കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറിയയില്‍ പോരാടാന്‍ തുര്‍ക്കി സൈന്യവും; ഇദ്‌ലിബില്‍ ആക്രമണം തുടങ്ങി

സിറിയയില്‍ പോരാടാന്‍ തുര്‍ക്കി സൈന്യവും; ഇദ്‌ലിബില്‍ ആക്രമണം തുടങ്ങി

  • By Desk
Google Oneindia Malayalam News

ഇദ്‌ലിബ്: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സിറിയയില്‍ വിമത പോരാളികള്‍ക്കെതിരേ യുദ്ധം നടത്താന്‍ തുര്‍ക്കി സൈന്യവും. ഒരു ഭാഗത്ത് റഷ്യ, ഇറാന്‍ എന്നിവയുടെ സഹായത്തോടെ സിറിയന്‍ സര്‍ക്കാര്‍ സൈന്യവും മറുഭാഗത്ത് അമേരിക്കന്‍ പിന്തുണയോടെയുള്ള വിമത സൈന്യവും വ്യത്യസ്ത മേഖലകളില്‍ യുദ്ധം ചെയ്യുന്നതിനിടയിലാണ് തുര്‍ക്കി സൈന്യത്തിന്റെ രംഗപ്രവേശനം.

ആക്രമണം ഇദ്‌ലിബ് പ്രവിശ്യയില്‍

ആക്രമണം ഇദ്‌ലിബ് പ്രവിശ്യയില്‍

സിറിയ-തുര്‍ക്കി അതിര്‍ത്തിയിലെ ഇദ്‌ലിബ് പ്രവിശ്യയുടെ നിയന്ത്രണമുള്ള ഹയാത്ത് തഹ്‌രീര്‍ അല്‍ ശാം സൈന്യത്തോടാണ് തുര്‍ക്കി ഏറ്റുമുട്ടുന്നത്. കഫര്‍ ലുസിന്‍ ഗ്രാമത്തിനു സമീപം ഇരുവിഭാഗവും പരസ്പരം വെടിയുതിര്‍ത്തതായി ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് അറിയിച്ചു. അല്‍ഖാഇദയുടെ സിറിയന്‍ ഘടകമായിരുന്ന അല്‍ നുസ്‌റ ഫ്രണ്ടില്‍ നിന്ന് തെറ്റിപ്പിരിഞ്ഞുണ്ടായതാണ് തഹ്‌രീര്‍ അല്‍ ശാം വിഭാഗം. സിറിയന്‍ അതിര്‍ത്തിക്കു പുറത്തു വച്ചാണ് തുര്‍ക്കി സൈന്യം ഷെല്ലാക്രമണം നടത്തിയതെങ്കിലും സിറിയന്‍ പ്രദേശത്തേക്ക് സൈന്യം കടന്നതായും റിപ്പോര്‍ട്ടുണ്ട്.

 തുര്‍ക്കിയുടെ പിന്തുണ ഫ്രീ സിറിയന്‍ ആര്‍മിക്ക്

തുര്‍ക്കിയുടെ പിന്തുണ ഫ്രീ സിറിയന്‍ ആര്‍മിക്ക്

അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്ന തുര്‍ക്കി ടാങ്കിനു നേരെ തഹ്‌രീര്‍ അല്‍ശാം സൈന്യം ആക്രമണം നടത്തിയതിനെ തുടര്‍ന്നായിരുന്നു തുര്‍ക്കി സേനയുടെ പ്രത്യാക്രമണം. സിറിയന്‍ സര്‍ക്കാരിനെതിരേ പ്രവര്‍ത്തിക്കുന്ന വിമത വിഭാഗമായ ഫ്രീ സിറിയന്‍ ആര്‍മിയുമായി സഹകരിച്ചാണ് തുര്‍ക്കി ഇദ്‌ലിബില്‍ ആക്രമണം നടത്തുന്നതെന്ന കാര്യം ശ്രദ്ധയമാണ്. ഫ്രീ സിറിയന്‍ ആര്‍മിയുടെ സഹായത്തോടെ തഹ്‌രീര്‍ അല്‍ശാം വിഭാഗത്തിനെതിരേ ആക്രമണം നടത്തുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

 അസ്താന കരാര്‍ നടപ്പാക്കല്‍

അസ്താന കരാര്‍ നടപ്പാക്കല്‍

കസാക്കിസ്താന്‍ തലസ്ഥാനമായ അസ്താനയില്‍ റഷ്യയുടെയും ഇറാന്റെയും നേതൃത്വത്തില്‍ നടന്ന സിറിയന്‍ സമാധാന ചര്‍ച്ചയില്‍ വിമത സൈനികരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ എല്ലാ വിഭാഗങ്ങളും ആക്രമണം അവസാനിപ്പിക്കാനും ജനങ്ങളുടെ പുനരധിവാസത്തിനും വൈദ്യുതി, മെഡിക്കല്‍ സേവനങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കാനും തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് ഇദ്‌ലിബ് മേഖലയുടെ ചുമതല തുര്‍ക്കിക്കായിരുന്നു നല്‍കപ്പെട്ടത്. സിറിയയിലെ വിമതവിഭാഗങ്ങളില്‍ മിക്കവയും അസ്താന കരാറിന്റെ ഭാഗമായെങ്കിലും തഹ്‌രീര്‍ അല്‍ ശാം സഹകരിക്കാന്‍ തയ്യാറായിരുന്നില്ല. അവര്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് സിറിയന്‍ സൈന്യം ഇടപെട്ടത്.

 ഇദ്‌ലിബ് തഹ്‌രീറിന്റെ ശക്തികേന്ദ്രം

ഇദ്‌ലിബ് തഹ്‌രീറിന്റെ ശക്തികേന്ദ്രം

ഉസാമ ബിന്‍ ലാദിന്‍ നേതൃത്വം നല്‍കിയിരുന്ന അല്‍ഖാഇദ വിഭാഗത്തില്‍ നിന്ന് 2016ല്‍ തെറ്റിപ്പിരിഞ്ഞ് രൂപീകരിച്ച തഹ്‌രീര്‍ അല്‍ശാമിന്റെ ശക്തികേന്ദ്രമാണ് സിറിയയുടെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ ഇദ്‌ലിബ്. സിറിയയില്‍ ആക്രമണം അവസാനിപ്പിക്കാനുള്ള അസ്താന കരാര്‍ തങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് അവര്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഐഎസ്സാണ് കരാറിന് പുറത്തുള്ള മറ്റൊരു വിഭാഗം. കരാര്‍ പ്രകാരം സിറിയയുടെ വിവിധ മേഖലകള്‍ റഷ്യ, ഇറാന്‍, സിറിയന്‍ സര്‍ക്കാര്‍ സൈന്യം, തുര്‍ക്കി എന്നിവയ്ക്കായി വീതിച്ചു നല്‍കിയിരിക്കുകയാണ്. ഇദ്‌ലിബില്‍ നീണ്ടു നില്‍ക്കുന്ന പോരാട്ടത്തിലൂടെ മാത്രമേ തഹ്‌രീറിനെ കീഴ്‌പ്പെടുത്താന്‍ സാധിക്കൂ എന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. സിറിയന്‍ പ്രദേശത്തിനകത്ത് തുര്‍ക്കി സൈന്യത്തിന്റെ ആക്രമണം വ്യാപിപ്പിക്കുന്ന രണ്ടാം ഘട്ടത്തില്‍ വലിയ വെല്ലുവിളിയാവും അവരെ കാത്തിരിക്കുന്നതെന്ന് അല്‍ജസീറ ലേഖകന്‍ ഹാഷിം അഹെല്‍ബറ അഭിപ്രായപ്പെട്ടു.

 ദേര്‍ അസ്സൂറില്‍ ഐഎസ്സിന് തിരിച്ചടി

ദേര്‍ അസ്സൂറില്‍ ഐഎസ്സിന് തിരിച്ചടി

അതേസമയം, കിഴക്കന്‍ പ്രവിശ്യയായ ദേര്‍ അസ്സൂറില്‍ ഐ.എസ്സിനെതിരേ ശക്തമായ മുന്നേറ്റമാണ് സിറിയന്‍ സര്‍ക്കാര്‍ സൈന്യം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐ.എസ്സിന്റെ നടുംകോട്ടയായി കരുതപ്പെടുന്ന പ്രവിശ്യയിലെ അല്‍മദായിന്‍ പ്രദേശം റഷ്യന്‍ സൈന്യത്തിന്റെ സഹായത്തോടെ സിറിയന്‍ സേന വളഞ്ഞിരിക്കുകയാണ്. ഇവിടെ നടന്ന വ്യോമാക്രമണത്തില്‍ നൂറുകണക്കിന് ഐ.എസ് ഭടന്‍മാരും വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ അനുഭാവികളും കൊല്ലപ്പെട്ടതായാണ് വിവരം.

English summary
Turkish forces have clashed with Hay'et Tahrir al-Sham fighters in Idlib province on the Syria-Turkey border
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X