കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികളില്ലാത്ത സ്ത്രീകള്‍ പൂര്‍ണരല്ലെന്ന് പ്രസിഡന്റ്

  • By Anwar Sadath
Google Oneindia Malayalam News

അങ്കാറ: സ്ത്രീകള്‍ക്കെതിരെ തുടര്‍ച്ചയായി വിവാദ പരാമര്‍ശം നടത്തുന്ന തുര്‍ക്കി പ്രസിഡന്റ് വീണ്ടും പരാമര്‍ശവുമായി രംഗത്തെത്തി. കുട്ടികളില്ലാത്ത സ്ത്രീകള്‍ പരിപൂര്‍ണരല്ലെന്നാണ് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറയുന്നത്. ഓരോ സ്ത്രീയും കുറഞ്ഞത് മൂന്നു കുട്ടികളെയെങ്കിലും പ്രസവിക്കണമെന്നും പ്രസിഡന്റ് വ്യക്തമാക്കി.

തുര്‍ക്കി വുമണ്‍സ് ആന്‍ഡ് ഡെമോക്രസി അസോസിയേഷന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകള്‍ പൊതു രംഗത്തു വരുന്നതിനെതിരെയും മറ്റും നേരത്തെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന പ്രസിഡന്റ് തന്റെ മുന്‍ നിലപാടുകളില്‍ നിന്നും അയവവരുത്തിയിട്ടുണ്ട്.

recep-tayyip-erdogan

സ്ത്രീകള്‍ പൊതു രംഗത്ത് വരുന്നതിനോടോ ജോലി ചെയ്യുന്നതിനോടോ തനിക്ക് എതിര്‍പ്പില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, കുട്ടികളെ വളര്‍ത്തുന്നതിലും മറ്റും അശ്രദ്ധ കാണിക്കുന്ന തരത്തിലുള്ളതാകരുതെന്ന് പ്രസിഡന്റ് പറയുന്നു. രാജ്യത്തെ ജനസംഖ്യവര്‍ധിപ്പിക്കാന്‍ അദ്ദേഹം നേരത്തെ സ്ത്രീകളോട് ആഹ്വാനം ചെയ്തിരുന്നു.

ജോലിചെയ്യുന്ന സ്ത്രീകള്‍ക്ക് കുട്ടികളെ പരിപാലിക്കുന്നതിനായി പുതിയ പദ്ധതികളും സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലെടുക്കന്നതിനാല്‍ അമ്മയാകാനില്ലെന്ന് പറഞ്ഞ് സ്ത്രീകള്‍ ഒഴിഞ്ഞുമാറുന്നുണ്ട്. ഇത് ഇല്ലാതാക്കാനാണ് പ്രസിഡന്റിന്റെ ശ്രമം. ശക്തമായ കുടുംബമാണ് തുര്‍ക്കിയെ ശക്തമാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
Turkey's president Erdogan says childless women are 'incomplete'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X