Get Updates
Get notified of breaking news, exclusive insights, and must-see stories!

തുര്‍ക്കി ഇത്രയും പ്രതീക്ഷിച്ചില്ല; പാകിസ്താന്‍ പിന്തുണയ്ക്ക് നല്‍കുന്നത് വലിയ വില, പണി കൊടുത്ത് ഇന്ത്യ

തുര്‍ക്കിയിലേക്ക് നിരവധി വിനോദ സഞ്ചാരികളാണ് ഓരോ വര്‍ഷവും ഇന്ത്യയില്‍ നിന്ന് എത്തുന്നത്. ഇസ്താംബൂളിലേക്കും അവിടെ നിന്ന് യൂറോപ്പിലേക്കുമുള്ള ഇന്ത്യയ്ക്കാരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ വിമാന കമ്പനികള്‍ സര്‍വീസ് കൂട്ടുന്നത് ആലോചിച്ചിരുന്നു. എന്നാല്‍ അതിനിടെയാണ് എല്ലാം മാറി മറിഞ്ഞത്. തുര്‍ക്കിയെ ഇന്ത്യക്കാര്‍ ഇപ്പോള്‍ ഗൗനിക്കുന്നേയില്ലത്രെ.

ഓപറേഷന്‍ സിന്ദൂറിന്റെ വേളയില്‍ പാകിസ്താന് ഒപ്പം നിന്ന രാജ്യമാണ് തുര്‍ക്കി. പ്രസിഡന്റ് ഉര്‍ദുഗാന്‍ പരസ്യമായി പാകിസ്താനെ പിന്തുണയ്ക്കുകയും ചെയ്തു. പാകിസ്താന്‍ സൈന്യം ഉപയോഗിച്ച ആയുധങ്ങളില്‍ തുര്‍ക്കി നിര്‍മിത ഡ്രോണുകളും ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. മാത്രമല്ല, അസര്‍ബൈജാനും പാകിസ്താന് ഒപ്പം നിന്നു. ഇതോടെയാണ് കാര്യങ്ങള്‍ മാറിയത്...

turkey india tourism relation-

ഇന്ത്യയില്‍ നിന്നുള്ള വിനോദ സഞ്ചാരികളുടെ എണ്ണം കുറഞ്ഞു എന്നാണ് തുര്‍ക്കി ടൂറിസം മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണിലെ കണക്കും ഈ വര്‍ഷം ജൂണിലെ കണക്കുകളും പരിശോധിച്ചാല്‍ 37 ശതമാനം ഇടിവുണ്ട്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലെ കണക്കും ഈ വര്‍ഷം മെയിലെ കണക്കും പരിശോധിച്ചാല്‍ 24 ശതമാനം ടൂറിസ്റ്റുകള്‍ കുറഞ്ഞു.

ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 1.4 ലക്ഷം ഇന്ത്യക്കാരാണ് തുര്‍ക്കി സന്ദര്‍ശിച്ചത്. കഴിഞ്ഞ വര്‍ഷം 1.6 ലക്ഷമായിരുന്നു. 15 ശതമാനം കുറവ് വന്നു എന്നാണ് കണക്കുകള്‍. കോവിഡിന് ശേഷം ഓരോ വര്‍ഷവും തുര്‍ക്കിയിലേക്കുള്ള സഞ്ചാരികള്‍ കൂടിയിരുന്നു. എന്നാല്‍ ഈ വര്‍ഷം കാര്യങ്ങള്‍ മാറിമറിഞ്ഞു. പ്രത്യേകിച്ച് ഏപ്രിലിലെ പഹല്‍ഗാം ആക്രമണത്തിന് ശേഷം.

നേട്ടം ലഭിച്ചത് ഈ രണ്ട് രാജ്യങ്ങള്‍ക്ക്‌

പഹല്‍ഗാം ആക്രമണത്തിന് ശേഷം ഇന്ത്യ പാകിസ്താനില്‍ ശക്തമായ ആക്രമണം നടത്തിയിരുന്നു. പാകിസ്താന്‍ തിരിച്ചടിക്ക് മുതിരുകയും ചെയ്തു. ഈ വേളയില്‍ പാകിസ്താനൊപ്പം പരസ്യമായി നിന്നത് തുര്‍ക്കിയും അസര്‍ബൈജാനും മാത്രമായിരുന്നു. നേരത്തെ കശ്മീര്‍ വിഷയത്തിലും പാകിസ്താന്റെ നിലപാടിന് സമാനമായ നിലപാട് സ്വീകരിച്ച രാജ്യം കൂടിയാണ് തുര്‍ക്കി.

ഓപറേഷന്‍ സിന്ദൂറിന്റെ വേളയില്‍ തുര്‍ക്കിയുടെ നിലപാടിനെതിരെ കടുത്ത പ്രതിഷേധം ഇന്ത്യയില്‍ നിന്നുയര്‍ന്നു. ഇതോടെ തുര്‍ക്കിയിലേക്കുള്ള യാത്രകള്‍ ട്രാവല്‍ ഏജന്‍സികള്‍ വെട്ടിക്കുറച്ചു. അതേ സമയം, അര്‍മേനിയ, ജോര്‍ജിയ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരുടെ എണ്ണം കൂടിയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. അടുത്ത വര്‍ഷം ഗ്രീസിലേക്ക് ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കും. ഇതോടെ തുര്‍ക്കി വഴി ഗ്രീസിലേക്ക് പോകുന്നവരുടെ എണ്ണവും കുറയും.

നിലവില്‍ ഡല്‍ഹിയില്‍ നിന്ന് ഇസ്താംബൂളിലേക്ക് ഒരു ഇന്‍ഡിഗോയും ഒരു തുര്‍ക്കി എയര്‍ലൈന്‍സുമാണ് സര്‍വീസ് നടത്തുന്നത്. മുംബൈയില്‍ നിന്ന് ഒന്നിലധികം സര്‍വീസുണ്ട്. കൊവിഡിന് ശേഷം നിരവധി ബോളിവുഡ് സിനിമകളുടെ ചിത്രീകരണം തുര്‍ക്കിയില്‍ നടന്നിരുന്നു. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ തുര്‍ക്കിയിലേക്കുള്ള ഇത്തരം സെലിബ്രിറ്റി യാത്രകളും കുറഞ്ഞിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+