ഡൊണാൾഡ് ട്രംപിന് വീണ്ടും ഒരു അവാർഡ്; അതും മാധ്യമ പ്രവർത്തകരുടെ വക, ഇതൊരു മുൾ കിരീടം...

  • Posted By:
Subscribe to Oneindia Malayalam

വാഷിങ്ടൺ: ലോകത്ത് മാധ്യമ സ്വാതന്ത്ര്യത്തിനെതിരെ പ്രവർത്തിക്കുന്ന നേതാവിന്റെ പട്ടം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ചാർത്തി മാധ്യമ കൂട്ടായ്മ. സത്യസന്ധത ഏറ്റവും കുറഞ്ഞ, അഴിമതി നിറഞ്ഞ മാധ്യമ സ്ഥാപനത്തിന് പുരസ്ക്കാരം നൽകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിന് മറുപടിയായാണ് ലോകത്ത് മാധ്യമ സ്വാതന്ത്ര്യത്തിനെതിരെ പ്രവർത്തിക്കുന്ന നേതാവിന്റെ പട്ടമാണ് മാധ്യമ പ്രവർത്തകർ ട്രംപിന് ചാർത്തികൊടുത്തത്. ലോകത്തെ മാധ്യമ സ്വാതന്ത്ര്യത്തെ വിലകുറച്ച് കാണിക്കാനും താഴ്ത്തിക്കെട്ടാനുമുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ശ്രമത്തോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ഈ നടപടി.

പ്രതികളെ പേടിച്ച് ഇനി സാക്ഷി പറയാൻ മടിക്കേണ്ട; സാക്ഷികളെ വിസ്തരിക്കാൻ വേണ്ടി മാത്രം പ്രത്യേക സജീകരണം

തുർക്കിഷ് പ്രസിഡന്റ് റെജപ് തയ്യിപ്‌ എർദ്വാനും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനും ഡോണാൾഡ് ട്രംപിനെ പോലെ മാധ്യമ സ്വാതന്ത്രയത്തെയും ജനാധിപത്യത്തെയും താഴ്ത്തികെട്ടുന്നവരാണെന്ന് തിങ്കളാഴ്ച മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ കമ്മീറ്റി ടു പ്രൊട്ടക്ട് ജേർണസ്റ്റ് (സിപിജെ) പറഞ്ഞിരുന്നു. തന്റെ ഭരണത്തെപ്പറ്റി അസത്യം നിറഞ്ഞ വാര്‍ത്തകളാണ് യുഎസ് മാധ്യമങ്ങള്‍ പുറത്തുവിടുന്നതെന്നാണ് ട്രംപിന്റെ ആരോപണം. വാര്‍ത്തകളെ വളച്ചൊടിക്കുന്ന മാധ്യമസ്ഥാപനത്തിന് 'ഫെയ്ക് ന്യൂസ് ട്രോഫി' നല്‍കുമെന്നാണ് നവംബറില്‍ ട്രംപ് പ്രഖ്യാപിച്ചിരുന്നത്.

തന്നെ ലക്ഷ്യമിട്ട് വാർത്തകൾ നൽകുന്നു

തന്നെ ലക്ഷ്യമിട്ട് വാർത്തകൾ നൽകുന്നു

ന്യൂയോര്‍ക്ക് ടൈംസ്, വാഷിങ്ടണ്‍ പോസ്റ്റ്, സിഎന്‍എന്‍ തുടങ്ങിയ മാധ്യമങ്ങള്‍ തന്നെ ലക്ഷ്യമിട്ട് വാര്‍ത്തകള്‍ നല്‍കുന്നുവെന്നായിരുന്നു ട്രംപ് ആരോപിച്ചിരുന്നത്. ന്യൂയോര്‍ക്ക് ടൈംസിന്റെ പുതിയ പ്രസാധകനായി ചുമതലയേറ്റ എജി സള്‍സ്‌ബെര്‍ഗറിനെ പരിഹസിച്ചുകൊണ്ട് ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

തടവറയിലാകുന്ന മാധ്യമ പ്രവർത്തകരുടെ എണ്ണം കൂടുന്നു

തടവറയിലാകുന്ന മാധ്യമ പ്രവർത്തകരുടെ എണ്ണം കൂടുന്നു


മാധ്യമപ്രവർത്തകരുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിൽ ഡൊണാൾഡ് ട്രംപിന്റെ ഭരണത്തിന് കീഴിലുള്ള നീതി വകുപ്പ് പരാജയപ്പെട്ടെന്ന് സിപിജെ ആരോപിക്കുന്നു. ട്രംപും മറ്റ് പാശ്ചാത്യ നേതാക്കളും മാധ്യമപ്രവർത്തകരുടെ അവകാശങ്ങളെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നവരാണ്. ഇതിനുദാഹരണമാണ് ലോകത്താകമാനം മാധ്യമപ്രവർത്തകർ ജയിലിലാകുന്ന എണ്ണം കൂടുന്നതെന്നും സിപിജെ പറയുന്നു.

മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നു

മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നു

ട്രംപ് മാധ്യമങ്ങളെ ഭീഷമിപ്പെടുത്തുന്നത് കൂടാതെ ബ്രോഡ്കാസ്റ്റ് ലൈസൻ‌സുകൾ റദ്ദാക്കുന്നതിലേക്ക് വരെ പോകാറുണ്ടെന്ന് മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ പറയുന്നു. സെലിബ്രിറ്റികളും രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളിൽ തങ്ങളെ അപമാനിക്കുന്നുവെന്ന് പറഞ്ഞ് സ്വയം സെൻസർഷിപ്പ് ഉണ്ടാക്കുകയും മാധ്യമ പ്രവർത്തകർക്ക് നേരെ പഴി ചാരുകയുമാണെന്ന് സിപിജെ ആരോപിക്കുന്നു.

മൈക്കൽ വോൾഫിന്റെ ഫയർ ആന്റ് ഫൂരി

മൈക്കൽ വോൾഫിന്റെ ഫയർ ആന്റ് ഫൂരി

ഫയർ ആന്റ് ഫൂരി പുസ്തകത്തിന്റെ രചയിതാവ് സിഎൻഎൻ മാധ്യമ പ്രവർത്തകൻ മൈക്കൽ വോൾഫിനെയാണ് ഡൊണാൾഡ് ട്രംപ് അവസാനമായി ആക്രമിച്ചത്. പുസ്തകത്തിൽ മുഴുവൻ ട്രംപിനെതിരായ നുണക്കഥകളാണെന്നാണ് ആരോപണം. പുസ്തകത്തിന്റെ പ്രകാശനം തടയാന്‍ ട്രംപിന്റെ അഭിഭാഷകര്‍ നടത്തിയ ശ്രമം പരാജയപ്പെടുകയും ചെയ്തിരുന്നു.

പുസ്തകം മുഴുവൻ വെളിപ്പെടുത്തലുകൾ

പുസ്തകം മുഴുവൻ വെളിപ്പെടുത്തലുകൾ

പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ മൈക്കല്‍ വോള്‍ഫ് എഴുതിയ പുസ്തകത്തില്‍ ട്രംപിനെതിരേ ഒട്ടേറെ വിവാദ വെളിപ്പെടുത്തലുകളാണുള്ളത്. ട്രംപ് പുറത്താക്കിയ മുന്‍ യു.എസ്. ചീഫ് സ്ട്രാറ്റജിസ്റ്റ് സ്റ്റീവ് ബാനന്റെ വെളിപ്പെടുത്തലുകളാണ് ഇതില്‍ ഏറെ ശ്രദ്ധേയമായിട്ടുള്ളത്. യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ ഉണ്ടായെന്ന് സ്ഥിരീകരിക്കുന്ന ബാനന്റെ പരാമര്‍ശങ്ങള്‍ വൻ വിവാദത്തിലേക്ക് വഴിവെച്ചിരുന്നു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
President Donald Trump, who recently said he would announce the “MOST DISHONEST & CORRUPT MEDIA AWARDS OF THE YEAR,” has been awarded the title of the world’s most oppressive leader toward press freedom by the Committee to Protect Journalists.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്