കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രസിഡണ്ട് ആകുന്നതിന് മുന്‍പേ ട്രംപിന് കിളിപോയോ..!? സ്വന്തം മകളെപ്പോലും..!!!

ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ പ്രസിഡണ്ട് ആവുന്നതിന് മുന്‍പ് വാര്‍ത്തകളില്‍ നിറയുന്നത് നാക്കിലൂടെയും ട്വിറ്ററിലൂടെയുമാണ്.

  • By അനാമിക
Google Oneindia Malayalam News

വാഷിംഗ്ടണ്‍ : നിയുക്ത അമേരിക്കന്‍ പ്രസിഡണ്ടായ ഡൊണാള്‍ഡ് ട്രംപിന് സ്വന്തം നാക്ക് ഏറെ പണികൊടുത്തിട്ടുണ്ട്. നാക്കിനോളം പോന്ന ആയുധമാണ് ട്രംപിന് ട്വിറ്ററും. പ്രസിഡണ്ട് സ്ഥാനം ഏറ്റെടുക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കേ ട്രംപിന് പണി കൊടുത്തിരിക്കുന്നത് ട്വിറ്റര്‍ തന്നെയാണ്.

ആളുമാറിപ്പോകുന്നത് സാധാരണയാണ്. പക്ഷേ അത് സ്വന്തം മകളെ ആണെങ്കിലോ.ട്രംപിന് പറ്റിയത് അതാണ്.

ട്രംപ് കുഴിയിൽ

സ്വന്തം മകളായ ഇവാന്‍കയെ പുകഴ്ത്തിക്കൊണ്ടുള്ള ട്വീറ്റാണ് ട്രംപിനെ കുഴിയില്‍ ചാടിച്ചിരിക്കുന്നത്. ട്വീറ്റില്‍ പക്ഷേ മകളെ ടാഗ് ചെയ്തപ്പോള്‍ ഭാവികാല അമേരിക്കന്‍ പ്രസിഡണ്ടിന് ആളുമാറിപ്പോയി.

ആളുമാറി പണികിട്ടി

മകളായ ഇവാന്‍ക ട്രംപിന് പകരം ട്രംപ് ടാഗ് ചെയ്തത് ഇംഗ്ലണ്ടിലെ ലേബര്‍ പാര്‍ട്ടി നേതാവായ ഇവാന്‍ക മാജികിനെയായിരുന്നു. ട്രംപിന് പറ്റിയത് വന്‍ അബദ്ധമാണെന്നു മനസ്സിലാക്കി ഇവാന്‍ക മാജിക് റീ ട്വീറ്റ് ചെയ്തതോടെ സംഭവം മാധ്യമങ്ങള്‍ ഏറ്റെടുത്തു.

പണി നേട്ടമായത്

പ്രൗഢയും വ്യക്തിത്വമുള്ളവളുമായ യുവതിയാണ് തന്റെ മകളെന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. എന്തായാലും ആളുമാറി ടാഗ് ചെയ്തത് വഴി ഗുണം ലഭിച്ചിരിക്കുന്നത് ഇവാന്‍ക മാജികിനാണ്. സംഭവം ലോകശ്രദ്ധ നേടിയതോടെ ഇവാന്‍കയുടെ ട്വിറ്ററിലെ ഫോളോവേഴ്‌സിന്റെ എണ്ണം റോക്കറ്റ് പോലെയാണ് ഉയരുന്നത്.

കലക്കൻ മറുപടി

ട്രംപിന് സംഭവിച്ച അബദ്ധത്തിന് നല്ല കലക്കന്‍ മറുപടി നല്‍കാനും ഇവാന്‍ക മാജിക് മറന്നില്ല. ട്രംപ് ഒരുപാട് ഉത്തരവാദിത്വങ്ങള്‍ ഉള്ള ആളാണെന്നും അതിനാല്‍ ട്വിറ്റര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നായിരുന്നു റീട്വീറ്റ്.

മാത്രമല്ല കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ചുള്ള ട്രംപിന്റെ വിവാദ പരാമര്‍ശങ്ങളെ ഓര്‍മ്മിപ്പിച്ച്, കാലാവസ്ഥയെക്കുറിച്ച് ഇനിയും പഠിക്കണമെന്ന് ഉപദേശിക്കാനും ഇവാന്‍ക മാജിക മറന്നില്ല.

English summary
US President-elect Donald Trump mistakes Ivanka from England for hisdaughter. Trump mistakenly taged some other Ivanka instead of his daughter.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X