തുര്‍ക്കിയില്‍ 6000 പേര്‍ അറസ്റ്റില്‍; വധശിക്ഷ പുന:സ്ഥാപിച്ചേക്കും
ഇസ്താംബുള്‍: പട്ടാള അട്ടിമറി ശ്രമം പരാജയപ്പെടുത്തിയതിന് പിന്നാലെ തുര്‍ക്കിയില്‍ 6000 പേര്‍ അറസ്റ്റില്‍. ആയിരക്കണക്കിന് സൈനീകരാണ് പിടിയിലായിരിക്കുന്നത്. വെള്ളിയാഴ്ചത്തെ സംഭവത്തോടെ നീതിന്യായ വിഭാഗത്തില്‍ നിന്നും നൂറ് കണക്കിന് അംഗങ്ങളെ പുറത്താക്കുകയും ചെയ്തു.
അറസ്റ്റ് തുടരുകയാണെന്നും ഇനിയും വ്യാപകമായി ആള്‍ക്കാര്‍ പിടിയിലാകുമെന്നാണ് വിവരം. രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ആരായാലും അവരെ പിടികൂടുമെന്ന് പ്രസിഡന്റ് തയ്യിപ്പ് എര്‍ഡോഗര്‍ വ്യക്തമാക്കി. വധശിക്ഷ റദ്ദാക്കിയ നടപടി പുന:സ്ഥാപിക്കുമെന്ന് എര്‍ദോഗന്‍ വ്യക്തമാക്കിയിട്ടുണ്ട്.

നിര്‍ദ്ദേശം
എര്‍ഡോഗന്റെ സഹായിയും ഉയര്‍ന്ന സൈനീക ഉദ്യോഗസ്ഥനുമായ കേണല്‍ അലി യാസിസിക്കിനെയും തടവിലാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അറസ്റ്റില്‍
അട്ടിമറി പരാജയത്തിനു പിന്നാലെ എട്ട് തുര്‍ക്കി സൈനീകര്‍ ഹെലികോപ്റ്ററില്‍ ഗ്രീസിലെ അലക്‌സാന്‍ട്രോപൊളീസില്‍ അഭയം തേടിയിട്ടുണ്ട്. അനധികൃത കുടിയേറ്റത്തിന് ഇവര്‍ ഗ്രീസില്‍ അറസ്റ്റിലാവുകയും ചെയ്തു.

ജനങ്ങളുടെ അഭിപ്രായം
ജനാധിപത്യത്തില്‍ ജനങ്ങളുടെ അഭിപ്രായത്തിലൂടെയാണ് തീരുമാനമെടുക്കുക. ഭരണം അട്ടിമരിക്കാന്‍ ശ്രമിച്ചവര്‍ അതിന്റെ വില നല്‍കേണ്ടി വരുമെന്നും ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ എര്‍ദോഗന്‍ വ്യക്തമാക്കി.

വധശിക്ഷ
തുര്‍ക്കിയിലെ പട്ടാള അട്ടിമറിയുടെ പശ്ചാത്തലത്തില്‍ വധ ശിക്ഷ റദ്ദാക്കിയ നടപടി പുന:സ്ഥാപിക്കുമെന്ന് എര്‍ദോഗന്‍ പറഞ്ഞു. നേരത്തെ യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം ലഭിക്കുന്നതിനായിട്ടാണ് തുര്‍ക്കി 2004ല്‍ വധശിക്ഷ നിര്‍ത്തലാക്കിയത്.

അറസ്റ്റ് തുടരുന്നു
പട്ടാള അട്ടിമറി ശ്രമം പരാജയപ്പെട്ടതിന് പിന്നാലെ തുര്‍ക്കിയില്‍ ജവാന്‍മാരടക്കം പിടികൂടിയവരുടെ എണ്ണം ആറായിരം കഴിഞ്ഞതായി സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിതീകരിച്ചിട്ടുണ്ട്. കൂടാതെ അട്ടിമറിക്ക് കൂട്ടു നിന്ന് സഹായിച്ച 2754 പേര്‍ക്കെതിരെ അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചിട്ടുണ്ട്.












Click it and Unblock the Notifications