതിനും പരോക്ഷമായി ഫൗസി മറുപടി നല്‍കിയിരുന്നു. പുതിയ കേസുകളുടെ വരവ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചാല്‍ വര്‍ധിക്കുമെന്ന് കഴിഞ്ഞ ദിവസം ഫൗസി പരസ്യമായി പറഞ്ഞിരുന്നു. അതേസമയം രാജ്യത്തെ ചില ഭാഗങ്ങളില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാമെന്നും അദ്ദേഹം നിര്‍ദേശിച്ചിരുന്നു. അതേസമയം നവംബര്‍ മൂന്നിന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നത് അമേരിക്കയ്ക്ക് സുരക്ഷിതമാണോ എന്ന് ഉറപ്പ് പറയാനാവില്ലെന്നും ഫൗസി പറഞ്ഞിരുന്നു. അക്കാര്യത്തില്‍ ഗ്യാരണ്ടിയില്ലെന്നായിരുന്നു ഫൗസി പറഞ്ഞത്.

ട്രംപിനെതിരെ വികാരം
കൊറോണവൈറസ് ട്രംപ് കൈകാര്യം ചെയ്ത രീതി തീര്‍ത്തും തെറ്റായിരുന്നുവെന്നാണ് കണ്ടെത്തല്‍. പ്രധാനമായും ചൈനയില്‍ നിന്നുള്ള അമേരിക്കക്കാരെയാണ് ട്രംപ് വിലക്കിയതെന്നാണ് ആരോപണം. അമേരിക്കന്‍ പൗരന്‍മാരോ അതല്ലെങ്കില്‍ ചൈനയില്‍ ജോലി ചെയ്യുന്നവരോ ആയ 40000ത്തോളം അമേരിക്കക്കാര്‍ക്ക് ഇപ്പോള്‍ നാട്ടിലെത്താനാവാത്ത അവസ്ഥയാണ് ട്രംപ് ഉണ്ടാക്കിയത്. ഫൗസി അടക്കമുള്ളവര്‍ ആദ്യം ചൈനയില്‍ നിന്ന് യാത്രാ വിലക്ക് വേണ്ടെന്നായിരുന്നു പറഞ്ഞത്. പിന്നീടാണ് ഇത് തിരുത്തിയത്.
Recommended Video

പ്രശ്‌നം ഇതാണ്
ട്രംപും ഫൗസിയും തമ്മില്‍ നിരവധി വിഷയങ്ങളില്‍ പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്നുള്ള മലേറിയ മരുന്ന് നിര്‍ബന്ധമായും ഉപയോഗിക്കണമെന്നാണ് ട്രംപിന്റെ ആവശ്യം. എന്നാല്‍ ഫൗസി ഇത് ഉപയോഗിക്കരുതെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഈ മരുന്നിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതില്‍ നിന്ന് ഫൗസിയെ ട്രംപ് തടയുകയും ചെയ്തു. നേരത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും ട്രേഡ് സെക്രട്ടറിയുടെ മുന്നറിയിപ്പ് ട്രംപ് തള്ളിയിരുന്നു. ഇതാണ് കൊറോണ വൈറസിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്.












Click it and Unblock the Notifications