കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെല്ലുവിളിയുമായി തുര്‍ക്കി; അഫ്രിനിലെ സൈനിക മുന്നേറ്റം തടയാന്‍ ആര്‍ക്കുമാവില്ല

  • By Desk
Google Oneindia Malayalam News

അമ്മാന്‍: അഫ്രിനില്‍ കുര്‍ദ് ഭീകരര്‍ക്കെതിരേ തുര്‍ക്കി നടത്തുന്ന സൈനിക മുന്നേറ്റത്തിന് തടയിടാന്‍ ആര്‍ക്കുമാവില്ലെന്ന് തുര്‍ക്കി വിദേശകാര്യമന്ത്രി. കുര്‍ദ് സേനയായ പീപ്പ്ള്‍സ് പ്രൊട്ടക്ഷന്‍ യൂനിറ്റ്‌സി (വൈ.പി.ജി)നെ സഹായിക്കാന്‍ ബശ്ശാറുല്‍ അസദിന്റെ നിയന്ത്രണത്തിലുള്ള ഔദ്യോഗിക സിറിയന്‍ സൈന്യം തയ്യാറെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകളോട് ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു വിദേശകാര്യമന്ത്രി മൗലൂദ് കവുസോഗ്ലു.

തുര്‍ക്കിക്കെതിരേ കുര്‍ദ് വിമതരെ സഹായിക്കുമെന്ന് സിറിയന്‍ സൈന്യം
അഫ്രിനിലേക്ക് സിറിയന്‍ സൈന്യത്തെ തുര്‍ക്കി സ്വാഗതം ചെയ്യുന്നു. പക്ഷെ അത് കുര്‍ദ് സേനയ്‌ക്കെതിരേ പോരാടുന്നതിന് വേണ്ടിയായിരിക്കണം. അങ്ങനെയാണെങ്കില്‍ തുര്‍ക്കിക്ക് പ്രശ്‌നങ്ങളൊന്നുമില്ല. അതേസമയം, കുര്‍ദ് ഭീകരരെ സഹായിക്കാനാണ് സിറിയന്‍ സൈന്യം എത്തുന്നതെങ്കില്‍, തുര്‍ക്കിയുടെ മുന്നേറ്റം തടയാന്‍ ആര്‍ക്കുമാവില്ലെന്ന കാര്യം മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. സിറിയയുടെ അഖണ്ഡത കാത്തുസൂക്ഷിക്കുന്നതിന് തുര്‍ക്കി എതിരല്ല. എന്നാല്‍ തുര്‍ക്കിയുടെ സുരക്ഷ ഉറപ്പുവരുത്തേണ്ട ബാധ്യത തങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 afrin1

സിറിയന്‍ വിമത സൈന്യമായ പീപ്പ്ള്‍സ് പ്രൊട്ടക്ഷന്‍ യൂനിറ്റ്‌സ് (വൈപിജി) എന്ന കുര്‍ദ് സേനയെ സഹായിക്കാന്‍ സിറിയന്‍ സൈന്യം കരാറില്‍ ഒപ്പുവച്ചതായി വൈപിജി വക്താവ് നൂരി മഹ്മൂദ് അറിയിച്ചതിനു പിന്നാലെയാണ് തുര്‍ക്കിയുടെ പ്രതികരണം. ബശ്ശാറുല്‍ അസദിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട സിറിയന്‍ ഭരണകൂടം എന്നതിനാല്‍ രാജ്യാതിര്‍ത്തി സംരക്ഷിക്കാനും ഐക്യ സിറിയയെന്ന ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നതിനും വേണ്ടിയാണ് ഇത്തരമൊരു നടപടിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇറാഖില്‍ ഐഎസ് ആക്രമണം വീണ്ടും; കിര്‍ക്കുക്കില്‍ 27 സായുധസേനാംഗങ്ങള്‍ കൊല്ലപ്പെട്ടുഇറാഖില്‍ ഐഎസ് ആക്രമണം വീണ്ടും; കിര്‍ക്കുക്കില്‍ 27 സായുധസേനാംഗങ്ങള്‍ കൊല്ലപ്പെട്ടു

അതിര്‍ത്തിയിലെ കുര്‍ദ് സേന തങ്ങളുടെ രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അഫ്രിന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വൈപിജിക്കെതിരേ തുര്‍ക്കി കഴിഞ്ഞ മാസം സൈനിക നടപടികള്‍ ആരംഭിച്ചത്. വിമത സൈനികരായ ഫ്രീ സിറിയന്‍ ആര്‍മിയുടെ സഹായത്തോടെയാണ് തുര്‍ക്കിയുടെ മുന്നേറ്റം. തുര്‍ക്കിയിലെ നിരോധിത ഭീകരസംഘടനയായ കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുമായി ബന്ധം പുലര്‍ത്തുന്നവരാണ് വൈപിജിയെന്നാണ് തുര്‍ക്കിയുടെ ആരോപണം.

English summary
The Turkish foreign minister has said that Syrian forces cannot stop its army's advances in Afrin, in response to reports that the Syrian regime forces will fight alongside Kurdish YPG fighters in the border town,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X