ക്രൂരം!!!കിരാതം!!! കാബൂള്‍ ആക്രമണത്തെ അപലപിച്ച് ട്രംപ്

Subscribe to Oneindia Malayalam

വാഷിങ്ടണ്‍: കാബൂള്‍ ആക്രമണത്തെ കിരാതമെന്ന് വിശേഷിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സംഭവത്തില്‍ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഖാനിയോട് ട്രംപ് അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടേയും പരിക്കേറ്റവരുടേയും കുടുംബാംഗങ്ങളോടും ട്രംപ് തന്റെ അനുശോചനമറിയിച്ചു. വിശുദ്ധ റംസാന്‍ മാസത്തില്‍ നടന്ന ആക്രമണം കിരാതമാണെന്നും ഭീകരവാദികള്‍ എല്ലാ രാജ്യത്തെയും ജനങ്ങളുടെ ശത്രുക്കളാളെന്നും ട്രംപ് പറഞ്ഞു. സമാധാനം പുന:സ്ഥാപിക്കാന്‍ അഫ്ഗാനിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തുന്ന ശ്രമങ്ങളെ ട്രംപ് അഭിനന്ദിച്ചു.

ഇന്നലെ രാവിലെ എട്ടരയോടെ കാബൂള്‍ എംബസി സമുച്ചയത്തിനു സമീപം മലിനജല ടാങ്കറിനുള്ളില്‍ ഒളിപ്പിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ച് വന്‍ സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ 90 ഓളം ആളുകള്‍ കൊല്ലപ്പെട്ടു. 350 ലേറെ ആളുകള്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിലേറെയും സാധാരണക്കാരാണ്. കാബൂളിലെ ജര്‍മ്മന്‍ എംബസിക്കു മുന്നിലാണ് സ്‌ഫോടനം നടന്നത്. എംബസി കെട്ടിടത്തിനു കാര്യമായ നാശം സംഭവിച്ചിട്ടുണ്ട്.

trump-01-1

സംഭവത്തില്‍ തങ്ങള്‍ക്കു പങ്കില്ലെന്നാണ് താലിബാന്‍ അറിയിച്ചത്. റംസാന്‍ മാസത്തില്‍ നടന്ന ആക്രമണം അഫ്ഗാനിലെ സമാധാന ശ്രമങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടിയാണ്.

English summary
Trump speaks with Afghan President, condemns Kabul attack
Please Wait while comments are loading...