കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപ് പ്രസിഡന്റാവാന്‍ കൊള്ളാത്തവന്‍; സ്ത്രീകള്‍ വെറും ഇറച്ചിക്കഷ്ണം; ഗുരുതര ആരോപണങ്ങള്‍

  • By Desk
Google Oneindia Malayalam News

ന്യുയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരേ ഗുരുതര ആരോപണങ്ങളുമായി എഫ്.ബി.ഐയുടെ മുന്‍ ഡയരക്ടര്‍ ജെയിംസ് കോമി. എ.ബി.സി നെറ്റ്‌വര്‍ക്കിന്റെ 20/20 പ്രോഗാമിന് നല്‍കിയ അഭിമുഖത്തിലാണ് കഴിഞ്ഞ വര്‍ഷം ഡയരക്ടര്‍ സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ട അമേരിക്കന്‍ അന്വേഷണ ഏജന്‍സി തലവന്‍ രംഗത്തെത്തിയിരിക്കുന്നത്. ട്രംപിനെ കുറിച്ച് ഇദ്ദേഹമെഴുതിയ എ ഹയര്‍ ലോയല്‍റ്റി എന്ന പുസ്തകത്തിന്റെ പ്രകാശനത്തിന് മുന്നോടിയായിട്ടായിരുന്നു അഭിമുഖം.

comy


ട്രംപിന് അമേരിക്കന്‍ പ്രസിഡന്റാവാന്‍ ധാര്‍മികമായ അവകാശമില്ലെന്നാണ് ജെയിംസ് കോമിയുടെ സുപ്രധാന ആരോപണം. ഇദ്ദേഹം സത്യത്തിന് വിലകല്‍പ്പിക്കാത്തയാളും അമേരിക്കന്‍ ജനതയെ കളവ് പറഞ്ഞ് പറ്റിക്കുന്നയാളുമാണെന്ന് മുന്‍ എഫ്.ബി.ഐ ഡയരക്ടര്‍ പറഞ്ഞു. എന്നു മാത്രമല്ല, ആരോഗ്യപരമായി നോക്കിയാലും ഇദ്ദേഹം അമേരിക്കന്‍ പ്രസിഡന്റാവാന്‍ യോഗ്യതയില്ലാത്തയാളാണെന്നും കോമി പറഞ്ഞു.

ട്രംപിനെ സെബന്ധിച്ചിടത്തോളം സ്ത്രീകളും വെറും മാംസക്കഷ്ണമാണ്. വെറുമൊരു ഉപഭോഗവസ്തുവായാണ് സ്ത്രീകളെ അദ്ദേഹം കാണുന്നത്. സ്ത്രീകളെക്കുറിച്ച് അദ്ദേഹം പറയുന്ന കാര്യങ്ങളില്‍ നിന്ന് ഇക്കാര്യം വ്യക്തമാണ്. ലൈംഗികാരോപണങ്ങളുമായി ബന്ധപ്പെട്ട് ട്രംപിനെതിരേ ഉയര്‍ന്ന ആരോപണങ്ങളെ സൂചിപ്പിച്ച് കോമി പറഞ്ഞു. തന്റെ ചുറ്റുമുള്ള മുഴുവന്‍ ആളുകളെയും കേടുവരുത്തുകയെന്നതാണ് ട്രംപ് ഏറ്റെടുത്തിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും അദ്ദേഹം പരിഹസിച്ചു.


യുനൈറ്റ് ദി റൈറ്റ് എന്ന പേരില്‍ കഴിഞ്ഞ ആഗസ്തില്‍ തീവ്രവലതുപക്ഷക്കാര്‍ നടത്തിയ റാലിയില്‍ പങ്കെടുത്തവര്‍ ഷാര്‍ലെറ്റ്‌സ്‌വില്ലില്‍ നടന്ന ഫാഷിസ്റ്റ് വിരുദ്ധ റാലിക്കെതിരേ നടത്തിയ അക്രമത്തില്‍ ഒരു പ്രക്ഷോഭകന്‍ കൊല്ലപ്പെട്ട സംഭവത്തോടുള്ള ട്രംപിന്റെ പ്രതികരണത്തെയും കോമി വിമര്‍ശിച്ചു. ഇരുവിഭാഗത്തിനും അക്രമസംഭവത്തില്‍ ഉത്തരവാദിത്തമുണ്ടെന്നായിരുന്നു ട്രംപിന്റെ കമന്റ്. ഇത്തരമൊരു അഭിപ്രായമുള്ള ഒരാള്‍ക്ക് ബുദ്ധിപരമായ സത്യസന്ധതയുണ്ടെന്ന് എങ്ങനെ പറയാനാവുമെന്നും ജെയിംസ് കോമി ചോദിക്കുന്നു.


ചെറുതും വലുതുമായ കാര്യങ്ങളില്‍ സത്യവിരുദ്ധമായ കാര്യം പറയുകയെന്നത് ട്രംപിന്റെ ശീലമാണെന്നും അദ്ദേഹം പറയുന്നു. അമേരിക്ക ഏറ്റവും കൂടുതല്‍ വിലമതിക്കുന്ന സത്യസന്ധത ഉള്‍പ്പെടെയുള്ള അടിസ്ഥാന മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ല ട്രംപിന്റെ ചെയ്തികള്‍. അമേരിക്കന്‍ മൂല്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളാനും ട്രംപിനെ ഇംപീച്ച് ചെയ്യാനും അമേരിക്കന്‍ ജനത തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.


2016ലെ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ട്രംപിന് അനുകൂലമായി റഷ്യന്‍ ഇപെടലുണ്ടായിട്ടുണ്ടെന്ന ആരോപണത്തെ കുറിച്ചുള്ള അന്വേഷണം തടസ്സപ്പെടുത്താന്‍ പ്രസിഡന്റ് ശ്രമിച്ചുവെന്നതിന് തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അന്നത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ ഫ്‌ളിന്നിനെതിരായ അന്വേഷണം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട് തന്റെയടുത്തേക്ക് പ്രസിഡന്റ് ആളെ അയച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി. ഈ അന്വേഷണമാണ് കോമിയെ പുറത്താക്കുന്നതിലേക്ക് നയിച്ചത്.


അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും മോശം എഫ്.ബി.ഐ ഡയരക്ടറാണ് ജെയിംസ് കോമിയെന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ആരോപിച്ചിരുന്നു. കോമി അത്ര സ്മാര്‍ട്ടല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കോമിയുടെ ആരോപണങ്ങളോട് പ്രതികരിക്കാന്‍ വൈറ്റ്ഹൗസ് തയ്യാറായിട്ടില്ല. കോമി വിശ്വസിക്കാന്‍ കൊള്ളുന്നയാളല്ല എന്നായിരുന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രതികരണം.

English summary
Former FBI Director James Comey has accused US President Donald Trump of being
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X