സൗദി അറേബ്യയും ഗള്‍ഫ് രാജ്യങ്ങളും ഒരിക്കലും തകരില്ല; വളരുകയേ ഉള്ളൂ, കാരണം ഇതാണ്...

  • Written By:
Subscribe to Oneindia Malayalam

റിയാദ്: സൗദി അറേബ്യയും മറ്റ് ഗള്‍ഫ് രാജ്യങ്ങളും ഉടന്‍ തകരുമെന്നും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായെന്നുമുള്ള വാര്‍ത്തകള്‍ സത്യമാകില്ല. കാരണം ലോകത്തെ സമ്പന്ന ശക്തികളില്‍ എന്നും ആദ്യ പട്ടികയില്‍ തന്നെയാണ് ഗള്‍ഫ് രാജ്യങ്ങള്‍. അവരുടെ ഉറവ വറ്റാത്ത സ്വര്‍ണ ഖനിയാണ് അതിന് പ്രധാന കാരണം. കൂടെ മറ്റൊരു കാരണവുമുണ്ട്.

തുര്‍ക്കിയുടെ തന്ത്രപരമായ നീക്കങ്ങളും ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തുണയാണ്. കാരണം അവര്‍ നടത്തുന്ന വ്യത്യസ്തമായ വഴികള്‍ പുറത്തുവരികയാണ്. ഇറാനുമായി മുമ്പ് സ്വീകരിച്ച വഴിയാണ് ഇപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളോടും തുര്‍ക്കി സ്വീകരിക്കുന്നത്.

തുര്‍ക്കിയുടെ കൈയില്‍ സ്വര്‍ണമുണ്ട്

തുര്‍ക്കിയുടെ കൈയില്‍ വേണ്ടുവോളം സ്വര്‍ണമുണ്ട്. അവരുടെ വിദേശ കരുതല്‍ ധനം കുറഞ്ഞു വരികയാണെങ്കിലും സ്വര്‍ണ ശേഖരം 50 ടണ്‍ വര്‍ധിച്ചിട്ടുണ്ട്. ഈ വര്‍ഷമാണ് ഇത്രയും വര്‍ധനവ് ഉണ്ടായിരിക്കുന്നത്.

സ്വര്‍ണം യുഎഇക്ക് കൊടുക്കുന്നു

അതേസമയം, തുര്‍ക്കി വന്‍ തോതില്‍ സ്വര്‍ണം യുഎഇക്ക് കൊടുക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പകരം എണ്ണ വാങ്ങും. എണ്ണയ്ക്ക് പകരം സ്വര്‍ണം കൊടുക്കുന്ന കൊടുക്കല്‍ വാങ്ങല്‍ സംവിധാനമാണ് ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്നത്.

ഇറാനും തുര്‍ക്കി സ്വര്‍ണം

ഇറാനെതിരേ അമേരിക്കന്‍ നേതൃത്വത്തില്‍ ഉപരോധം കൊണ്ടുവന്നപ്പോള്‍ തുര്‍ക്കി ഇറാനില്‍ നിന്ന് എണ്ണ വാങ്ങിയിരുന്നു. പകരം പണമായി ഒന്നും നല്‍കിയില്ല. സ്വര്‍ണമാണ് കൊടുത്തത്. അതേ തന്ത്രം യുഎഇയുമായും തുര്‍ക്കി പയറ്റുന്നുണ്ട്.

സ്വര്‍ണ നയം പുറത്തിറക്കി

തുര്‍ക്കിയില്‍ സാമ്പത്തിക പ്രതിസന്ധിയുടെ സാധ്യതകള്‍ പ്രകടമായപ്പോള്‍ ആ രാജ്യം സ്വര്‍ണ നയം പുറത്തിറക്കിയാണ് അതിജീവിച്ചത്. എന്നാല്‍ ഈ വേളയില്‍ യൂറോപ്പ് പൂര്‍ണമായും സാമ്പത്തിക പ്രതിസന്ധിയില്‍ മുങ്ങുകയും ജനകീയ പ്രതിഷേധങ്ങള്‍ ഉയരുകയും ചെയ്തിരുന്നു.

മറ്റ് ഗള്‍ഫ് രാജ്യങ്ങളുമായും ഇതേ നയം

ഇപ്പോള്‍ യുഎഇയുമായി മാത്രമല്ല, മറ്റ് ഗള്‍ഫ് രാജ്യങ്ങളുമായും തുര്‍ക്കി ഇത്തരമൊരു കൊടുക്കല്‍ വാങ്ങല്‍ സമീപനം സ്വീകരിക്കാന്‍ തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. തുര്‍ക്കിയുടെ കൈവശം 427.8 ടണ്‍ സ്വര്‍ണ ശേഖരമുണ്ടെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

തുര്‍ക്കിയുടെ കൈവശമുള്ള സ്വര്‍ണം

നേരത്തെ തുര്‍ക്കിയുടെ കൈയില്‍ 377.1 ടണ്‍ സ്വര്‍ണമുണ്ടെന്നായിരുന്നു 2016ലെ കൗണ്‍സിലിന്റെ റിപ്പോര്‍ട്ട്. അതായത് ഈ വര്‍ഷവും ഗണ്യമായ വര്‍ധനവ് ഉണ്ടായി. സ്വര്‍ണ ശേഖരം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയില്‍ തുര്‍ക്കിയുടെ സ്ഥാനം 13 ആണ്. നേരത്തെ ഇത് 15 ആയിരുന്നു.

ഗള്‍ഫില്‍ കൂടുതല്‍ സ്വര്‍ണം സൗദിക്ക്

തുര്‍ക്കിയുടെ കൈവശമുള്ള സ്വര്‍ണത്തിന്റെ വലിയൊരളവ് കൈമാറ്റം ചെയ്യുന്നത് യുഎഇയുമായാണ്. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണമുള്ളത് സൗദി അറേബ്യയുടെ പക്കലാണ്. 322.9 ടണ്‍ കരുതല്‍ സ്വര്‍ണം സൗദിക്കുണ്ട്. ലോകത്തെ മൊത്തം സ്വര്‍ണ ശേഖരത്തിന്റെ ഒരു ശതമാനം വരുമിത്.

സൗദിക്ക് 16 ാം സ്ഥാനം

സ്വര്‍ണ ശേഖരത്തിന്റെ കാര്യത്തില്‍ ആഗോളതലത്തില്‍ സൗദിക്ക് 16 ാം സ്ഥാനമാണ്. നേരത്തെ ഇത് പതിനേഴ് ആയിരുന്നു. എന്നാല്‍ ഈ വര്‍ഷം സൗദിയുടെ സ്വര്‍ണ ഉല്‍പ്പാദനം വന്‍ തോതില്‍ വര്‍ധിക്കുമെന്നാണ് കരുതുന്നത്. പുതിയ അല്‍ ദുവൈഹി സ്വര്‍ണ ഖനി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

115 ശതമാനം വര്‍ധനവ് ഉണ്ടാകും

സ്വര്‍ണ ഉല്‍പ്പാദനത്തില്‍ 115 ശതമാനം വര്‍ധനവ് സൗദിയില്‍ ഇത്തവണയുണ്ടാകുമെന്നാണ് കരുതുന്നത്. സൗദിയിലെ ഏറ്റവും വലിയ സ്വര്‍ണ ഖനിയായ അല്‍ ദുവൈഹിയുടെ വാര്‍ഷിക ഉല്‍പ്പാദന ശേഷി 5103 കിലോയാണ്. ഒരു വര്‍ഷം ഈ ഖനിയില്‍ നിന്നു മാത്രം 22.8 കോടി ഡോളറിന്റെ സ്വര്‍ണം സൗദി ഉല്‍പ്പാദിപ്പിക്കും.

10 സ്വര്‍ണ ഖനികള്‍

സൗദിയില്‍ ഉല്‍പ്പാദനം നടക്കുന്നതും അല്ലാത്തതുമായ 10 സ്വര്‍ണ ഖനികളുണ്ട്. കൂടാതെ എണ്ണയും. സൗദി അറേബ്യയും ഇറാനും ഉള്‍പ്പെടെയുള്ള രാജ്യങ്ങളാണ് ലോകത്ത് എണ്ണ ഉല്‍പ്പാദനത്തില്‍ മുന്നിട്ടു നില്‍ക്കുന്നത്. എന്നാല്‍ ഇത് പ്രവാസികള്‍ക്ക് ഗുണം ചെയ്യണമെന്ന് നിര്‍ബന്ധമില്ല. സ്വദേശിവല്‍ക്കരണം മൂലം ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജോലി നഷ്ടപ്പെടാനുള്ള സാധ്യതകളുണ്ടെന്ന് കഴിഞ്ഞ ദിവസം റിപോര്‍ട്ടുണ്ടായിരുന്നു.

English summary
While Turkey’s foreign exchange reserves are melting fast, its gold reserves have increased by 50 tons since the beginning of the year. An intriguing pattern, meanwhile, has emerged in Turkey’s gold trade with the United Arab Emirates and other GCC countries
Please Wait while comments are loading...